Sunday, 29 December 2024

സാമൂഹ്യനീതി വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾ

2024-25 സാമ്പത്തിക വർഷത്തിൽ സാമൂഹ്യനീതി വകുപ്പ് വഴി നടപ്പിലാക്കുന്ന വ്യക്തിഗത ഗുണഭോക്ത പദ്ധതികൾ 

ഓരോ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ മാനദണ്ഡങ്ങളും സുനീതി പോർട്ടലിൽ ലഭ്യമാണ്. 


1. വിദ്യാകിരണം : സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി. ഒന്നു മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികൾക്ക് ധനസഹായം നൽകുന്നു. 


2. വിദ്യാജ്യോതി : സർക്കാർ/എയ്ഡഡ്/സർക്കാരിതര അംഗീകൃത സ്‌കൂൾ എന്നീ സ്ഥാപനങ്ങിൽ ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് പഠന അനുബന്ധ ആവശ്യങ്ങൾക്കുള്ള ധനസഹായം (ഹോസ്റ്റൽ ഫീസ്, പഠനോപകരണങ്ങൾ, യാത്രാ ചെലവ്, യൂണിഫോം, കുട, പാദരക്ഷകൾ തുടങ്ങിയവയെല്ലാം.


3. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് : ഒന്നാം ക്ലാസ്സ് മുതൽ പിജി പ്രൊഫഷണൽ കോഴ്‌സ് വരെ. സ്‌കൂൾ/കോളേജുകളിൽ പഠിക്കുന്ന 40 ശതമാനവും അതിൽ കൂടുതലും വൈകല്യ ബാധിതരായ വിദ്യാർത്ഥികൾക്ക് സാമൂഹ്യനീതി വകുപ്പ് സ്‌കോളർഷിപ്പ് അനുവദിക്കുന്നു. മുൻവർഷം കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അർഹതപെട്ട അപേക്ഷകർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന സ്‌കോളർഷിപ്പ് വിതരണം ചെയ്യുന്നു. 


4. വിജയാമൃതം പദ്ധതി (ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി, ഡിപ്ലോമ, ബി.എഡ്, (60 ശതമാനം മാർക്ക് ആർട്‌സ് വിഷയത്തിൽ , 80 ശതമാനം മാർക്ക് എം.എഡ്.പി.ജിയും/തത്തുല്യ കോഴ്‌സ് ബിരുദാനന്തര സയൻസ് വിഷയത്തിൽ). ബിരുദം / പി.ജിക്ക് തത്തുല്യമായ പ്രൊഫഷണൽ കോഴ്‌സുകൾ എന്നീ തലത്തിൽ ശാസ്ത്ര വിഷയങ്ങളിൽ 80 ശതമാനം,മാനവിക വിഷയങ്ങൾക്ക് 60 ശതമാനമോ അതിനു മുകളിലോ വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാർഡ് നൽകുന്നു.


 5. വിദൂര വിദ്യാഭ്യാസ സ്‌കോളർഷിപ്പ് : ശാരീരിക മാനസിക അവശതകൾ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി പഠനം നടത്താനാവാത്തവർക്ക് ഓപ്പൺ യൂണിവേർസിറ്റി പ്രോഗ്രാം. പ്രൈവറ്റ് രജിസ്‌ട്രേഷൻ എന്നിവ വഴി വീട്ടിൽ തന്നെ ഇരുന്ന് പഠിക്കുന്നതിന് സ്‌കോളർഷിപ്പ് നൽകുന്നു 


6. പരിണയം : ഭിന്നശേഷിക്കാരായവരുടെ പെൺമക്കൾക്കും/ ഭിന്നശേഷി ക്കാരായ പെൺക്കുട്ടികൾക്കും, വിവാഹ ധനസഹായം നൽകുന്ന പദ്ധതി


7. റീഡേഴ്‌സ് അലവൻസ് : കാഴ്ച വൈകല്യമുള്ള അഡ്വക്കേറ്റുമാർക്ക് ധനസഹായം അനുവദിയ്ക്കുന്ന പദ്ധതി.


8. ഭിന്നശേഷിക്കാർക്ക് അസിസ്റ്റീവ് ഡിവൈസ് അനുവദിയ്ക്കുന്നതിനുളള പദ്ധതി : അംഗപരിമിതർക്ക് തടസമാകുന്ന വൈകല്യം മറികടക്കാൻ ഉതകുന്ന നൂതന സാങ്കേതിക ജോയി സ്റ്റിക് ഓപ്പറേറ്റഡ് വീൽ ചെയർ, സ്മാർട്ട് ഫോൺ വിത്ത് സ്‌ക്രീ9 റീഡർ, ഡെയ്‌സി പ്ലയർ, സെറിബ്രൽ പാർസി വീൽ ചെയർ,  ടാൽക്കിംഗ് കാൽക്കുലേറ്റർ.


 9. വികലാംഗ ദുരിതാശ്വാസ നിധി ധനസഹായം : വികലാംഗരായ വ്യക്തികൾക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ചികിത്സാധനസഹായമായി ഒറ്റതവണ പരമാവധി 5,000 രൂപ നൽകി വരുന്നു. 


10. സ്വാശ്രയ : 50 ശതമാനം കൂടുതൽ ഭിന്നശേഷിയുള്ള വ്യക്തികളെ സംരക്ഷിക്കുന്ന  അച്ഛൻ/അമ്മ/അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ഒറ്റത്തവണ സ്വയം തൊഴിൽ ധനസഹായം. 


11. മാതൃജ്യോതി : ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രസവാനന്തരം പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പ്രതിമാസം 2,000  രൂപ ക്രമത്തിൽ 24 മാസത്തേക്ക് നൽകുന്ന ധനസഹായം,


 12. ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ് മുതൽ ഡിപ്ലോമ/ഡിഗ്രീ/പിജി വരെ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ് നൽകുന്ന പദ്ധതി. 


13. സഫലം പദ്ധതി (ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക്) : ഡിഗ്രി/ഡിപ്ലോമ തലത്തിലുള്ള പ്രൊഫഷനൽ കോഴ്സുകളിൽ പ്രവേശനം നേടിയിട്ടുള്ള (ടി ജി) വിദ്യാർഥികൾക്ക് പഠന ചെലവായി പരമാവധി 1 ലക്ഷം രൂപയുടെ ധനസഹായ പദ്ധതി.


 14. ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം/താമസ സൗകര്യം ധനസഹായം അനുവദിക്കുന്ന പദ്ധതി : വീടുകളിൽ നിന്നും അകന്നു കഴിയേണ്ടി വരുന്ന ട്രാൻസ്ജൻഡർ വിദ്യാർത്ഥികൾക്ക് താമസ സൗകര്യം/ ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുന്നതിന് പ്രതിമാസം 4000 രൂപ ധനസഹായം നൽകുന്ന പദ്ധതി. 


15. ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് വിവാഹധനസഹായം നൽകുന്ന പദ്ധതി : ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി സ്ത്രീ/പുരുഷൻ ആയി മാറിയിട്ടുള്ളവരും നിയമപരമായി വിവാഹം ചെയ്തവരുമായ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് 30,000 രൂപ വിവാഹ ധനസഹായമായി അനുവദിക്കുന്ന പദ്ധതി.


16. വയോമധുരം പദ്ധതി : സംസ്ഥാന സർക്കാർ ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി. 


17. മന്ദഹാസം പദ്ധതി : ദാരിദ്ര്യ രേഖക്ക് താഴെയുള്ള വയോജനങ്ങൾക്ക് കൃത്രിമ ദന്തങ്ങളുടെ പൂർണസെറ്റ്  സൗജന്യമായി വെച്ചുകൊടുക്കുന്ന പദ്ധതി


 18. മിശ്ര വിവാഹിതർക്കുളള ധനസഹായം : പട്ടികജാതി / പട്ടികവർഗ്ഗം ഒഴികെയുള്ള മിശ്രവിവാഹം ചെയ്തത് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതിമാർക്ക് ധനസഹായം നൽകുന്ന പദ്ധതി, പദ്ധതി മുഖേന അനുവദിക്കുന്ന സാമ്പത്തിക ധനസഹായം 30,000 രൂപ.


 19. സഹചാരി : പരസഹായം ആവശ്യമായ ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന കാര്യ നിർവ്വഹണങ്ങളിലും സംഘടനകൾ/ എ9ജിഒ സാമൂഹ്യ സന്നദ്ധ പ്രവർത്തകർ/പ്രൈവറ്റ്സ്ഥാ പനങ്ങൾ എ9 എസ് എസ്, എ9 സിസി/എസ് പി സി  യൂണിറ്റിനെ ആദരിക്കുന്നതിനുള്ള പദ്ധതി. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കുന്ന മൂന്ന് യുണിറ്റുകൾക്ക് പ്രോത്സാഹനമായി ക്യാഷ് അവാർഡ്, നൽകുന്നതോടൊപ്പം പ്രശംസാ പത്രവും മൊമെന്റോയും നൽകി ആദരിക്കുന്നു. 


20. പരിരക്ഷ : അടിയന്തര സാഹചര്യങ്ങളിൽ (അപകടങ്ങൾ, അക്രമങ്ങൾ, പ്രകൃതി ദുരന്തങ്ങൾ) എന്നിവയ്ക്ക് ഇരയാകുന്ന 40 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർക്കും അടിയന്തിര പ്രാഥമിക ശുശ്രൂഷ (ശസ്ത്രക്രിയ, ആംബുലൻസ് സേവനം, അടിയന്തിര വൈദ്യസഹായം) നൽകുന്ന പദ്ധതി.


 21. ശ്രേഷ്ഠം പദ്ധതി : കലാ-കായിക രംഗത്ത് മികവ് പുലർത്തുന്ന 40 ശതമാനവും അതിനു മുകളിലും ഭിന്നശേഷിത്വമുള്ളവരുമായ ആർപിഡബ്ലിയുഡി ആക്ട് അനുശാസിക്കുന്ന എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള പദ്ധതി. ഒരു ജില്ലയിലെ കലാ മേഖലയിൽ നിന്നുള്ള അഞ്ച്  പേർക്കും, കായിക മേഖലയിൽ നിന്നുള്ള അഞ്ചുപേർക്കുമായി ആകെ 10 പേർക്ക് 10,000 രൂപ വീതം ധനസഹായം അനുവദിക്കുന്നു.  


22. വയോമിത്രം : വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നൽകി കൊണ്ട് മുനിസിപ്പൽ/ കോർപ്പറേഷൻ പ്രദേശങ്ങളിൽ താമസിക്കുന്ന 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള പദ്ധതി.       


➖➖➖➖➖➖➖➖

കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും CSC സമീപിക്കുക. 


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം