Friday, 6 April 2018

നെടിയിരുപ്പ്‌ കോമണ്‍ സര്‍വീസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു


കേന്ദ്രസര്‍ക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എസ്.സി സെന്റര്‍ നെടിയിരുപ്പ്‌, കൊട്ടുക്കരയില്‍ (സിറാജ് ടവറര്‍)  പ്രവര്‍ത്തനം ആരംഭിച്ചു. (കൊണ്ടോട്ടി ഭാഗത്തേക്കുള്ള ബസ്‌ സ്റ്റോപ്പിനു പിന്‍വശമാണ്. 

സ്മാര്‍ട്ട്‌ സോണ്‍  എന്ന പേരില്‍ ആണ്  സി.എസ്.സി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

കോമണ്‍ സര്‍വീസ് സെന്റര് (സി.എസ്.സി)
Common Service Center-CSC. 

സാധാരണക്കാരന് ഡിജിറ്റല്‍ സേവനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ എത്തിച്ചുനല്‍കുക എന്ന ലക്ഷ്യത്തോടെ അക്ഷയ സെന്ററുകളുടെ മാതൃകയില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഡിജിറ്റല്‍ സേവന കേന്ദ്രമാണ് കോമണ്‍ സര്‍വീസ് സെന്റര്‍. കേന്ദ്രസര്‍ക്കാരിന്റെ ഇലകട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള സി.എസ്.സി ഈ ഗവേണന്‍സ് സര്‍വീസ് ഇന്ത്യാ ലിമിറ്റഡിന്റെ സര്‍ട്ടിഫിക്കേഷനോടുകൂടിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
പാന്‍ കാര്‍ഡ്, ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കേറ്റ് രജിസ്‌ട്രേഷന്‍,  സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ഇ-ലീഗല്‍ സര്‍വീസുകള്‍, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കേറ്റ് തുടങ്ങി നിരവധി സേവനങ്ങള്‍ ഡിജിറ്റല്‍ സേവാ സെന്ററിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും.


മാറുന്ന ഇന്ത്യയുടെ മുഖമുദ്ര -സി.എസ്.സി:-

ബിസിനസ് ടു സിറ്റിസണ്‍, ഗവണ്‍മെന്‍റ് ടു സിറ്റിസണ്‍ സര്‍വ്വീസുകള്‍‌ പൊതു ജനങ്ങള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ഇലക്ട്രോണിക് ആന്‍റ് ഐടി മന്ത്രാലയത്തിന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഒരു ബ്രഹത് പദ്ധതിയാണ് കോമണ്‍ സര്‍വ്വീസ് സെന്‍റര്‍സ്കീം.(സി.എസ്.സി) വൈവിധ്യങ്ങളായ ഇലക്ട്രോണിക് ആന്‍റ് ഐടി സേവനങ്ങളുടെ ഒരു സംഗമ വേദിയാണ് സി. എസ്. സി എന്നു പറയുന്നത്. ഇന്ത്യയിലെ പൊതു സമൂഹത്തിന്‍റെ ഡിജിറ്റല്‍ ശാക്തീകരണം ലക്ഷ്യം വെച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.


റോള്‍ ഓഫ് സി.എസ്.സി

ഗ്രാമീണ ജനതയുടെ മാറുന്ന മുഖവും ഗ്രാമീണ സംരംഭകത്വവും ജീവിത നിലവാരവും ഉയർത്തിക്കൊണ്ട് വരികയും ചെയ്യക എന്നതാണ് കോമണ്‍ സര്‍വ്വീസ് സെന്‍ററുകളുടെ യഥാര്‍ത്യ കര്‍ത്തവ്യം. സാമൂഹിക മാറ്റത്തിന്‍റെയും നവോദ്ധാനത്തിന്‍റെയും വാക്താക്കളായി പ്രവര്‍ത്തിക്കാനും ഈ സ്കീമിനു സാധിക്കും.

പ്രധാന സേവന മേഖലകള്‍

ഇ-കോമേഴ്സ്, പാസ്പോര്‍ട്ട്, വിദ്യാഭ്യാസ പരിപാടികള്‍, കാര്‍ഷ്ക പദ്ധതികള്‍, ബാങ്കിംഗ്, ജീവിത സുരക്ഷ തുടങ്ങി ഒട്ടനവധി സേവന പദ്ധതികള്‍ ഇതുവഴി നടപ്പിലാക്കുന്നുണ്ട്. കൂടാതെ കേന്ദ്ര സര്‍കാറിന്‍റെ പ്രധാന പദ്ധതിയായ ആധാറിന്‍റെ പെര്‍മെനെന്‍റ് എന്‍ര്രോള്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കോമണ്‍ സര്‍വ്വീസ് സെന്‍റര്‍ മാത്രമാണ്.


ഡിജിറ്റല്‍ ഇന്ത്യയും സി.എസ്.സിയും

രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റല്‍ശാക്തീകരണം ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്ത ഒരു ബൃഹത് പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം. 2015 ജൂലൈ 1-ാം തിയതി പ്രധാനമന്ത്രിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡിജിറ്റല്‍ സങ്കേതങ്ങളും ഡിജിറ്റല്‍ സേവനങ്ങളും രാജ്യത്തെ മുഴുന്‍ ജനങ്ങള്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.


  • ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുക, 
  • ഓരോ പൗരനും ഡിജിറ്റല്‍ ഐഡി ലഭ്യമാക്കുക, 
  • കോമണ്‍സര്‍വ്വീസ് സെന്‍ററുകള്‍ വ്യാപിപ്പിക്കുക, 
  • സുരക്ഷിതമായ സൈബര്‍ലോകം എന്നിവയാണ് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൊണ്ട് ഉദ്ധേശിച്ചിരിക്കുന്നത്.



ഡിജിറ്റല്‍ റിസോഴ്സുകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുക,
ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി സാര്‍വത്രികമാക്കുക,
എല്ലാ രേഖകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി സുരക്ഷിതവും വേഗത്തില്‍ ലഭ്യമാക്കുന്ന രീതിയിലേക്കും മാറ്റുക എന്നീ കാര്യങ്ങളിലൂടെ പൊതുജനശാക്തീകരണം നേടാനും ഈപദ്ധിതിയിലൂടെ സാധിക്കുന്നതാണ്.

സിഡാക്, സെന്‍റര്‍ ഫോര്‍ റയില്‍വേ ഇന്‍ഫോര്‍മേഷന്‍, കോമണ്‍സര്‍വീസ് സെന്‍റർ (CSC), ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍റ് പ്രമോഷന്‍, ഡിപ്പാര്‍ട്ട് മെന്‍റ് ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി, എന്‍.ഐ.സി, നീലിറ്റ്, ആധാര്‍ തുടങ്ങിധാരാളം ഗവണ്‍മെന്‍റ് ഏജനസികള്‍ ഈ പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഡിജിറ്റല്‍ ഇന്ത്യ സി.എസ്.സി സേവനങ്ങള്‍
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ പ്രധാനപ്പെട്ട കാര്യകര്‍ത്താക്കളായി പ്രവര്‍ത്തിക്കുന്ന സി.എസ്.സി ക്ക് ധാരാളം പ്രധാനകാര്യങ്ങളുടെ ചുമതലകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രാധാനപ്പെട്ടവ താഴെ കൊടുക്കുന്നു.

കാര്‍ഷിക മേഘലയിലെ ഡിജിറ്റല്‍ സേവനങ്ങള്‍
കര്‍ഷകർക്ക് വേണ്ടി കൃഷി ഉപകരണങ്ങളും വിത്തുകളും വളവും എന്നുവേണ്ട എല്ലാ സേവനങ്ങളും ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാവുന്നതാണ്. കൂടാതെ കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍, വിലനിലവാരം എന്നിവയും അവരുടെ ഉത്പന്നങ്ങള്‍ക്ക് രാജ്യത്തുടനീളം വിപണികണ്ടെത്താനും കോമണ്‍ സര്‍വ്വീസ് സെന്‍ററുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.


സി.എസ്.സി ഡിജിറ്റല്‍ വിദ്യാഭ്യാസ പരിപാടികള്‍:

സീമെന്‍സ് ആട്ടോകാഡ്, സിഡാക്ക്, നീലിറ്റ്, ടാലി, ബ്രിട്ടീഷ് കൗണ്‍സില്‍, എല്‍ ആന്‍റ് ടി, ഖാന്‍ അക്കാഡമി മുതലായ ഏജന്‍സികളുമായി സഹകരിച്ച് ഡിജിറ്റല്‍ വിദ്യാഭ്യാസ വിപ്ലവത്തില്‍ ഒരു വലിയ പങ്കുവഹിക്കുന്നു. ഇവയില്‍ മിക്ക കോഴ്സുകളുടെ ടെയും ഡിജിറ്റല്‍ കണ്ടന്‍റ് ലഭ്യമാക്കിയിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീട്ടിലിരുന്ന് തന്നെ കോഴ്സുകള്‍ പഠിച്ച് സര്‍ട്ടിഫിക്കേഷന്‍ നേടാവുന്നതുമാണ്.

കൂടാതെ അപ്പോളോ ഹോസ്പിറ്റലുമായി സഹകരിച്ച് ഡോക്ടര്‍മാരുടെ സേവനം എല്ലായിടത്തും എത്തിക്കുന്നതിനായി ടെലി മെഡിസിന്‍ സംവിധാനവും സി.എസ്.സികളില്‍ ഒരുക്കിയിരിക്കുന്നു.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനവും സൗകര്യവും രാജ്യത്തെ 250000 സി.എസ്.സികളിലും ഒരുക്കിയിരിക്കുന്നു. SBI, PNB തുടങ്ങിയ രാജ്യത്തെ മുന്‍നിര ബാങ്കുകളുടെതുള്‍പ്പെടെ ബാങ്കിംഗ് കിയോസ്കുകകളായും സി.എസ്.സികള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നു.
ടാലി, ജി എസ് ടി, സ്പോക്കണ്‍ ഇംഗ്ലീഷ് എന്നിവയില്‍ വിവിധ ഒാണ്‍ലൈന്‍ കോഴ്സുകളും സര്‍ട്ടിഫിക്കഷനുകളും സി എസ് സി വഴി ഏര്‍പ്പെടുത്തിയിട്ടുണ്ട്.


കോമണ്‍ സര്‍വ്വീസ് സെന്‍ററുകളെ കുറിച്ച് കൂടുതല്‍ അറിയാന് https://www.csc.gov.in/ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

കൂടുതല്‍  വാര്‍ത്തകളും വിശേഷങ്ങളും അറിയാനായി ഈ പേജ് ലൈക്ക് ചെയ്യൂ എന്നിട്ട്  ഷെയര്‍  ചെയ്തു മറ്റുള്ളവരിലും എത്തിക്കൂ ..

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം