ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) യുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട് പ്രധാനമായും അറിഞ്ഞിരിക്കേണ്ട സംവിധാനങ്ങൾ ഇവയാണ്.
🚉 ട്രെയിൻ പുറപ്പെടുന്ന തിയതി ഒഴിവാക്കി 120 ദിവസം മുമ്പ് വരെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
🚉 ആറ് ടിക്കറ്റുകൾ ഒരു ഉപയോക്താവിന് ഒരു യൂസർ ഐഡിയിൽ നിന്നും ഒരു മാസം ബുക്ക് ചെയ്യാം.
🚉 IRCTC ഓൺലൈനിൽ ആധാർ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കൾക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം.
🚉 രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയ്ക്ക് ഒരു യൂസർ ഐഡിയിൽ
നിന്നും മാക്സിമം രണ്ട് ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ
സാധിക്കുകയുളളൂ.
തത്കാൽ ടിക്കറ്റുകൾ.
🚉 യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
🚉 AC തത്കാൽ ടിക്കറ്റുകൾ രാവിലെ പത്ത് മണിമുതലും സ്‌ലീപ്പർ ക്ലാസ്
തത്കാൽ ടിക്കറ്റുകൾ രാവിലെ പതിനൊന്ന് മണിമുതലും ബുക്ക് ചെയ്യാൻ സാധിക്കും.
🚉 ഒരു യുസർ ഐ ഡിയിൽ നിന്നും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട്
വരെയുളള സമയത്ത് രണ്ട് തത്കാൽ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാൻ
സാധിക്കുയുളളൂ.
🚉 തത്കാൽ ബുക്കിങ്ങിൽ ഏറ്റവും കൂടിയത് ആറ് ടിക്കറ്റുകൾ മാത്രമാണ് ഒരു സമയം ഒരു യാത്രയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കുകയുളളൂ.
🚉 റിട്ടേൺ ടിക്കറ്റ് അല്ലാതെ ഒരു തത്കാൽ ടിക്കറ്റ് മാത്രമേ ഒരു സെഷനിൽ ബുക്ക് ചെയ്യാൻ സാധിക്കുകയുളളൂ
🚉 ക്വിക് ബുക്ക് സർവീസ് രാവിലെ എട്ട് മുതൽ ഉച്ചയക്ക് പന്ത്രണ്ട് വരെ
ലഭ്യമാകില്ല. ഒരു യൂസർക്ക് ഒരു ലോഗ് ഇൻ സെഷൻ മാത്രമേ ഒരു സമയം
ലഭിക്കുകയുളളൂ.
🚉 ടിക്കറ്റ് ബുക്കിങ് ഏജൻസിയുളളവർക്ക് രാവിലെ 8:00 മണി മുതൽ 8:30
വരെയും 10:00 മുതൽ 10.30 വരെയും 11:00 മുതൽ 11.30 വരെയും ടിക്കറ്റ്
ബുക്കിങ്ങിന് അനുമതിയുണ്ട്.
🚉 അംഗീകൃത ട്രാവൽ ഏജന്റുമാർക്ക് തത്കാൽ ടിക്കറ്റ് ബുക്കിങ്
ആരംഭിക്കുന്ന സമയത്ത് ആദ്യ അരമണിക്കൂർ നേരം ടിക്കറ്റ് ബുക്കിങ്ങിന്
അനുമതിയില്ല. ഈ സമയം യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ
അവസരം ലഭിക്കുന്നതിനാണ്.
ഏജന്റുമാർ ഒരേ സമയം നിരവധി ടിക്കറ്റുകൾ ബൂക്ക് ചെയ്യുന്നത് വഴി,
നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിക്കാതിരിക്കുന്ന അവസ്ഥ
ഉണ്ടാകാതിരിക്കാനാണിത്
🚉 ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് സമയ ക്രമീകരണമുണ്ട്. യാത്രക്കാരുടെ
വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതിനുളള സമയം 25 സെക്കൻഡാണ്. കാപ്‌ചയും
പേയ്മെന്റ് പേജിലും വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് അഞ്ച് സെക്കൻഡാണ്
ലഭിക്കുക.
🚉 നെറ്റ് ബാങ്കിങ് വഴിയുളള പേയ്മെന്റ് വൺ ടൈം പാസ് വേഡ് ( ഒ ടി പി) വഴി ബാങ്കുകൾ പരിശോധിക്കും.
യാത്രക്കാർക്ക് റീഫണ്ട് അവകാശപ്പെടാവുന്ന കാര്യങ്ങൾ
🚆 ഷെഡ്യൂൾ ചെയ്ത സമയത്തിന് മൂന്ന് മണിക്കൂറിനകം ട്രെയിൻ പുറപ്പെട്ടില്ലെങ്കിൽ യാത്ര ക്യാൻസൽ ചെയ്യുമ്പോൾ റീഫണ്ട് ലഭിക്കും.
🚆ട്രെയിൻ വഴിമാറി പോകുകയാണെങ്കിൽ യാത്രക്കാർക്ക് അത് വഴി പോകേണ്ടതില്ലെങ്കിൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് റീഫണ്ട് വാങ്ങാം
🚆ബുക്ക് ചെയ്ത ക്ലാസിനേക്കാൾ താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നാൽ യാത്ര ചെയ്യാൻ താൽപര്യമില്ലെങ്കിൽ റീഫണ്ട് വാങ്ങാം.
🚆താഴ്ന്ന ക്ലാസിൽ യാത്ര ചെയ്താൽ അതിൽ വ്യത്യാസമുളള തുക റീഫണ്ട് ആയി തിരികെ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്കും
കേന്ദ്ര - കേരള സർക്കാർ സേവനങ്ങൾ, സർക്കാരിതര സേവനങ്ങൾ , മറ്റനേകം ഓൺലൈൻ/ ഓഫ് ലൈൻ സേവനങ്ങൾ എല്ലാം ഒരു കുടക്കീഴിൽ...
ഡിജിറ്റൽ സേവ CSC -KOTTUKKARA
IRCTC റെയിൽവ്വേ ഓൺലൈൻ ടിക്കറ്റുകൾക്കും ബന്ധപ്പെടുക.
ഡിജിറ്റൽ സേവ CSC -
