Tuesday, 7 July 2020

പ്ലസ് വൺ അപേക്ഷ 2020

പ്ലസ് വൺ ഏകജാലകം അപേക്ഷ ആരംഭിച്ചോ..?
ഇല്ല. നിലവിൽ എന്ന് ആരംഭിക്കും എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനങ്ങൾ ആയിട്ടില്ല. 

അപേക്ഷ ആരംഭിച്ചാൽ ഓഫ് ലൈൻ ആയിട്ടാണോ അപേക്ഷിക്കേണ്ടത്.?
അല്ല. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ ആരംഭിച്ചെന്നും എത്രയും പെട്ടെന്ന് ഫോം കൈപ്പറ്റണം എന്നെല്ലാമുള്ള മെസേജുകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റും പ്രചരിക്കുന്നുണ്ടല്ലോ..?
അപേക്ഷ ഫോം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വെറും വിവരശേഖരണം മാത്രമാണ്.

ഇങ്ങനെയുള്ള അപേക്ഷ ഫോം ഓൺലൈൻ അപേക്ഷയോടൊപ്പം സ്കൂളിൽ സമർപ്പിക്കേണ്ടതുണ്ടോ.?
വേണ്ട. മേൽ ഫോം നോക്കി ഓൺലൈൻ അപേക്ഷ സമയത്ത് ഡാറ്റാ എന്റ്രി നടത്താൻ വേണ്ടി മാത്രമാണ് ഉപയോകിക്കുന്നത്. അതിനു ശേഷം എവിടെയും ഈ ഫോം ആവശ്യമായി വരുന്നില്ല.

അപേക്ഷ ഫോം വാങ്ങി  പൂരിപ്പിക്കാത്തവർക്ക് അലോട്ട്മെന്റ് ലഭിക്കുകയില്ലേ..?
ലഭിക്കും. ഫോം പൂരിപ്പിക്കുന്നതും ഓൺലൈൻ അപേക്ഷയും തമ്മിൽ ബന്ധമില്ല.

മുൻകൂട്ടി ഫോം പൂരിപ്പിച്ച് വെക്കുന്നത് കൊണ്ട് ആദ്യ അലോട്ട്മെന്റ് ലഭിക്കാൻ സാധ്യത ഉണ്ടോ.?
ഒരിക്കലുമില്ല. അലോട്ട്മെന്റ് ലഭിക്കുന്നതിന് ഫോം ഒരു മാനദണ്ഡല്ല. 

ഫോം വാങ്ങിയ സ്ഥാപത്തിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതുണ്ടോ.?
ഇല്ല. ഇന്റർനെറ്റ് സൗകര്യമുള്ള എവിടെ നിന്നും അപേക്ഷിക്കാവുന്നതാണ്.
■■■■■■■■■■■■■■

ഓൺലൈൻ അപേക്ഷ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..👇👇👇

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭ്യമാവുന്ന ബോണസ് പോയിന്റുകളെ കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ബോണസ് പോയിന്റുകൾ :

01 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

02 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

03 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

04 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.

05 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ  
2 ബോണസ് പോയിൻറ് ലഭിക്കും.

06 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., 
സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

07 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

08 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
സ്കൂൾ സബ്ജക്ട് എന്നിവ മുൻഗണന ക്രമത്തിൽ മാത്രം നൽകുക. ആദ്യം നൽകിയ ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ താഴെയുള്ളവ പരിഗണിക്കുന്നതല്ല

ബോണസ് മാർക്കുകൾ വ്യക്തമായി അടയാളപ്പെടുത്തുക.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം