Wednesday, 6 June 2018

+2 കഴിഞ്ഞവര്‍ക്ക് പാരാമെഡിക്കല്‍ കൊഴ്സുകള്‍

May 30, 2018

പാരാമെഡിക്കല്‍
അടിയന്തിര വൈദ്യ സഹായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ രംഗത്തെ ഒരു ആരോഗ്യ പരിചരണ തൊഴിലാണ് പാരാമെഡിക്.

പ്ലസ്‌ടു കഴിഞ്ഞാല്‍ ആരോഗ്യരംഗത്തെ തൊഴിലുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള അവസരങ്ങള്‍ ഏറെയാണ്‌. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, സ്വകാര്യ ആശുപതികള്‍ എന്നിവിടങ്ങളിലെല്ലാം പാരാമെഡിക്കല്‍ വിഭാഗങ്ങളിലെ വ്യത്യസ്ഥ കൊഴ്സുകളിലായി ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നുണ്ട്.
ആരോഗ്യ സംരക്ഷണ മേഖലയുടെ പ്രസക്തി വര്‍ദ്ദിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ ഡോക്ടര്‍മര്‍ക്കൊപ്പം തന്നെ പരാമെഡിക്കല്‍ പ്രൊഫഷനലുകള്‍ക്കും ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ട്. എന്‍ട്രന്‍സ്‌ പരീക്ഷ എന്ന കടമ്പ ഇല്ല എന്നതാണ് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന മുഖ്യമായ ഘടകം. പ്ലസ് ടു പരീക്ഷാ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ് കോഴ്സുകളിലേക്കുള്ള പ്രവേശനം.

പാരാമെഡിക്കല്‍ കോഴ്സുകള്‍ളില്‍ ചിലത്.... 

കോഴ്‌സുകൾ: BSE മെഡിക്കല്‍ ലബോറട്ടറി(MLT),

BSE പെർഫ്യൂഷൻ ടെക്നോളജി,
BSE ഒപ്ടോമെട്രി ടെക്നോളജി,
BPT ബാച്ച്ലര്‍ ഓഫ് ഫിസിയോതെറാപ്പി
BASLP ബാച്ച്ലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി
BCVT ബാച്ച്ലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്നോളജി.
Bഫാം ബാച്ച്ലര്‍ ഓഫ് ഫാര്‍മസി ഫാം D ഡോക്ടര്‍ ഓഫ് ഫാര്‍മസി

റീനല്‍ ഡയാലിസിസ് ടെക്നോളജി 

പ്ലസ്ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് തിരെഞ്ഞെടുക്കാന്‍ പറ്റിയ മേഖലയാണ് ഡയാലിസിസുമായി ബന്ധപ്പെട്ട റീനല്‍ ഡയാലിസിസ് ടെക്നോളജി. അനന്ത ജോലിസാധ്യതയാണ് ഈ മേഖലയിലുള്ളത്. നെഫ്രോളജി, മെഡിക്കല്‍ ടെര്‍മിനോളജി, ഹീമോ ഡയാലിസിസ് ആക്സസ്, അണുബാധ നിയന്ത്രണം എന്നിവയെ കുറിചെല്ലാം പഠിക്കുന്നു.
മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി.
ആശുപതിയും ഡോക്ടര്‍മാരും ഉപയോഗിക്കുന്ന രോഗനിര്‍ണ്ണയ മാര്‍ഗ്ഗമാണ്
ഇമേജിംഗ് ടെക്നോളജി. മെഡിക്കല്‍ ഡയഗ്നോസ്റ്റിക്ക് ഇമേജിംഗ് ടെക്നോളജി എന്നും അറിയപ്പെടുന്നു. ഈ കോഴ്സ് പൂർത്തിയാക്കിയവർക്ക് സ്കാനിങ് ,ഇമേജിംഗിൽ മുന്നേറുന്ന കമ്പനികളിലെ വൈദ്യശാസ്ത്ര ഗവേഷണവും വികസനവും അല്ലെങ്കിൽ സാങ്കേതിക ഗവേഷണവുമായി ബന്ധപ്പെട്ട തൊഴിൽ മേഖലകൾ എന്നിവ തിരഞ്ഞെടുക്കാം.
പെർഫ്യൂഷൻ ടെക്നോളജി
പെർഫ്യൂഷനിസ്റ് എന്നത് ആരോഗ്യ സംരക്ഷണ മേഖലയിൽ പരിശീലനം നേടിയതോ അഥവാ സർജിക്കൽ ടീമിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് പെർഫ്യൂഷനിസ്റ്. പെർഫ്യൂഷനിസ്റ്റിനെ ക്ലിനിക്കൽ പെർഫ്യൂഷനിസ്റ് അഥവാ കാർഡിയോ വാസ്ക്കുലാർ പെർഫ്യൂഷനിസ്റ് എന്നും അറിയപ്പെടുന്നു. ചില സർജിക്കൽ നടപടികൾ ഹൃദയമിടിപ്പിന്റെ സമയത്തു ചെയ്യാൻ കഴിയുകയില്ല അങ്ങനെ ഉള്ള അവസരങ്ങളിൽ ഹൃദയത്തിന്റെ പ്രവർത്തി പുറമെ ഒരു യന്ത്രത്തിലേക്ക് ബന്ധിപ്പിക്കുന്നു. ഇവിടെ ആണ് പെർഫ്യൂഷനിസ്റ്റിന്റെ പ്രാധാന്യം. പെര്ഫ്യൂഷന് ടെക്നോളജി,കോഴ്സുകള്ക്ക് അപേക്ഷിക്കുന്നവര് ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി പ്ലസ്ടു അല്ലെങ്കില് തത്തുല്യമായി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പരീക്ഷകള് പാസായിരിക്കണം. ബയോളജിക്ക് 50 ശതമാനം മാര്ക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില് മൊത്തത്തില് 50 ശതമാനം മാര്ക്കും നേടിയിരിക്കണം.

ഒപ്ടോമെട്രി ടെക്നോളജി 

ബിഎസ്സി. എം.എല്‍.ടി., ബി.എസ്സി ഒപ്ടോമെട്രി എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ അല്ലെങ്കില്‍ തത്തുല്യമായി അംഗീകരിക്കപ്പെട്ട പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തം 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം
18 വയസ് പൂർത്തിയായ വിദ്യാർത്ഥിക്ക് ഒപ്റ്റിമെട്രിക് ടെക്നോളജിയിൽ സര്ട്ടിഫിക്കറ്റ് കോഴ്സോ ബിരുദ പഠനമോ നടത്താം. പ്രാഥമിക കാഴ്ച പരിശോധന, കൃത്യമായ രോഗചരിത്രം രേഖപ്പെടുത്തൽ, പുനരുൽപ്പാദിപ്പിക്കുന്ന പരീക്ഷണ വിതരണങ്ങളും വസ്തുക്കളും എന്നിവ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പരിമിതികളില്ലാത്ത അവസരങ്ങൾ ,ഉയർന്ന ശമ്പളവും ഈ കോഴ്സിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുന്നു.

റേഡിയോളോജിക്കൽ ടെക്നോളജി

മുപ്പതിലധികം വർഷമായി ഡോക്ടർമാരും ആശുപത്രിയും ഉപയോഗിക്കുന്ന ഒരു രോഗ നിർണ്ണയ മാർഗമാണ് റേഡിയോളജി. കമ്പ്യൂട്ടഡ് ടോമോഗ്രഫി സാങ്കേതിക വിദ്യയിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ചാണ് ആന്തരികാവയവങ്ങളുടെ തകരാർ കണ്ടെത്തുന്നതും ചികിത്സ നിർദേദശിക്കുന്നതും .അത്യാധുനിക സ്ക്യാനറുകളുടെ സഹായത്താൽ ഡോക്ടർമാർക്ക് മനുഷ്യ ശരീരത്തിൻറെ ഘടനാപരമായ പ്രവർത്തനം വിലയിരുത്താനും കഴിയുന്നു ക്യാൻസർ പോലുള്ള രോഗങ്ങൾ മനസിലാക്കുന്നതിനും റേഡിയോളജി സാങ്കേതികവിദ്യയിലൂടെയാണ്.

കാർഡിയോവാസ്കുലർ ടെക്നോളജി

റേഡിയോളജിസ്റ്റുകൾ, കാർഡിയോളജിസ്റ്റുകൾ, സർജർമാർ എന്നിവരോടൊപ്പം അവർക്ക് വളരെ അടുത്ത് പ്രവർത്തിക്കുന്നവരാണ് കാർഡിയോവാസ്കുലർ ടെക്നീഷ്യൻ. രക്തക്കുഴലുകളിൽ വ്യത്യാസമുണ്ടാക്കുന്ന വൈകല്യങ്ങൾ രോഗനിർണയത്തിലും ചികിത്സയിലും ഡോക്ടർമാരെ സഹായിക്കുന്നു.

അനസ്തേഷ്യ ടെക്നോളജി

ഒരു അനസ്തേഷ്യ ടെക്നീഷ്യൻ ഒരു അനുബന്ധ ആരോഗ്യ പ്രൊഫഷണല് ആണ്. ശസ്ത്രക്രിയ സമയത്ത് സർജന്റെ സഹായത്തോടെ ആവശ്യമെങ്കിൽ അനസ്തീഷ്യയുടെ ഉചിതമായ അളവ് നടത്തിയും അനസ്തേഷ്യ ഉപകരണങ്ങളിലൂടെ സഹായിക്കുക എന്നതാണ് അവരുടെ പ്രധാന ലക്ഷ്യം

അനസ്തേഷ്യ ടെക്നോളജി കോഴ്സ് അനാസ്റ്റേഷിയ ഉപകരണങ്ങൾ, അനസ്തേഷ്യ ടെക്നിക്കുകൾ, അനസ്തേഷ്യ ഏജന്റുമാർ, മരുന്നുകൾ, രോഗി നിരീക്ഷണം, അനസ്തേഷ്യ ഉൽപ്പന്നങ്ങൾ, അനസ്തേഷ്യ ടെക്നോളജി തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പ്ലസ്ടു വിന് സയൻസ് കഴിഞ്ഞവർക്ക് തെരഞ്ഞെടുക്കാൻ പറ്റിയ ഒരു മേഖലയാണ് അനസ്തേഷ്യ ടെക്നോളജി.

ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി

സർജറിയിലെ ഡോക്ടർമാരെ സഹായിക്കുന്നതിലും ശസ്ത്രക്രിയയ്ക്ക് മുമ്പായി ശസ്ത്രക്രിയ ഉപകരണങ്ങളും, ശസ്ത്രക്രിയയ്ക്കു മുമ്പുള്ള ഇൻസ്ട്രുമെൻറേഷൻ, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ശസ്ത്രക്രിയ ഉപകരണങ്ങളും ശുചിയാക്കൽ, ശസ്ത്രക്രിയയ്ക്കായി സർജർ കമാൻഡുകൾ, അനസ്തേഷ്യ ഉപകരണങ്ങളുടെ മേൽനോട്ടം എന്നിവയെല്ലാം ഉൾപ്പെടുന്നു.

മെഡിക്കൽ ലബോറട്ടറി

മെഡിക്കൽ ടെക്നോളജിസ്റ്റ് വർക്ക് ഉൾപ്പെടുന്ന മേഖലകൾ:ബ്ലഡ് ബാങ്കിംഗ്, ക്ലിനിക് കെമിസ്ട്രി ഹെമറ്റോളജി (രക്തം സംബന്ധിച്ചു),ഇമ്യൂണോളജി (രോഗപ്രതിരോധവ്യവസ്ഥയെ കുറിച്ചുള്ള പഠനം),മൈക്രോബയോളജി ,സൈറ്റോടെക്നോളജി(മനുഷ്യകണങ്ങളുടെ പഠനം),പ്ലേബോട്ടോമീ ,മൂത്രവിശകലനം,കവുലേഷൻ തുടങ്ങിയ മേഖലകളെ പ്രതിപാദിക്കുന്നു.

പട്ടിക വർഗ്ഗ പട്ടികജാതിവിദ്യാർത്ഥി ൾക്ക് 400 രൂപയും മറ്റുള്ളവർക്ക് 600 രൂപയും അടക്കണം.
അവസാന തീയ്യതി ജൂൺ18

എല്ലാ കോഴ്സുകള്‍ക്കും അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ മുഖേന ഒരു അപേക്ഷ നല്‍കിയാല്‍ മതിയാകും. www.lbscentre.in വബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്...


DIGITAL SEVA COMMON SERVICE CENTER (CSC) - KOTTUKKARA-NEDIYIRUPPU

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം