Friday, 3 May 2019

കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

കേരളാ സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസി ക്ഷേമനിധിയിലേക്ക് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചുതുടങ്ങിയിരിക്കുകയാണ്.

അംഗത്വത്തിന് അര്‍ഹതയുള്ളത് ആര്‍ക്കൊക്കെ ?

മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിരതാമസക്കാരായഅല്ലെങ്കില്‍ ആറുമാസമെങ്കിലും താമസിച്ച കേരളീയര്‍, വിദേശത്തു ജോലി ചെയ്യുന്നവര്‍, വിദേശത്തു രണ്ടു വര്‍ഷമെങ്കിലും ജോലി ചെയ്ത ശേഷം തിരിച്ചു നാട്ടില്‍ വന്നു സ്ഥിരതാമസമാക്കിയവര്‍, എന്നിവര്‍ക്കാണ് അംഗത്വത്തിന് അര്‍ഹതയുണ്ടാവുക.

ക്ഷേമനിധിയില്‍ അംഗമാകുന്നതോടെ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍

അറുപത് വയസ്സുവരെ അംശാദായം (തുടർച്ചയായ് 10 വർഷം അടച്ചവര്‍ക്ക് ) 2000 രൂപ പ്രതിമാസ പെന്‍ഷന്‍. അംശാദായം അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ അടച്ചിട്ടുണ്ടെങ്കില്‍ കുറഞ്ഞ പെന്‍ഷന്റെ മൂന്നു ശതമാനം കൂടുതലായി ലഭിക്കും. അധികമായി അടച്ച ഓരോ വര്‍ഷത്തിനും പെന്‍ഷനില്‍ വര്‍ധനയുണ്ടാകും. കുറഞ്ഞ പെന്‍ഷന്റ ഇരട്ടിയാണ് പരമാവധി ലഭിക്കുന്ന പെന്‍ഷന്‍.അംഗത്വം എടുത്തയാള്‍ മരണപ്പെടുമ്പോള്‍ കുടുംബത്തിന് പെന്‍ഷനും ധനസഹായവും ലഭിക്കുന്നതാണ്.

അംശാദായം മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി അടച്ചശേഷം ജോലി ചെയ്യാന്‍ കഴിയാതെ വന്നാല്‍ സാമ്പത്തിക സഹായം നല്‍കും. ചികിത്സാ സഹായധനമായി 50000 രൂപ വരെയാണ് ലഭ്യമാകുക
വിവാഹം, പ്രസവം, വിദ്യാഭ്യാസം,എന്നിവയ്ക്കും പ്രവാസി ക്ഷേമനിധിയില്‍നിന്ന് സഹായം ലഭിക്കുന്നതാണ്.

അപേക്ഷാ സഹായത്തിനായ് പൊതുസേവന കേന്ദ്രവുമായി ബന്ധപ്പെടുക.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം