Friday, 7 February 2025

കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഇനി കതിർ ആപ്പ് വഴി

 👉 കർഷകർക്കുള്ള എല്ലാ സേവനങ്ങളും ലഭിക്കാൻ എല്ലാ കർഷകരും കതിർ ആപ് വഴി കർഷക പോർട്ടലിൽ തങ്ങളുടെ കൃഷി വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

✅ കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഇനി കതിർ ആപ്പ് വഴി

👉 എല്ലാ കർഷകരും കതിർ ആപ് വഴി കർഷക പോർട്ടലിൽ തങ്ങളുടെ കൃഷി വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
👉 ആയതിനാൽ എല്ലാ കർഷകരും മാർച്ച് 31 ന് മുന്നേ ഈ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. CSC KOTTUKKARA 9526902201 വഴി ഈ രജിസ്ട്രേഷൻ ചെയ്യുവാനുള്ള സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്
👉 ഇനി ഉള്ള എല്ലാ കാർഷക ആനുകൂല്യങ്ങളും കർഷകർക്ക് ലഭ്യമാകുന്നതിന് വേണ്ടിയാണ് ഇത്.
----------------------------------------
🌱 ഹാജരാക്കേണ്ട രേഖകൾ 
----------------------------------------
1.ആധാർ കാർഡ് 
2.മൊബൈൽ ഫോൺ 
3. കരം അടച്ച രസീത്4.  ഫോട്ടോ
5. കൃഷിയിടത്തിന്റെ ഫോട്ടോ
6. ബാങ്ക് പാസ്ബുക്ക് കോപ്പി 

👆എന്നിവ കൊണ്ടു വരേണ്ടതാണ്.

കതിർ ആപ്പ് സേവനങ്ങൾ csc  കേന്ദ്രം വഴി ലഭ്യമാണ്
കർഷക ഐ ഡി കാർഡ് രജിസ്ട്രേഷനെ പറ്റി കൂടുതൽ അറിയുവാനും അപേക്ഷ സമർപ്പിക്കുന്നതിനും  അടുത്തുള്ള SMART ZONE CSC കേന്ദ്രത്തെ സമീപിക്കുക 

⭕⭕ കർഷക ഐ ഡി കാർഡ് ⭕⭕
 
✅ കൃഷി സേവനങ്ങൾക്ക് ഏകജാലക സംവിധാനമാണ്  ‘കതിർ’ ആപ്പ്. കതിർ വഴി കർഷക ഐ ഡി കാർഡ് ലഭിക്കുന്നു. 

🍃🍃കർഷക ഐ ഡി കാർഡിന്റെ പ്രത്യേകതകൾ 🍃🍃

1.അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി. കാലാവധി കഴിയുന്ന മുറയ്ക്ക് പുതുക്കാവുന്നതാണ്. 

2.കാർഡിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘ ക്യൂ ആർ കോഡ്’ സംവിധാനമാണ്. ഇതിലൂടെ വിവിധ ആനുകൂല്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും മറ്റും ഉപയോഗിക്കാവുന്നതാണ്. 


3.ക്യൂ ആർ കോഡ്’  വഴി സ്കാൻ ചെയ്യുന്ന വിവരങ്ങൾ കതിർ ആപ്പിൽ വരുത്തുന്ന മാറ്റങ്ങൾക്കു അനുസരിച്ച് മാറ്റം വരുന്നതാണ്. അതായത് ഓരോ സമയത്തും സ്ഥല വിവരങ്ങളിലും വിള വിവരങ്ങളും വരുത്തുന്ന മാറ്റങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും. 

4.ക്യൂ ആർ കോഡ്’  വഴി സ്കാൻ ചെയ്യുന്ന വിവരങ്ങളിൽ കർഷകനുമായി ബന്ധപ്പെടുന്ന പ്രധാന വിവരങ്ങൾ ഉണ്ടാകുമെന്നതിനാൽ കർഷകന് മാത്രം അറിയാവുന്ന ഒരു പാസ് വേഡ് മുഖേന ഈ വിവരങ്ങൾ സംരക്ഷിച്ചിട്ടുണ്ട്. ഫോണിലെ ക്യൂ ആർ കോഡ്’ സ്കാനർ വഴി സ്കാൻ ചെയ്തു കർഷകൻ നല്കുന്ന പാസ് വേഡ് നല്കി മാത്രമേ ഇതിലെ വിവരങ്ങൾ ആർക്കും അറിയാൻ സാധിക്കുകയുള്ളൂ.

♦♦♦കർഷക ഐ ഡി കാർഡിന്റെ ഗുണങ്ങൾ♦♦♦ - 

കർഷകർക്കുള്ള പ്രയോജനം 

1.എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങൾ ലഭ്യമാകും 
2.കൃത്യ സമയത്തുള്ള വിവര ശേഖരണം. 
3.കൃത്യതയുള്ളതും സമയബന്ധിതവുമായ  സഹായങ്ങളും വിഭവങ്ങളുടെ ലഭ്യതയും. 
4.കാര്യക്ഷമമായ ഡോകുമെന്റേഷനും പേപ്പർ  സേവനങ്ങളും

📌 _കേന്ദ്ര ഗവൺമെന്റ്  അംഗീകൃത സംരംഭം   CSC കേന്ദ്രങ്ങൾ  എപ്പോഴും നിങ്ങൾക്കൊപ്പമുള്ള കുടുംബ സുഹൃത്ത്, സന്ദർശിക്കുക,സേവനത്തിലെ വ്യത്യസ്തത അനുഭവിച്ചറിയുക. 📌

കൃഷി സംബദ്ധമായ അറിവുകൾ പങ്ക് വെക്കാൻ താൽപര്യമുള്ളവർ അംഗമാകൂ
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക 👇  
https://chat.whatsapp.com/HGkz5bkEJV68mdw2jwgISk


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം