വിദേശത്ത് ജോലിക്കു പോകുന്നവരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഇ-മൈഗ്രേറ്റ് സേവനം ഇനി സി.എസ്.സി. ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ വഴി. ഇടനിലക്കാരുടെയും അനധികൃത റിക്രൂട്ടിങ് ഏജന്റുമാരുടെയും ഇടപെടലില്ലാതെ വിദേശത്തെ അംഗീകൃത സ്ഥാപനങ്ങളിൽ ജോലി നേടാൻ സഹായിക്കുന്നതാണ് ഇ-മൈഗ്രേറ്റ് പോർട്ടൽ.
കൂടുതൽ തൊഴിലവസരവും സുരക്ഷയും വിവിധ രാജ്യങ്ങളിലെ 2.81 ലക്ഷം തൊഴിലുടമകളും 2,183 അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാരും പോർട്ടലിന്റെ ഭാഗമാണ്. ഇവരെ തിരഞ്ഞെടുക്കുന്നതുവഴി തൊഴിൽസുരക്ഷ ഉറപ്പാക്കാൻ കഴിയും. ജോലി നൽകിയ സ്ഥാപനം വ്യവസ്ഥയ്ക്കു വിരുദ്ധമായി ശമ്പളം കുറയ്ക്കുകയോ മറ്റു വീഴ്ച വരുത്തുകയോ ചെയ്താൽ നിയമപരിരക്ഷ എളുപ്പം ലഭിക്കും.
എമിഗ്രേഷൻ പ്രക്രിയ ഓൺലൈനിലൂടെ സുതാര്യമായി നടക്കുമെന്നതിനാൽ ജോലി തട്ടിപ്പിനുള്ള സാധ്യതഒഴിവാകുമെന്ന് അധികൃതർ പറഞ്ഞു. കേന്ദ്രസർക്കാർ വിവരശേഖരണം നടത്തിയാണ് തൊഴിലുടമകളെയും കമ്പനികളെയും തിരഞ്ഞെടുക്കുന്നത്. എമിഗ്രേഷൻ ചെക്ക് (ഇ.സി.ആർ.) ആവശ്യമുള്ള രാജ്യങ്ങളിലേക്കു പോകുന്നവർ ഇ-മൈഗ്രേറ്റ് പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
ഈ സേവനം ഉടൻ CSC ഡിജിറ്റൽ സേവാ കേന്ദ്രത്തിലൂടെ ആരംഭിക്കും.
📌 CSC കേന്ദ്ര ഗവൺമെന്റ് അംഗീകൃത സംരംഭം
CSC കേന്ദ്രങ്ങൾ എപ്പോഴും നിങ്ങൾക്കൊപ്പമുള്ള ഒരു കുടുംബ സുഹൃത്ത്, സന്ദർശിക്കുക, സേവനത്തിലെ വ്യത്യസ്തത അനുഭവിച്ചറിയുക. 📌
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും CSC സമീപിക്കുക.