Tuesday, 8 May 2018

കേരളാ പ്ലസ‌് വൺ ഏകജാലക പ്രവേശനം2018-19 : മേയ് 19 മുതൽ അപേക്ഷിക്കാം

Kerala Plus One admission 2018 

  • വെബ‌്സൈറ്റ്: www.hscap.kerala.gov.in
  • ഒാണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം: മേയ് -09
  • അപേക്ഷകൾ സമർപ്പിക്കേണ്ട  അവസാന തിയതി: മേയ്- 18
  • ട്രയല്‍ അലോട്ട്മെന്‍റ് : മേയ് 25ന്
  • ആദ്യ അലോട്ട്മെന്‍റ് : ജൂണ്‍ 01
  • മുഖ്യ അലോട്ട്മെന്‍റ് : ജൂണ്‍ 12ന്
  • ക്ലാസുകള്‍ തുടങ്ങുനത്: ജൂണ്‍ 13ന്
  • സംസ്ഥാനത്ത‌് ആകെ സീറ്റ്: 4,22,853സീറ്റ്
  • സര്‍ക്കാര്‍ സ്കൂളില്‍ 169140
  • എയ്ഡഡില്‍ 198120.
  • അണ്‍ എയ്ഡഡ്/ സ്പെഷല്‍-55593


2018‐19 അധ്യയനവർഷത്തിലെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒാണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം  ഒമ്പതുമുതൽ  അപേക്ഷിക്കാം‌. 
ഒരു വിദ്യാർഥി ഒരു റവന്യൂ ജില്ലയിൽ ഒരു മെറിറ്റ‌് സീറ്റിനുമാത്രമേ അപേക്ഷിക്കാവൂ. 
ഒന്നിൽ കൂടുതൽ റവന്യൂ ജില്ലകളിൽ അപേക്ഷിക്കുന്നവർ ഓരോ സ്കൂളിനും പ്രത്യേകം അപേക്ഷ നൽകണം. 
വെബ‌്സൈറ്റ‌് ഹോം പേജിലെ അപ്ലൈ ഓൺലൈൻ ലിങ്കിൽ ക്ലിക്ക‌് ചെയ്ത‌് പൊതുവിവരങ്ങൾ, പ്രത്യേക പുരസ്കാരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണം. തുടർന്ന‌് ഗ്രേഡ‌് പോയിന്റ‌് രേഖപ്പെടുത്താനുള്ള പേജും അതിനുശേഷം ഓപ‌്ഷൻ പേജും പൂരിപ്പിക്കണം. 
പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു സ്കൂളും ഒരു വിഷയവും അടങ്ങുന്നതാണ‌് ഒരു ഓപ‌്ഷൻ. ഏറ്റവും താൽപ്പര്യമുള്ള വിഷയവും സ്കൂളുമാണ‌് ആദ്യ ഓപ‌്ഷനായി വയ‌്ക്കേണ്ടത‌്. 
ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചശേഷം വിവരങ്ങൾ പുനഃപരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾക്കുശേഷം സമർപ്പിക്കുകയും ചെയ്യണം.
വെരിഫിക്കേഷൻ ഫീസായ 25 രൂപ ഡിഡി ആയോ പെയ‌്ഡ‌് ടു സ്കൂൾ ഓപ‌്ഷൻ സെലക്ട‌് ചെയ്ത‌് ജില്ലയിലെ ഏതെങ്കിലുമൊരു സർക്കാർ/എയ‌്ഡഡ‌് ഹയർ സെക്കൻഡറി സ്കൂളിൽ അപേക്ഷയുടെ പ്രിന്റ‌് ഔട്ട‌്, അനുബന്ധരേഖകൾ എന്നിവ സഹിതം നേരിട്ട‌് എത്തിക്കുകയോ ചെയ്യണം. അപേക്ഷ സമർപ്പിച്ചശേഷം വെബ‌് സൈറ്റിലോ 25ന‌് നടക്കുന്ന ട്രയൽ അലോട്ട‌്മെന്റ‌് സമയത്തോ സമർപ്പിച്ച വിവരങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താവുന്നതാണ‌്.
രണ്ട‌് അലോട്ട‌്മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക‌് സപ്ലിമെന്ററി അലോട്ട‌്മെന്റ‌് നടത്തും. ഇതിനുമുമ്പ‌് ഒഴിവുകളുടെ വിശദാംശം വെബ‌്സൈറ്റിൽ പ്രസിദ്ധീകരിക്കും.
മുഖ്യ അലോട്ട‌്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട‌്മെന്റിൽ ലഭ്യമായ സീറ്റുകളുടെ അടിസ്ഥാനത്തിൽ ഓപ‌്ഷൻ പുതുക്കി നൽകണം. 
സ‌്പോർട്ട‌് ക്വോട്ട പ്രവേശനം രണ്ടുഘട്ടങ്ങളിൽ ഓൺലൈനായി നടത്തും. ഏകജാലകസംവിധാനത്തിന്റെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട‌്മെന്റിന‌് മുമ്പായി രണ്ട‌് പ്രത്യേക അലോട്ട‌്മെന്റുകൾ സ‌്പോർട‌്സ‌് ക്വോട്ട അഡ‌്മിഷനുവേണ്ടി നടത്തും. 
മുഖ്യ അലോട്ട‌്മെന്റ‌് ജൂൺ ഒന്നിന‌് ആരംഭിക്കും.
സംസ്ഥാനത്ത‌് 4,22,853 സീറ്റുകളാണ‌് ഉള്ളത‌്. പ്ലസ‌് വൺ ക്ലാസ്സുകൾ ജൂൺ 13നാണ‌് ആരംഭിക്കുന്നത‌്.

Download application forms



MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം