വാഹനത്തിന് ഇൻഷുറൻസ് എടുക്കുന്നത് പോലീസ് ചെക്കിങ്ങിൽ നിന്ന് രക്ഷപ്പെടാനാണോ....?!?
ഓൺലൈൻ വാഹന ഇൻഷുറൻസ് എടുക്കുമ്പോൾ പ്രീമിയം കുറവ് എന്ന ആകർഷകമായ പരസ്യവാചകത്തിൽ ഉപഭോക്താവ് വീണുപോകരുത്!!!
വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് സമീപിക്കുക,CSC KOTTUKKARA
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. ഇൻഷുറൻസ് പോളിസി ക്ലെയിം ചെയ്യാൻ നോക്കിയപ്പോൾ നിരസിച്ചു. ബൈക്കിന്റെ ഇൻഷുറൻസ് എടുത്തത് ഓൺലൈൻ വഴി. ഇത്തരം സ്വകാര്യ ഓൺലൈൻ പോളിസികളിൽ ഒട്ടേറെ തട്ടിപ്പ് ഒളിഞ്ഞിരിക്കുന്നു. യാതൊരു രേഖയും വേണ്ടാതെ നിമിഷങ്ങൾക്കകം ഫോണിലൂടെ ഇൻഷുറൻസ് പോളിസി നേടാം എന്ന പരസ്യം മിക്കവരെയും ആകർഷിക്കും. കുറഞ്ഞ തുകയിൽ പോളിസി നേടാം എന്നതാണു പരസ്യവാചകം.
പലപ്പോഴും ഓൺലൈൻ പോളിസി ലിങ്കുകളിൽ ക്ലിക് ചെയ്യുമ്പോൾ ഇൻഷുറൻസ് കമ്പനികളുടെ യഥാർഥ വെബ്സൈറ്റിലേക്കല്ല പോകുന്നത്. മൂന്നാമതൊരു സ്ഥാപനത്തിന് വിവരങ്ങൾ കൈമാറിയ ശേഷം അവരാണു പോളിസി ജനറേറ്റ് ചെയ്യുന്നത്. നമ്മൾ കൊടുത്ത വിവരങ്ങൾ തന്നെയാകില്ല പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലെയിം വരുമ്പോഴാണു പറ്റിക്കപ്പെട്ടെന്നു മനസ്സിലാകുക.
ഇൻഷുറൻസ് എടുക്കുമ്പോൾ പറ്റിക്കപ്പെടുന്ന മറ്റൊരു രീതിയാണു കൃത്രിമ പോളിസി ഡോക്യുമെന്റ് നൽകൽ. അപകടമുണ്ടായാൽ ക്ലെയിമിനായി സമീപിക്കുമ്പോഴായിരിക്കും അത്തരമൊരു പോളിസി നിലവിലില്ല എന്നറിയുക. ഇത്തരം സ്ഥാപനങ്ങൾക്കു കസ്റ്റമർ സർവീസിനായി ശരിയായ ഓഫിസോ മറ്റോ ഉണ്ടായിരിക്കില്ല. പോളിസി എടുക്കുമ്പോൾ, ഡോക്യുമെന്റിൽ പോളിസി ഡീറ്റെയിൽസിനൊപ്പം ഇൻഷുറൻസ് കമ്പനിയുടെ
പേര്, വിലാസം, അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയവ നിർബന്ധമായും ഉണ്ടായിരിക്കണം.
ഇന്ത്യൻ മോട്ടർ താരിഫിലെ ജിആർ-8 ഷെഡ്യൂൾ പ്രകാരമാണ് ഐഡിവി( Insured Declared value )തീരുമാനിക്കുന്നത്.
പുതിയ വാഹനം വാങ്ങുമ്പോൾ നിർമാതാവ് ലിസ്റ്റ് ചെയ്ത വിൽപന വിലയുടെ 5% കുറച്ചാണ് ഐഡിവി കണക്കാക്കേണ്ടത്.
വാഹനത്തിന്റെ പഴക്കം അനുസരിച്ച് ഓരോ വർഷം കഴിയുന്തോറും ഐഡിവി കുറഞ്ഞുവരും. പലപ്പോഴും പ്രീമിയം കുറച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനു വേണ്ടി ഇൻഷുറൻസ് കമ്പനികൾ ഐഡിവി കുറച്ചു വയ്ക്കും. ഉദാ- 10 ലക്ഷം രൂപ ഐഡിവി ഉള്ള വാഹനത്തിന് 5 ലക്ഷം രൂപ ഐഡിവി നിശ്ചയിക്കും. അപ്പോൾ പ്രീമിയം കുറയും. വാഹനം
അപകടത്തിൽപെട്ടു ടോട്ടൽ ലോസ് ആയാൽ ഉടമയ്ക്കു വെറും 5 ലക്ഷമേ ലഭിക്കൂ. സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ഐഡിവിയുടെ 40 % ലയബിലിറ്റി വന്നാൽപോലും ടോട്ടൽ ലോസ് (നിയമപ്രകാരം 75 %) ആക്കാറുണ്ട്. എന്നാൽ, ടോട്ടൽ ലോസ് ആയ വാഹനം സ്ക്രാപ് ചെയ്തു പാർട്സ് വിറ്റാൽ ഇൻഷുറൻസ് കമ്പനിക്ക് 5 ലക്ഷത്തിലേറെ രൂപ ലഭിക്കും.
വാഹന ഉടമയ്ക്കു പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആഡ് ഓൺ കവറേജുകളെക്കുറിച്ചു കൃത്യമായ അറിവില്ലാത്തതു കമ്പനികൾ മുതലെടുക്കാറുണ്ട്.
ഇൻഷുറൻസ് ഒരു കോൺട്രാക്ട് ആണ്.... ഭാവിയിൽ വരാവുന്ന ബാധ്യതകളിൽ നിന്ന് ഒഴിവായി നിൽക്കുവാനുള്ള ഒരു നിയമ പരിരക്ഷ.... പക്ഷേ ഭൂരിപക്ഷം ആളുകളും പോലീസ് ചെക്കിങ്ങിൽ നിന്നും രക്ഷപ്പെടുവാനുള്ള ഒരു പരിഹാരമായിട്ടാണ് ഇൻഷുറൻസിനെ കാണുന്നതെന്നുള്ളതാണ് ഖേദകരം!!!