സ്‌നേഹപൂര്‍വ്വം
പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
മാതാപിതാക്കള്‍
മരണമടഞ്ഞതും നിര്‍ദ്ധനരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ
ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ 2018 -19 അധ്യയന വര്‍ഷത്തെ അപേക്ഷകള്‍ വിദ്യാര്‍ത്ഥി പഠിക്കുന്ന
സ്ഥാപനമേധാവി മുഖേന സമര്‍പ്പിക്കാം.
സാമൂഹ്യ
സുരക്ഷാമിഷന്റെ പദ്ധതിയാണിത്. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 15 വരെ നല്‍കാം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ
നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല