Wednesday, 6 June 2018

ഫുഡ് & സേഫ്റ്റി ലൈസൻസ് & രജിസ്ട്രേഷൻ - FOOD LICENCE (FSSAI)





1.ആരെല്ലാം ഫുഡ്‌ സേഫ്റ്റി രജിസ്‌ട്രേഷൻ/ലൈസന്‍സ് എടുക്കണം?

➡ ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തുന്നവർ നിർബന്ധമായും 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുക്കേണ്ടതാണ്.

2.ഫുഡ്‌ സേഫ്റ്റി രജിസ്‌ട്രേഷൻ/ലൈസന്‍സ് എടുക്കാത്തവർക്ക്ഉള്ള ശിക്ഷാനടപടികള്‍ എന്താല്ലാം ?

➡ ആവശ്യമായ രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുക്കാത്തവർക്ക് 50000 രൂപവരെ പിഴയും തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ട്.

3.ഫുഡ്‌ സേഫ്റ്റി രജിസ്‌ട്രേഷൻ/ലൈസന്‍സ് എടുക്കാന്‍ ആരെയാണ് സമീപിക്കേണ്ടത്?

➡ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ വ്യാപാരികളും എടുക്കേണ്ട ലൈസന്‍സും രജിസ്ട്രേഷനും ഇനിമുതല്‍ ഡിജിറ്റൽ സേവാ കേന്ദ്രം വഴി അപേക്ഷിക്കാം.

4.ആര്‍ക്കെല്ലാം ഫുഡ്‌ സേഫ്റ്റി രജിസ്‌ട്രേഷൻ/ലൈസന്‍സ് നിര്‍ബന്ധമാണ്?
ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്റ്റേഷനറി സ്റ്റോഴ്‌സ്, പലചരക്ക് വ്യാപാരികൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാകുന്ന സ്‌കൂളുകൾ, ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, വെജിറ്റബിൾ & ഫ്രൂട്ട് സ്റ്റാൾ, ഫിഷ് സ്റ്റാൾ, പെട്ടി കടകൾ...... തുടങ്ങി ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നർക്കെല്ലാം ഈ ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണ്.


➡ പുതിയ രജിസ്ട്രേഷനും ലൈസന്‍സ് എടുക്കുന്നതിനും, പുതുക്കുന്നതിനും നേരത്തെ എടുത്ത ലൈസന്‍സുകള്‍ ഓണ്‍ലൈനാക്കുന്നതിനും കൊണ്ടോട്ടി, നെടിയിരുപ്പ്‌ (കൊട്ടുക്കര) ഡിജിറ്റൽ സേവ CSC യിൽ സൗകര്യമുണ്ട്.


5.ഫുഡ്‌ സേഫ്റ്റി രജിസ്‌ട്രേഷൻ/ലൈസന്‍സ് എടുക്കാന്‍ എന്തല്ലാം രേഖകള്‍ വേണം?

➡ സ്ഥാപന ലൈസൻസ്, സംരംഭകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ,
ആധാർ, വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് പോലുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ ആവശ്യമാണ്.


കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക.
ഡിജിറ്റൽ സേവ - CSC, കൊട്ടുക്കര
പൊതുസേവന കേന്ദ്രം. 0483 271 41 44 
(ഒരു കേന്ദ്രസർക്കാർ സംരംഭം)


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം