തുണ -കേരള പോലീസ് പൊതുജന സൗഹാര്‍ദ്ദ പോര്‍ട്ടല്‍
Thuna ' Portal to register complaint at police station through online In Kerala
- Send your Complaint Online
- Online Employees verification
- Character Certificate
- Event and performance
- Protest and strike
- Procession Request
- Mic Request
- NOC-No Objection Certificate
For Login Click Here
Thuna- The hand you need for assistance
പോലീസ് സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലും, 'തുണ' യെ കുറിച്ച് അറിയാം
▪▪▪▪▪▪▪▪▪▪▪▪▪
ഒരു പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളും മറുപടികളുമാണിത്.
❓ ‘വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറന്‍സ് കിട്ടാനുള്ള ജീഡി എന്‍ട്രി തരാമോ?
🔰 മറുപടി: ‘എസ്.ഐ. സ്ഥലത്തില്ല പിന്നെ വാ’...
രണ്ടും മൂന്നും തവണ പോയാലും ജീഡി എന്‍ട്രി കിട്ടില്ല....
❓ ‘മൈക്ക് ഉപയോഗിക്കാന്‍ അനുമതി തരാമോ?’’
🔰 മറുപടി: ‘‘അത് എ.സി.പി പറയാതെ കിട്ടില്ല. നിങ്ങള്‍ പിന്നെ വാ’...
📌 പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വേണ്ടി വരും. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ നിരവധി തവണ പൊലീസിന്റെ അടുത്തു പോകേണ്ടി വരും.
ഇങ്ങനെ....
📌 പ്രതിദിനം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്....
പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടലിന്റെ പേരാണ് 'തുണ'
📌 തുണ സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം.
📌 ഓണ്‍ലൈന്‍ പരാതിയുടെ തല്‍സ്ഥിതി അറിയാനും സാധിക്കും.
🔰 ഒരു പരാതി നല്‍കാനോ വാഹനങ്ങളുടെ ഇന്‍ഷൂറന്‍സിന് ജീഡി എന്‍ട്രി കിട്ടാനോ ഈ സൈറ്റില്‍ കയറിയാല്‍ മതി.
🔰 തോക്കും സ്ഫോടക വസ്തുക്കളും കൈകാര്യം ചെയ്യാനുള്ള ലൈസന്‍സിന്റെ അപേക്ഷ വരെ ‘തുണ’ വഴി നല്‍കാം
🔰 മൈക്ക് ഉപയോഗിക്കാനുള്ള അനുമതി. ജാഥയും പൊതുയോഗവും നടത്താനുള്ള അനുമതി ഇവയെല്ലാം ഓണ്‍ലൈനായി ലഭിക്കും....
🔰 എഫ്.ഐ.ആറിന്റെ പകര്‍പ്പിന് വേണ്ടി സ്റ്റേഷനുകളില്‍ കയറിയിറങ്ങിയും മടുക്കേണ്ട. ഏതു എഫ്.ഐ.ആറിന്റെ പകര്‍പ്പ് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാം.
♦♦♦♦♦♦♦♦♦♦♦♦♦ ♦♦♦♦♦♦♦♦♦♦♦♦♦ ♦♦♦♦♦♦♦♦♦♦♦♦♦
കോമൺ സർവ്വീസ് സെന്റർ അഥവാ CSC സെന്ററുകൾ തികച്ചും കേന്ദ്ര സർക്കാർ അംഗീകാരത്തോട് കൂടി പ്രവർത്തിക്കുന്ന പൊതുസേവന കേന്ദ്രങ്ങളാണ്. സർക്കാർ - സർക്കാരിതര സേവനങ്ങളും മറ്റു ഓൺലൈൻ സേവനങ്ങളും യഥാസമയം ജനങ്ങളിലേക്കെത്തിക്കുവാൻ വേണ്ടിയുള്ള CSC Nediyiruppu Kottukkara വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താത്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
♦♦♦♦♦♦♦♦♦♦♦♦♦ ♦♦♦♦♦♦♦♦♦♦♦♦♦ ♦♦♦♦♦♦♦♦♦♦♦♦♦