Monday, 2 December 2019

FASTAG CENTER KONDOTTY-ഫാസ് ടാഗ് സെന്റർ -കൊണ്ടോട്ടി



എന്താണ് ഫാസ്ടാഗ്?
  • ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഒാട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ് ടാഗ്, 
  • ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഒരു RFID (റേഡിയോ -ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) സ്റ്റിക്കറാണിത്.
  • ഏറെ നേരം കാത്തിരുന്ന് ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള നീണ്ട നിര ഒഴിവാക്കി ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്.
  • ടോൾ പിരിവിനായുള്ള ഇലക്ട്രോണിക് സംവിധാനം ആണിത്. 

വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദിഷ്ട ഫീസ് അടച്ചാല്‍  പൊതുസേവന കേന്ദ്രങ്ങള്‍  നിന്ന് ഫാസ് ടാഗ് രജിസ്റ്റര്‍ ചെയ്തു കിട്ടും. ഓരോ വാഹനത്തിനും വേവ്വേറെ ടാഗ് എടുക്കണം
  • ടോളുകളിൽ വാഹനം നിർത്താതെ തന്നെ ഇലക്ട്രോണിക് പണം ഇടപാടു സാധ്യമാകും എന്നതു തന്നെയാണ് പ്രധാന മെച്ചം. 
  • വരി വരിയായി ക്യുവില്‍ കിടക്കാതെ ടോള്‍ ബൂത്ത് കടന്ന് പോകാം. 
  • ബാരിക്കേഡ് വെച്ച് തടയല്‍ ഉണ്ടാവില്ല. 
  • ഊഴം കാത്ത് കിടക്കണ്ട
  • ചില്ലറക്കും ചേഞ്ചിനും വേണ്ടി പോക്കറ്റില്‍ തിരയണ്ട.

എക്സ്പയറി ഡേറ്റ് ഇല്ല എന്നതിനാൽ ഒറ്റത്തവണ ആക്ടിവേറ്റ് ആക്കിയാൽ ദീര്‍ഘകാലകത്തേക്ക് ചാര്‍ജ് ചെയ്ത് ഉപയോഗിക്കാനാകും. 

എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, HDFC ബാങ്ക് തുടങ്ങിയ ബാങ്കുളിലൂടെ ഫാസ്റ്റ് ടാഗുകൾ വാങ്ങാം. 

ഒരു പ്രീപെയ്ഡ് അകൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം വഴി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതുവഴി ടോള്‍ പ്ലാസകളില്‍ വാഹനംനിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാനാകും. ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്ത് വയ്ക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗില്‍ 00 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗില്‍ റീചാര്‍ജ് ചെയ്യാം.  

2. എങ്ങനെയാണ് ഫാസ്ടാഗിന്റെ പ്രവര്‍ത്തനം?

വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസയിലൂടെ കടന്നു പോകുമ്പോള്‍ തനിയെ ടോള്‍ ശേഖരിക്കപ്പെടുന്നു. വാഹനം നിര്‍ത്തി, ടോള്‍ കൊടുക്കേണ്ട ആവശ്യമില്ല. ടോള്‍ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വന്‍സി ഉപയോഗിച്ച് വണ്ടിയുടെ വിവരവും, ഫാസ്ടാഗ് റീചാര്‍ജ്/ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്ന് പൈസയും എടുക്കുന്നു.

3. ഫാസ് ടാഗ് എവിടെ ലഭിക്കും?

CSC വഴിയും,  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നി ബാങ്കുകളുടെ ശാഖകളില്‍ നിന്നും. ടോള്‍ പ്ലാസകള്‍, റീട്ടെയില്‍ പിഒഎസ് ലൊക്കേഷനുകള്‍, ഫാസ്ടാഗ് നല്‍കുന്ന ബാങ്കുകളുടെ വെബ്സൈറ്റ്, മൈ ഫാസ്ടാഗ് ആപ്പ്, ഓണ്‍ലൈനായി ആമസോണ്‍, പേടിഎം, എയര്‍ടെല്‍ താങ്ക്സ് എന്നിവ വഴിയും ഫാസ്റ്റ്ടാഗുകള്‍ ലഭിക്കും.

4. ഫാസ്ടാഗ് വാങ്ങാന്‍ എന്തൊക്കെ ഹാജരാക്കണം?

വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ പാസ്‌പോര്‍ട്ട് ഫോട്ടോ, അഡ്രസ് പ്രൂഫ്, വാഹനം, ഉടമയെ കുറിച്ചുള്ള രേഖകളുടെ ഒറിജിനലും പകര്‍പ്പും.

5. ഫാസ്ടാഗ് വാങ്ങുന്നതിനുള്ള ചിലവ്?

പുതിയ ഫാസ്ടാഗിന് ബാങ്കുകള്‍ 100 രൂപ ജോയിനിംഗ് ഫീസും 200 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും ഈടാക്കുന്നുണ്ട്. എസ്ബിഐ വെഡ്‌സിന്റെ പ്രകാരം റീ-യൂസബിള്‍ ഫാസ് ടാഗിന് 100 രൂപയാണ്. എസ്ബിഐ 200 രൂപ മുതല്‍ 400 രൂപ വരെ സെക്യൂരിറ്റി ഡെപ്പോസിറ്റായും ഫാസ് ടാഗുകള്‍ക്ക് ഈടാക്കുന്നുണ്ട്. എല്ലാ കാറ്റഗറിയിലുള്ള വാഹനങ്ങള്‍ക്കും ഈ തുക തന്നെയാണ്. ഒരു 400 രൂപ ചിലവാണ് ഫാസ്ടാഗ് വെക്കുന്നതിനായി വേണ്ടിവരുന്നത്.

6. എങ്ങനെയാണ് റീചാര്‍ജ് ചെയ്യുക?

മൈ ഫാസ്ടാഗ് ( My FASTag ) എന്ന ആപ്പിലൂടെയും, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് എന്നീ സംവിധാനങ്ങള്‍ വഴി ഫാസ്ടാഗ് റീചാര്‍ജ് ചെയ്യാം. യുപിഐ പേയ്‌മെന്റിലൂടെയും റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഇതിനു പുറമേ ദേശീയ പാത അതോറിറ്റി പ്രീപെയ്ഡ് വാലറ്റും ഇതിനായി സജ്ജീകരിക്കുന്നുണ്ട്. ചില കസ്റ്റമേഴ്സിന് 2.5 ശതമാനം ക്യാഷ് ബാക്ക് ഗവണ്‍മെന്റ് നല്‍കും എന്നും പറയുന്നുണ്ട്.

7. ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്ളവര്‍ എന്ത് ചെയ്യണം?

ഒരു ഫാസ്ടാഗ് ഒരു വാഹനത്തിന് മാത്രമുള്ളതാണ്, നിങ്ങള്‍ക്ക് രണ്ട് വാഹനങ്ങള്‍ ഉണ്ടെങ്കില്‍ രണ്ട് പ്രത്യേക ഫാസ്ടാഗ് വാങ്ങേണ്ടതുണ്ട്.

8.ഫാസ്ടാഗ് ഉപയോഗിക്കാതിരിക്കുകയോ നഷ്ടമാകുകയോ ചെയ്താല്‍?

ഫാസ്ടാഗ് ഉപയോഗിച്ചില്ലെങ്കില്‍ സാധാരണ നല്‍കേണ്ട ടോളിന്റെ ഇരട്ടി തുക നല്‍കേണ്ടിവരും. ടാഗ് നഷ്ടപ്പെട്ടാല്‍, അത് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ടാഗ് തന്ന സ്ഥാപനത്തില്‍ വിളിച്ച് ബ്ലോക്ക് ചെയ്യാവുന്നതാണ്.

വാഹന ഉടമയുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി നിര്‍ദിഷ്ട ഫീസ് അടച്ചാല്‍  പൊതുസേവന കേന്ദ്രങ്ങള്‍  നിന്ന് ഫാസ് ടാഗ് രജിസ്റ്റര്‍ ചെയ്തു കിട്ടും. ഓരോ വാഹനത്തിനും വേവ്വേറെ ടാഗ് എടുക്കണം. 



MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം