Sunday, 8 December 2019

PSC ഉറപ്പുനല്‍കിയിട്ടും പരീക്ഷയെഴുതാതിരുന്നാല്‍ പി.എസ്.സി നടപടി സ്വീകരിക്കും

KERALA  പി.എസ്.സി -SUBMIT YOUR CONFIRMATION  'KAS OFFICER' CONFIRMATION  ON OR BEFORE 02-12-2019.  

07 Dec 2019


  • ഉറപ്പുനൽകിയിട്ടും പരീക്ഷയെഴുതാൻ എത്താത്തവർക്കെിരെ പി.എസ്.സി ശിക്ഷാ നടപടിയിലേക്ക്.



ഉറപ്പുനൽകിയിട്ടും പരീക്ഷയെഴുതാൻ എത്താത്തവർക്കെിരെ പി.എസ്.സി ശിക്ഷാ നടപടിയിലേക്ക്. പ്രൊഫൈൽ തടസപ്പെടുത്തുന്നതാണ് ആദ്യഘട്ട ശിക്ഷയായി നിശ്ചയിച്ചിരിക്കുന്നത്. ഇക്കാര്യം ഉദ്യോഗാർഥികളെ പി.എസ്.സി അറിയിച്ചുതുടങ്ങി.

പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകുന്നതിന് ഒടിപി നടപ്പാക്കിയതിന്റെ ഭാഗമായാണ് ശിക്ഷാനടപടിയും പി.എസ്.സി പ്രഖ്യാപിച്ചത്. ഇതുവരെ പരീക്ഷയെഴുതാത്തതിന് ശിക്ഷയുണ്ടായിരുന്നില്ല. നവംബർ 23നാണ് പി.എസ്.സി ഒടിപി സംവിധാനം ആരംഭിച്ചത്. പരീക്ഷയെഴുതുമെന്ന് ഉറപ്പുനൽകുന്നവർക്ക് അവരുടെ മൊബൈലിലേക്ക് നാലക്ക നമ്പർ അയച്ചുകൊടുക്കും. പത്തു മിനിട്ടിനകം ഉദ്യോഗാർഥിയുടെ പ്രൊഫൈലിൽ ഈ നമ്പർ രേഖപ്പെടുത്തി അയയ്ക്കണം. അതിനുശേഷം മാത്രമേ പരീക്ഷയെഴുതുമെന്ന ഉറപ്പ് പി.എസ്.സി സ്വീകരിക്കുകയുള്ളൂ.

ഒടിപി രേഖപ്പെടുത്തുന്നതിന് മുമ്പ് ഉദ്യോഗാർഥിക്ക് നൽകുന്ന നിർദേശത്തിലാണ് ശിക്ഷാനടപടിയേപ്പറ്റി പി.എസ്.സി പറയുന്നത്. 'പരീക്ഷയെഴുതുമെന്ന് ഉറപ്പില്ലാത്തവർ കൺഫർമേഷൻ നൽകരുത്. ഉറപ്പുനൽകിയിട്ടും പരീക്ഷയെഴുതാതിരിക്കുന്നത് താങ്കളുടെ പ്രൊഫൈൽ തടഞ്ഞുവെക്കുന്നതിന് ഇടയാക്കും' എന്ന സന്ദേശമാണ് പ്രൊഫൈലിലൂടെ ഉദ്യോഗാർഥിയെ അറിയിക്കുന്നത്. ഈ ശിക്ഷ എന്നുമുതൽ നടപ്പാക്കുമെന്ന് വ്യക്തമല്ല.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം