Thursday, 28 May 2020

ജൻധൻ അക്കൗണ്ട് വഴി നിങ്ങൾക്ക് ലഭിക്കുന്ന ഏഴ് നേട്ടങ്

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന.

എന്തൊക്കെയാണ് പിഎംജെഡിവൈ സ്‌കീമിലൂടെ അക്കൗണ്ട് തുറന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്നറിയണ്ടേ

താഴെ പറയുന്നവയാണ് അവയിൽ ചിലത്.

എന്താണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന ?

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന.

ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ്

ജൻധൻ അക്കൌണ്ട് തുറക്കുന്നത് വഴി ഉപഭോക്താവിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സാണ്. ബാങ്ക് അക്കൗണ്ടിനൊപ്പം ഒരു ലക്ഷം രൂപ പരിധിയുള്ള ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് കവറേജാണ് ഉപഭോക്താവിന് ലഭിക്കുക.

മിനിമം ബാലന്‍സ്

എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ ഈ അക്കൌണ്ട് തുറക്കാൻ മിനിമം ബാലൻസിന്റെ ആവശ്യമില്ല. ഒട്ടുമിക്ക സേവിംഗ്സ് അക്കൗണ്ടുകളിലും മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണം കട്ടാകും. എന്നാല്‍ ഈ സ്‌കീം പ്രകാരം അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണമെന്ന് നിര്‍ബന്ധമില്ല. ഇത് സാധാരണക്കാ‍ർക്ക് ഏറെ ഉപകാരപ്രദമാണ്.

ലൈഫ് ഇന്‍ഷുറന്‍സ്

കവറേജ് ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സിന് പുറമേ 30000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജും അക്കൗണ്ട് തുറക്കുന്നവർക്ക് നല്‍കുന്നുണ്ട്. ഇതും ജൻ ധൻ അക്കൗണ്ടിന്റെ ​ഗുണങ്ങളിലൊന്നാണ്.

സബ്സിഡി നേരിട്ട്

സര്‍ക്കാര്‍ പദ്ധതികളനുസരിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ജൻധൻ അക്കൌണ്ടിൽ നേരിട്ട് ലഭിക്കും. ഇവ ലഭിക്കാൻ മറ്റ് അക്കൌണ്ടുകളേക്കാൾ മികച്ചത് ജൻധൻ അക്കൌണ്ടാണ്.

ഓവര്‍ഡ്രാഫ്റ്റ്

ആറുമാസം അക്കൗണ്ട് മികച്ച രീതിയിൽ ഉപയോഗിക്കുകയാണെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ബാങ്ക് അനുവദിക്കും. അതായത് അത്യാവശ്യത്തിന് ബാങ്ക് പണം കടം തരുമെന്ന് ചുരുക്കം. 5000 രൂപയായിരിക്കും ഇത്തരത്തില്‍ ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കുക.

മറ്റു സേവനങ്ങൾ

ഇന്‍ഷുറന്‍സ് അടക്കമുള്ള ബാങ്കിന്റെ മറ്റു സേവനങ്ങളും ഈ അക്കൗണ്ട് ഓപ്പണാക്കുന്നതോടെ എളുപ്പത്തില്‍ നിങ്ങൾക്ക് ലഭിക്കും. ഇതിന് പ്രത്യേക ചാ‍ർജിന്റെ ആവശ്യമില്ല.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം