കേരള സംസ്ഥാന
വികലാംഗ കോർപ്പറേഷന്റെ ശുഭ യാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രോണിക് വീൽ
ചെയർ നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു .
അപേക്ഷ നൽകേണ്ട
അവസാന തിയ്യതി : ജനുവരി 5
അപേക്ഷ അയക്കുന്ന
കവറിനു മുകളിൽ ശുഭ യാത്ര ഇലക്ട്രോണിക് വീൽ അപേക്ഷ എന്ന് എഴുതണം
📩 അഡ്രസ്
കേരള സംസ്ഥാന
വികലാംഗ കോർപ്പറേഷൻ
പൂജപ്പുര -
തിരുവനന്തപുരം
695012
അപേക്ഷ ഫോറം
http://www.hpwc.kerala.gov.in/images/pdf2018/electronicwheelchairaf.pdf
“ശുഭ യാത്ര പദ്ധതി
”
കേരള സംസ്ഥാന
വികലാംഗക്ഷേമ കോർപ്പറേഷന്റെ “ശുഭയാത്ര പദ്ധതി”
യിൽ ഉൾപ്പെടുത്തി ഇലക്ട്രോണിക് വീൽചെയർ
നല്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ സ്വീകരി
ക്കുന്ന അവസാന തീയതി 2019 ജനുവരി 5,
അഞ്ച് മണിവരെ യായിരിക്കും.
ഇലക്ട്രോണിക്
വീൽചെയറിന് ആദ്യമായിട്ടാണ് അപേക്ഷ
ക്ഷണിക്കുന്നത്.
മുൻപ് ഉപകരണങ്ങൾക്കുള്ള ഫോമിൽ അപേക്ഷ കൊടുത്തവരും പുതിയ ഫോമിൽ അപേക്ഷിക്കണം.
അപേക്ഷകൾ
അയയ്ക്കുന്ന കവറിനു മുകളിൽ “ശുഭയാത്ര
ഇലക്ട്രോണിക് വീൽചെയർ അപേക്ഷ” എന്ന്
നിർബന്ധമായും രേഖ പ്പെടുത്തണം.
കൂടുതൽ
വിവരങ്ങൾക്ക് താഴെ
കൊടുത്തിരിക്കുന്ന
നംമ്പറിൽ വിളി ക്കുക.
0471-2347768, 7153, 7156, 7152,
7510729871.
* മാനദണ്ഡങ്ങൾ*
1. 40 ശതമാനത്തിനു
മുകളിൽ ചലന പരിമിതിയുള്ളവരും സ്ഥിരം ഭിന്നശേഷിത്വമുളളവരും മാത്രം ആയിരിക്കണം
അപേക്ഷകർ
2. 1 ലക്ഷം രൂപയിൽ
താഴെ വാർഷിക വരുമാനമുളളവരായിരിക്കണം
3. സർക്കാർ
ജീവനക്കാരോ മറ്റ് ശമ്പളം പറ്റുന്നവരോ അപേക്ഷിക്കാൻ പാടുളളതല്ല.
4. ഇലക്ട്രോണിക്
വീൽചെയർ സ്വന്തമായി പ്രവർത്തിക്കാൻ കഴിയുമെന്ന് വിദഗ്ദ ഡോക്ടർമാർ സർട്ടിഫൈ
ചെയ്യുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും
5. ഭിന്നശേഷിത്വം
തെളിയിക്കുന്ന ജില്ലാ/താലൂക്ക് ഹോസ്പിറ്റലിലെ വിദഗ്ദ സമിതി നൽകുന്നമെഡിക്കൽ
ബോർഡ്
സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
6. അപേക്ഷ
ഫോറത്തിലെ വിവരങ്ങൾ വ്യക്തമായും പൂർണ്ണമായും രേഖപ്പെടുത്തേണ്ടതാണ്.
7. 8 വർഷത്തിനുളളിൽ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നോ, ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നോ ടി ഉപകരണം, സ്കൂട്ടർ എന്നിവ ലഭിച്ചിട്ടുളളവർ അപേക്ഷിക്കുവാൻ
പാടുളളതല്ല.
8. ആവശ്യമായ രേഖകൾ
ഉളളടക്കം ചെയ്യാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.
9. നിശ്ചിത
സമയത്തിനുളളിൽ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളു.
10. അപേക്ഷയുടെ
കവറിന്റെ മുകളിൽ ‘വീൽചെയറിനുളള
അപേക്ഷ’ എന്ന്
രേഖപ്പെടുത്തിയിരിക്കണം
11. വിദഗ്ധ
ഡോക്ടറുടെ ഒപ്പും സീലും ഡെസിഗ്നേഷനും അപേക്ഷയിൽ തന്നിരിക്കുന്ന ഭാഗത്ത്
നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്.
സമർപ്പിക്കേണ്ട
രേഖകൾ
📌 പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോറം, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
📌 ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
📌 റേഷൻ കാർഡിന്റെ 1,2 പേജ്, അവസാന പേജിന്റെ
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
📌 8 വർഷത്തിനുളളിൽ മുച്ചക്രവാഹനമോ, ഇലക്ട്രോണിക് വീൽചെയറോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ
നിന്ന് ലഭിച്ചിട്ടില്ലായെന്നുളള സെക്രട്ടറിയുടെ കത്ത്
📌 വില്ലേജ് ഒാഫീസറിൽ നിന്നും ആറ് മാസത്തിനുളളിൽ ലഭിച്ച വാർഷിക
വരുമാന സർട്ടിഫിക്കറ്റ്
📌 ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ
സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
കൂടുതൽ
വിവരങ്ങൾക്കും അപേക്ഷ ഫോമിനും....
ഡിജിറ്റൽ സേവാ CSC Kottukkara
കേന്ദ്ര സർക്കാർ
അംഗീകൃത പൊതു സേവന കേന്ദ്രം