പച്ചതേങ്ങ സംഭരണം-2022
കൊണ്ടോട്ടി നഗരസഭയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിക്കുന്നു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, കേരഫെഡും സംയുക്തമായി പച്ചത്തേങ്ങാ സംഭരണം നടത്തുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ...
ഇതിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭയിൽ തേങ്ങാ സംഭരണം ആരംഭിക്കാൻ സർക്കാർ അനുമതി കിട്ടിയിട്ടുണ്ട്
ആയതിന്റെ പ്രവർത്താനോദ്‌ഘാടനം 29.12.2022 ന് 10.00 മണിക്ക്, പാലക്കാപറമ്പ് ക്രോസ്സ് റോഡ് ശ്രീ അബു പുളിക്കലകത്തിന്റെ സ്ഥലത്ത് വച്ച് നടക്കുന്നു
തേങ്ങാ സംഭരണത്തിന് താല്പര്യമുള്ള കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
📍ആഴ്ചയിൽ രണ്ടു ദിവസങ്ങളിലായാണ് സംഭരണം (ചൊവ്വ, വ്യാഴം)
📍കർഷകർ കൃഷി വകുപ്പിന്റെ AIMS പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
(ഇതിനായി www.aims.kerala.gov.in എന്ന വെബ് അഡ്രസ്സ് ഉപയോഗിക്കുക)
📍ശേഷം അപേക്ഷ കൃഷി ചെയ്യുന്ന സ്ഥലത്തെ കൃഷി ഭവനിൽ സമർപ്പിക്കുക..
രേഖകൾ:
🌞2 കോപ്പി വീതം🌞
🔸2022-23 നികുതി രസീത് copy
🔸ആധാർ കാർഡ് copy
🔸ബാങ്ക് പാസ്ബുക്ക് copy
🔸അപേക്ഷ ഫോറം
🔸കൃഷി ചെയ്യുന്ന സ്ഥലത്തെ കൃഷി ഓഫീസറുടെ പക്കൽ നിന്നുള്ള സാക്ഷ്യപത്രം
സംഭരണ വില: 32 രൂപ/kg
📍സംഭരിക്കുന്ന നാളികേരത്തിന്റെ വില കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് DBT മുഖേന ലഭിക്കുന്നതാണ്.
📍ഒരു സംഭരണ കേന്ദ്രത്തിൽ ഒരു ദിവസം പരമാവധി 5 ടൺ പച്ചത്തേങ്ങ മാത്രമാണ് സംഭരിക്കപ്പെടുന്നത്. ആയതിനാൽ സംഭരണത്തിനായി വരുന്ന കർഷകർ മുൻകൂട്ടി വിവരങ്ങൾ നെടിയിരുപ്പ് കൃഷി ഭവനിൽ വിളിച്ച് അറിയിക്കുക...
പച്ചത്തേങ്ങ കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
▶️മൂത്ത് പാകമായ തേങ്ങകൾ പൊതിച്ചു കൊണ്ടു വരേണ്ടതാണ്.
▶️ഒരു കർഷകന് ഒരു ഏക്കർ കൃഷി സ്ഥലത്തിൽ 800 എണ്ണം (തൂക്കം കൂടെ പരിഗണിച്ച് ) പച്ചതേങ്ങ മാത്രമേ ഒരു തവണ നൽകാൻ കഴിയുകയുള്ളു.
▶️ ചെറുകിട-നാമമാത്ര കർഷകർ (പരമാവധി 5 ഏക്കർ വരെ ഭൂമിയുള്ളവർ)ക്ക് പച്ചത്തേങ്ങകൾ നൽകാവുന്നതാണ്.
▶️വർഷത്തിൽ 2 മാസം കൂടുമ്പോൾ ആറ് തവണകളായി പച്ചതേങ്ങ നൽകാവുന്നതാണ്.
▶️ഒരു സംഭരണ സ്ഥലത്ത് തേങ്ങ നൽകിയാൽ തുടർന്നും അതെ സ്ഥലത്ത് തന്നെ നൽകേണ്ടതാണ്.
മുൻപ് മറ്റ് സംഭരണ കേന്ദ്രങ്ങളിൽ നൽകിയ കർഷകർ അവിടെ തന്നെ തുടർന്നും നൽകേണ്ടതാണ്.
▶️ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനനുസരിച്ച് മാത്രമാണ് സംഭരണം ഉണ്ടാകുക.
സംഭരണ കേന്ദ്രത്തിൽ പച്ച തേങ്ങ കൊണ്ടുവരുന്നവർ നിർബന്ധമായും താഴെ പറയുന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്ത് മറുപടി ലഭിച്ചതിന് ശേഷം മാത്രമേ സംഭരണ കേന്ദ്രത്തിൽ വരേണ്ടതുള്ളു.
1)0483-2716915 - കൃഷി ഭവൻ
കൃഷി ഓഫീസർ,
കൃഷിഭവൻ,നെടിയിരുപ്പ്
