Saturday, 25 January 2025

മോട്ടോർ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ


മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ അംശാദായം അടയ്ക്കുന്ന തൊഴിലാളിക്കും അവരുടെ ആശ്രിതർക്കും ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെക്കൊടുക്കുന്നു:

വിവാഹം:

 * തൊഴിലാളിയുടെ രണ്ട് മക്കൾക്ക് (ആൺ/പെൺ ഭേദമന്യേ) വിവാഹ ധനസഹായം ലഭിക്കും. ഓരോരുത്തർക്കും 40,000 രൂപയാണ് സഹായം.

 * സ്വയം വിവാഹിതനാകുന്ന ഡ്രൈവർക്കും ഈ ആനുകൂല്യം ലഭിക്കും.

വിദ്യാഭ്യാസം:

 * എട്ടാം ക്ലാസ് മുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും (500 രൂപ മുതൽ 7,500 രൂപ വരെ).

പെൻഷൻ:

 * കുറഞ്ഞത് 8 വർഷം അംശാദായം അടച്ച തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കും. ഓരോ വർഷം കൂടുന്തോറും പെൻഷൻ തുകയിൽ വർദ്ധനവുണ്ടാകും.

   * ബസ് ജീവനക്കാർക്ക്: 5,000 രൂപ (ഓരോ വർഷവും 150 രൂപ വർദ്ധനവ്)

   * ഗുഡ്സ് വെഹിക്കിൾ ജീവനക്കാർക്ക്: 3,500 രൂപ (ഓരോ വർഷവും 100 രൂപ വർദ്ധനവ്)

   * ടാക്സി കാർ ജീവനക്കാർക്ക്: 2,500 രൂപ (ഓരോ വർഷവും 75 രൂപ വർദ്ധനവ്)

   * ഓട്ടോറിക്ഷ ജീവനക്കാർക്ക്: 2,000 രൂപ (ഓരോ വർഷവും 50 രൂപ വർദ്ധനവ്)

മറ്റ് ആനുകൂല്യങ്ങൾ:

 * 60 വയസ്സ് കഴിയുമ്പോൾ തൊഴിലാളിയും മുതലാളിയും അടച്ച വിഹിതം 9% പലിശ സഹിതം തിരികെ ലഭിക്കും.

 * പെൻഷൻ വാങ്ങുന്നതിനിടെ തൊഴിലാളി മരിച്ചാൽ, പെൻഷൻ തുകയുടെ പകുതി ഭാര്യ/ഭർത്താവിന് 10 വർഷത്തേക്ക് ഫാമിലി പെൻഷനായി ലഭിക്കും.

 * തൊഴിലാളി സ്വാഭാവികമായി മരിച്ചാൽ, നോമിനിക്ക് 1 ലക്ഷം രൂപയും, മുതലാളിയും തൊഴിലാളിയും അടച്ച തുക 9% പലിശ സഹിതം ലഭിക്കും.

 * അപകടത്തിൽ മരിച്ചാൽ, നോമിനിക്ക് 2 ലക്ഷം രൂപയും, അംശാദായ തുക 9% പലിശ സഹിതം ലഭിക്കും.

 * മരണാനന്തര ചടങ്ങുകൾക്ക് 10,000 രൂപ ലഭിക്കും (30 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം).

 * വനിതാ തൊഴിലാളികൾക്ക് പ്രസവ സഹായമായി 15,000 രൂപ ലഭിക്കും.

 * ചികിത്സാ സഹായം 1 ലക്ഷം രൂപയായി ഉയർത്തി.

 * തൊഴിലാളി കിടപ്പിലായാൽ അവശതാ പെൻഷൻ ലഭിക്കും.

 * അപകടത്തിൽപ്പെടുന്ന തൊഴിലാളികൾക്കുള്ള ചികിത്സാ സഹായം 1 ലക്ഷം രൂപയായി ഉയർത്തി.

ക്ഷേമനിധിയിൽ അംഗമല്ലാത്ത തൊഴിലാളികൾ എത്രയും പെട്ടെന്ന് അംഗത്വം എടുത്ത് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

(Copy)

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം