Saturday, 7 December 2019

സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് -2019-2020

സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് CSC യിലൂടെ അപേക്ഷിക്കാം

 പെൺകുട്ടികൾ മാത്രം അപേക്ഷിക്കുക

കഴിഞ്ഞ വർഷം CSC വഴി അപേക്ഷിച്ച ഏതാണ്ടെല്ലാവർക്കും സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്. ഉടൻ അപേക്ഷ നൽകുക. അതിനായി കോമൺ സർവീസ് സെന്ററുകളെ (CSC) സമീപിക്കുക

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ വിദ്യാർഥിനികൾക്ക് 2019-20 അദ്ധ്യയന വർഷത്തെ സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റിന് അപേക്ഷിക്കാം.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീൻ ക്രിസ്ത്യൻ/പരിവർത്തിത ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾക്കാണ് സ്‌കോളർഷിപ്പ്.

◾ ബിരുദ വിദ്യാർഥിനികൾക്ക് 5,000 രൂപ.
◾ ബിരുദാനന്തര ബിരുദ വിദ്യാർഥിനികൾക്ക് 6,000 രൂപ
◾ പ്രൊഫഷണൽ വിദ്യാർഥിനികൾക്ക് 7,000 രൂപ
◾ ഹോസ്റ്റൽ സ്റ്റൈപന്റ് ഇനത്തിൽ 13,000 രൂപ 

മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ/എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേക്ക് അപേക്ഷിക്കാം.

അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണം.
കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, സ്ഥാപന മേധാവി അംഗീകരിച്ചിട്ടുളള
സ്വകാര്യ  ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പന്റിന് അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക


ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ-CSC-KOTTUKKARA
താങ്കൾക്കാവശ്യമായ ഏല്ലാവിധ ഓൺലൈൻ സേവനങ്ങൾ ഒരു കുടകീഴിൽ

●●●▬▬▬▬▬▬▬▬▬▬▬●●●
SMART ZONE – CSC / GST/PAN/PASSPORT/TICKETS/MONEY TRANSFER  
(Common Service Centre)
Siraj Tower, Main Road, Kottukkara PO, Malappuram 9526902201*
Join WhatsApp Group                                                 
Group 02: https://chat.whatsapp.com/KImV5MPG3mp8zxBQ6PLbhi
Face book Page : https://www.facebook.com/csckottukkara/
●●●▬▬▬▬▬▬▬▬▬▬▬●●●

കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കാൻ ഉള്ള നോഡൽ ഏജൻസി ആയി  കേന്ദ്ര സർക്കാർ തുടങ്ങിയ സംരംഭമാണ് കോമൺ സർവീസ്  സെന്റർ അഥവാ CSC

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം