Tuesday, 19 May 2020

കേരള പ്രവാസി ക്ഷേമ ബോർഡ്എങ്ങനെ അംഗമാകാം?

18 മുതല്‍ 60 വയസ്സുവരെ പ്രായമുളള ഏതൊരു മലയാളി പ്രവാസിക്കും ഇതില്‍ അംഗമാകാം. താഴെ പറയുന്നപോലെ  അംഗത്വമാണുള്ളത്. 

  • വിദേശത്ത് ജോലി നോക്കുന്ന മലയാളികള്‍ (Form No. I A)
  • രണ്ടു വര്‍ഷത്തില്‍ കുറയാതെ വിദേശത്ത് ജോലി ചെയ്ത ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കാനെത്തിയ പ്രവാസികള്‍.( Form No. 1b)
  • ഇന്ത്യയില്‍ തന്നെ കേരളത്തിന് പുറത്തു ജോലി നോക്കി വരുന്ന മലയാളികള്‍. (Form No. 2 A


ഇതില്‍ വിദേശത്തുള്ള ഓരോ പ്രവാസി അംഗവും  മാസവരി 300 രൂപ നല്‍കേണ്ടതാണ്. അവര്‍ മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കുമ്പോൾ മാസം 100 രൂപ നല്‍കിയാൽ മതിയാകും

അതുപോലെ ഇന്ത്യക്കകത്തുള്ള പ്രവാസി അംഗം (കല്പിത അംഗം) മാസവരിയായി 100 രൂപ നല്‍കേണ്ടതാണ്. അവര്‍ നാട്ടിലെത്തി സ്ഥിരതാമസമാകുമ്പോള്‍ മാസം 50 രൂപ നല്‍കിയാൽ മതിയാകും

പെന്‍ഷൻ  പദ്ധതി

60 വയസ്സു തികയുന്നവരെ ക്ഷേമനിധിയിൽ തുടര്‍ച്ചയായി പണമടയ്ക്കുന്ന പ്രവാസികള്‍ക്ക്  60 വയസ്സ് കഴിഞ്ഞ് 2000 രൂപ വരെ മാസപെന്‍ഷന് അര്‍ഹതയുണ്ട്. 

പണം അടവ് മുടങ്ങുന്നത് അംഗത്വം സ്വമേധയ റദ്ദാകുന്നതിന് കാരണമാകും.
അഞ്ചു വര്‍ഷത്തിലധികം തുടര്‍ച്ചയായി പണമടച്ചവര്‍ക്ക് മിനിമം പെന്‍ഷന്‍റെ  3% അധിക പെന്‍ഷൻ   ലഭിക്കാൻ   അര്‍ഹരാണ്. (1-ലെ പോലെ). എന്നാല്‍ അഞ്ചു വര്‍ഷത്തിനു ശേഷമുള്ള ഓരോ വര്‍ഷവും പൂര്‍ത്തികരിക്കുമ്പോൾ  ഇങ്ങനെ ലഭിക്കുന്ന പെന്‍ഷന്‍റെ മൊത്തം തുക മിനിമം പെന്‍ഷന്‍റെ ഇരട്ടി തുക കവിയാൻ   പാടില്ല.
  • കുടുംബ പെന്‍ഷൻ പദ്ധതി
വിരമിക്കല്‍ പെന്‍ഷനര്‍ഹതയുള്ള ഒരംഗം മരണപ്പെട്ടാൽ കുടുംബത്തിലെ ഏതെങ്കിലും ഒരാള്‍ക്ക്  (ഭാര്യ, 21 വയസ്സ് പൂര്‍ത്തിയാകാത്ത മകള്‍ക്ക്. കുടുംബ പെൻഷൻ. 
  • അംഗവൈകല്യമുള്ളവര്‍ക്കായുള്ള പെന്‍ഷൻ  പദ്ധതി
മൂന്നു വര്‍ഷത്തിലധികം തുടര്‍ച്ചയായി പണം  ഒടുക്കിയവരും അംഗവൈകല്യം മൂലം ജോലിയെടുക്കാന്‍ കഴിയാത്തവരുമാണ് ഈ പെന്‍ഷന് അര്‍ഹത. 
  • മരണപ്പെട്ട അംഗത്തിന്‍റെ ആശ്രിതര്‍ക്കുവേണ്ടിയുള്ള ധനസഹായം
1.രോഗം, അപകടം, എന്നിവ മൂലം ഒരംഗം (ഫോറം 1എ) മരണപ്പെട്ടാല്‍ അയാ    ളുടെ ആശ്രിതരിലൊരാള്‍ക്ക്(ഭാര്യ/ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ധന സഹായം. 
  • വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം
ഗുരതര രോഗം ബാധിച്ച ഒരു  പ്രവാസി അംഗത്വമുള്ളിടത്തോളം 50000 രൂപവരെ ധനസഹായത്തിന് അര്‍ഹനാണ്. 
  • അപകടമരണവും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും
സാമ്പത്തിക പര്യാപ്തത അനുസരിച്ച് ക്ഷേമനിധി ബോര്‍ഡിന് അംഗങ്ങൾ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടാലും അവര്‍ക്ക് വൈദ്യചികിത്സ ആവശ്യമായി വന്നാലും അതിനുള്ള സഹായം. 
  • വിവാഹത്തിനു ധനസഹായം
മൂന്നു വര്‍ഷമെങ്കിലും തുടര്‍ച്ചയായി പണമടച്ച  അംഗങ്ങളുടെ 2 പെണ്‍മക്കള്‍ക്കു വേണ്ട വിവാഹ ചെലവുകള്‍ക്ക് താഴെ പറയുന്ന സാമ്പത്തിക സഹായം. 
  • വിദ്യാഭ്യാസ ഗ്രാന്‍റ്
കുറഞ്ഞത്  2 വര്‍ഷമെങ്കിലും തുടര്‍ച്ചയായി പണം അടച്ച അംഗങ്ങളുടെ മക്കള്‍ ഉപരിപഠനത്തിനായി ധനസഹായത്തിനു അര്‍ഹരാണ്.

  • പ്രസവസംബന്ധമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള സാമ്പത്തിക സഹായം
1. 2 വര്‍ഷം തുടര്‍ച്ചയായി നിധിയിൽ പണം ഒടുക്കിയ സ്ത്രീകള്‍ക്ക് പ്രസവ         സംബന്ധമായ ചിലവുകള്‍ക്ക് 3000  രൂപ ലഭിക്കുന്നതാണ്

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം