Wednesday, 21 December 2016

KEAM 2019

2013ലെ കേരളത്തിലെ പ്രഫഷനല്‍ കോഴ്സ് പ്രവേശത്തിന്‍െറ ഭാഗമായി, പ്രവേശപരീക്ഷാ കമീഷണര്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. www.cee. kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും (പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കി) ഫെബ്രുവരി ഒമ്പതിനകം തിരുവനന്തപുരത്തെ പ്രവേശപരീക്ഷാ കമീഷണറുടെ ഓഫിസില്‍ ലഭിക്കണം.  പ്രിന്‍റൗട്ടും അനുബന്ധരേഖകളും ഇവിടെ നേരിട്ടും നല്‍കാം.
എന്‍ജീനിയറിങ് വിഭാഗത്തില്‍ ബി.ടെക് അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്, ഡെയറി സയന്‍സ് ടെക്നോളജി ഉള്‍പ്പെടെയുള്ള പ്രോഗ്രാമുകളിലേക്കാണ് പ്രവേശ പരീക്ഷ നടത്തുന്നത്.
മെഡിക്കല്‍ വിഭാഗത്തില്‍, എം.ബി.ബി.എസ്/ബി.ഡി.എസ് ഒഴികെയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കു മാത്രമായിരിക്കും കേരള പ്രവേശ പരീക്ഷാ കമീഷണര്‍ പ്രവേശ പരീക്ഷ നടത്തുന്നത്. പക്ഷേ, എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം, പ്രവേശ പരീക്ഷാ കമീഷണറാണ് നടത്തുന്നത്. ആര്‍ക്കിടെക്ചര്‍ പ്രവേശത്തിന് അഭിരുചി പരീക്ഷ ഇവിടെ നടത്തുന്നില്ലെങ്കിലും പ്രവേശം, പ്രവേശ പരീക്ഷാ കമീഷണറാണ് നടത്തുന്നത്.
എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ആഗ്രഹിക്കുന്നവര്‍ ദേശീയതലത്തില്‍ നടത്തുന്ന 'നീറ്റ്' പരീക്ഷക്ക് അപേക്ഷിച്ച് അതില്‍ യോഗ്യത നേടണം. സി.ബി.എസ്.ഇ നടത്തുന്ന ഈ പരീക്ഷയില്‍, കേരളത്തിനുവേണ്ടി തയാറാക്കുന്ന റാങ്ക്പട്ടികയില്‍ അവര്‍ സ്ഥാനം നേടണം. എങ്കിലും സംസ്ഥാനത്ത് പ്രവേശം ആഗ്രഹിക്കുന്നവര്‍ ഇവിടെ  രജിസ്റ്റര്‍ ചെയ്യണം. നീറ്റ്പരീക്ഷക്ക്  പിഴയോടെ അപേക്ഷിക്കാന്‍ ജനുവരി 31 വരെ സമയമുണ്ട്.  കേരളത്തില്‍ എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ആഗ്രഹിക്കുന്നവര്‍ കേരള എന്‍ട്രന്‍സി (കെ.ഇ.എ.എം)ന് ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രിന്‍റ്ഔിനൊപ്പം, 'നീറ്റി'ന്‍െറ കണ്‍ഫര്‍മേഷന്‍ പേജിന്‍െറ പകര്‍പ്പുകൂടി പ്രവേശപരീക്ഷാ കമീഷണര്‍ക്ക് അയച്ചുകൊടുക്കണം. ആര്‍കിടെക്ചര്‍ പ്രവേശം ആഗ്രഹിക്കുന്നവരും കെ.ഇ.എ.എം അപേക്ഷ ഓണ്‍ലൈനായി നല്‍കണം. കൂടാതെ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷനല്‍ ആപ്റ്റിറ്റ്യൂട് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) എഴുതി യോഗ്യത നേടണം. 'നീറ്റ്' സംബന്ധിച്ച വിശദാംശങ്ങള്‍ www. cbseneet.nic.in എന്ന സൈറ്റിലും 'നാറ്റ' സംബന്ധിച്ച www.nata.in എന്ന വെബ്സൈറ്റിലും ലഭിക്കും.
ഒരു അപേക്ഷ മാത്രം
ഒരു അപേക്ഷാര്‍ഥിക്ക് ഏതെങ്കിലും ഒരു സ്ട്രീമിലേക്കോ ഒന്നില്‍ കൂടുതല്‍ സ്ട്രീമുകളിലേക്കോ അപേക്ഷിക്കാം. എത്ര സ്ട്രീമുകളിലേക്ക് അപേക്ഷിച്ചാലും ഒരപേക്ഷ മാത്രമേ നല്‍കാവൂ. ആ അപേക്ഷയില്‍, പരിഗണിക്കപ്പെടേണ്ട, സ്ട്രീമുകളേതൊക്കെയെന്ന് വ്യക്തമാക്കിയാല്‍ മതിയാകും.
അപേക്ഷാഫീസ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 350 രൂപയും മറ്റുള്ളവര്‍ക്ക് 700 രൂപയുമാണ്. ഇത് പോസ്റ്റ് ഓഫിസില്‍ പണമായി അടക്കാം. ഇത് ലഭിക്കുന്ന പോസ്റ്റ് ഓഫിസുകളുടെ പട്ടിക www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പണമടക്കുമ്പോള്‍, ഒരു 'സെക്യൂരിറ്റി കാര്‍ഡ്' അപേക്ഷാര്‍ഥിക്ക് ലഭിക്കും. കൂടാതെ പ്രോസ്പെക്ടസും അപേക്ഷയുടെ പ്രിന്‍റൗട്ടും കമീഷണര്‍ക്ക് തിരികെ അയക്കാനുള്ള ഒരു കവറും ലഭിക്കും. ഈ കാര്‍ഡില്‍, ചുരണ്ടിമാറ്റാവുന്ന ഒരു പ്രതലമുണ്ടാകും. അതിനിടയിലെ കീ നമ്പര്‍ (രഹസ്യസ്വഭാവമുള്ളതാണ്. ആര്‍ക്കും ഇത് കൈമാറരുത്) അപേക്ഷാസമര്‍പ്പണവേളയില്‍ നല്‍കേണ്ടിവരും.
അപേക്ഷാസമര്‍പ്പണം ആരംഭിക്കാന്‍ സെക്യൂരിറ്റി കാര്‍ഡ് വാങ്ങിയിരിക്കണമെന്നില്ല. ഫീസടച്ച രീതി തെരഞ്ഞെടുക്കുന്ന ഘട്ടമെത്തുമ്പോള്‍, ഈ വിവരങ്ങള്‍ വേണ്ടിവരും. ഡി.ഡിയായും ഫീസടക്കാം. തിരുവനന്തപുരത്ത് മാറത്തക്കവിധം പ്രവേശപരീക്ഷാ കമീഷണറുടെ പേരിലാണ് ഡി.ഡി എടുക്കേണ്ടത്.
അപേക്ഷാ സമര്‍പ്പണം: ഏഴു ഘട്ടങ്ങള്‍
ഏഴു ഘട്ടങ്ങളിലായാണ് അപേക്ഷാസമര്‍പ്പണം പൂര്‍ത്തിയാക്കേണ്ടത്. അപേക്ഷിക്കുന്നതിനുമുമ്പ് പ്രോസ്പെക്ടസ് വിശദമായി വായിക്കുന്നത് നന്നായിരിക്കും. www. cee. kerala. orgയില്‍നിന്ന് ഇത് ലഭിക്കും. jpeg ഫോര്‍മാറ്റിലുള്ള അപേക്ഷാര്‍ഥിയുടെ ഒരു പാസ്പോര്‍ട്ട് സൈസ് വലുപ്പമുള്ള ഫോട്ടോ തയാറാക്കിവെക്കണം. 150x200 പിക്സല്‍ (വീതിxഉയരം) വലുപ്പമുള്ളതും ഫയല്‍ വലുപ്പം, 15 കെ.ബിക്കും 30 കെ.ബിക്കും ഇടക്കുള്ളതുമായിരിക്കണം ഈ കളര്‍ഫോട്ടോ. അപേക്ഷാര്‍ഥിയുടെ പേരും ജനനത്തീയതിയും ഫോട്ടോയുടെ അടിഭാഗത്തായി വെളുത്ത പശ്ചാത്തലത്തില്‍ അച്ചടിച്ചിരിക്കണം. അപേക്ഷാര്‍ഥിക്ക് സാധുവായ ഇ-മെയില്‍ വിലാസമുണ്ടായിരിക്കണം. ഇന്‍റര്‍നെറ്റ് കണക്ഷന്‍, പ്രിന്‍റൗട്ട് എടുക്കാനുള്ള പ്രിന്‍റര്‍ എന്നീ സൗകര്യങ്ങള്‍ വേണ്ടിവരും.
www.cee.kerala.gov.in
എന്ന വെബ്സൈറ്റില്‍ 'Online Application for KEAM 2013' എന്ന ലിങ്കില്‍ ക്ളിക് ചെയ്താണ് അപേക്ഷാസമര്‍പ്പണം തുടങ്ങേണ്ടത്.
ആആദ്യമായി അപേക്ഷാര്‍ഥി രജിസ്റ്റര്‍ ചെയ്യണം. Candidate Registraion എന്ന ലിങ്ക്വഴിയാണ് ഇത് ചെയ്യേണ്ടത്. അപേക്ഷാര്‍ഥിയുടെ പേര്, ജനനതീയതി, ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, പാസ്വേര്‍ഡ്, സെക്യൂരിറ്റി ചോദ്യം (പാസ്വേര്‍ഡ് മറന്നുപോയാല്‍ അത് ലഭിക്കാന്‍) എന്നിവ നല്‍കണ്ടേിവരും. നിര്‍ദേശിച്ച രീതിയില്‍ രജിസ്ട്രേഷന്‍ നടത്തി 'confirm' ചെയ്താല്‍ അപേക്ഷാനമ്പര്‍, സിസ്റ്റം അപേക്ഷാര്‍ഥിക്ക് അനുവദിക്കും. ഇതോടെ രജിസ്ട്രേഷന്‍ പൂര്‍ണമാകും.
ആതുടര്‍ന്ന് വീണ്ടും ലോഗിന്‍ ചെയ്യണം. അപേക്ഷാനമ്പര്‍,നേരത്തേ നല്‍കിയ പാസ്വേര്‍ഡ് എന്നിവ കൊടുത്താണ് ലോഗിന്‍ ചെയ്യേണ്ടത്. ഇതോടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കും.
ആ ഫോട്ടോ അപ്ലോഡിങ് ഇപ്പോള്‍ നടത്തണം. അപേക്ഷിക്കാനുദ്ദേശിക്കുന്ന കോഴ്സുകള്‍, പരീക്ഷാകേന്ദ്രം, വ്യക്തിഗത വിവരങ്ങള്‍, വിലാസം തുടങ്ങിയ നിരവധി വിവരങ്ങള്‍ ഇവിടെ ആവശ്യപ്പെടും. അത് നല്‍കണം. മൂന്നാംഘട്ടം ഇവിടെ പൂര്‍ണമാകും. ഇതിന്‍െറ ഒരു പരിശോധനയും അപേക്ഷ പൂര്‍ത്തിയാക്കലുമാണ് നാലാം ഘട്ടത്തില്‍ ചെയ്യുന്നത്.
ആ മൂന്നാംഘട്ടത്തില്‍ നല്‍കിയ വിവരങ്ങള്‍ പ്രിവ്യൂ വഴി സ്ക്രീനില്‍ തെളിയും. ഇതില്‍ അപാകതകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്താന്‍ കഴിയും. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍, 'Confirm Final Submission' ക്ളിക് ചെയ്യണം. ഇത് കഴിഞ്ഞാല്‍ പിന്നെ അപേക്ഷയില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങളൊന്നും മാറ്റാന്‍ കഴിയില്ല.
ആഅടുത്ത ഘട്ടത്തിലാണ് അപേക്ഷാഫീസടച്ചതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടത്. സെക്യൂരിറ്റി കീ വഴിയാണ് ഫീസടച്ചതെങ്കില്‍ അതിലെ കീനമ്പറും ഡി.ഡി വഴിയാണ് ഫീസടച്ചതെങ്കില്‍ ഡി.ഡി സംബന്ധിക്കുന്ന വിവരങ്ങളും അവിടെ രേഖപ്പെടുത്തണം.
ആ ആറാം ഘട്ടത്തിലാണ് അപേക്ഷയുടെ പ്രിന്‍റൗട്ട് എടുക്കേണ്ടത്. അപ്രകാരം എടുക്കുന്ന പ്രിന്‍റൗട്ടില്‍ അപേക്ഷഫോമില്‍ തന്നെ വാങ്ങിയിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അതില്‍തന്നെ വാങ്ങാന്‍ ശ്രദ്ധിക്കണം. അപേക്ഷ പൂര്‍ണമാക്കണം.
ആ തുടര്‍ന്ന് അപേക്ഷയും അനുബന്ധ രേഖകളും പ്രവേശ പരീക്ഷാ കമീഷണര്‍ക്ക് അയച്ചുകൊടുക്കണം. അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ അപേക്ഷാര്‍ഥിയും രക്ഷാകര്‍ത്താവും നിശ്ചിതസ്ഥലത്ത് ഒപ്പിടണം. പ്രിന്‍റൗട്ടില്‍, അപ്ലോഡ് ചെയ്ത ഫോട്ടോയുടെ ഒരു പകര്‍പ്പ് ഒട്ടിക്കേണ്ടതുണ്ട്. ഫോട്ടോ, ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനോ അപേക്ഷാര്‍ഥി പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്‍െറ മേധാവിയോ സാക്ഷ്യപ്പെടുത്തണം. അപേക്ഷാ പ്രിന്‍റൗട്ടില്‍ വാങ്ങിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളിലും അതോടൊപ്പം വെക്കുന്ന സര്‍ട്ടിഫിക്കറ്റുകളിലും സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍െറ ഔദ്യാഗിക സീലും ഓഫിസ് സീലും വെച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.
സാക്ഷ്യപ്പെടുത്തിവെക്കാവുന്ന രേഖകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശം ആഗ്രഹിക്കുന്നവര്‍, 'നീറ്റ്' അപേക്ഷയുടെ കണ്‍ഫര്‍മേഷന്‍ പേജിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് വെക്കണം.
അപേക്ഷയുടെ കോപ്പി എടുത്തുവെക്കുക
ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അതിന്‍െറ നടപടി പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി എട്ടിന് വൈകീട്ട് അഞ്ചു മണിവരെ മാത്രമേ സമയമുണ്ടായിരിക്കുകയുള്ളൂ. സെക്യൂരിറ്റി കാര്‍ഡും ഫെബ്രുവരി എട്ടുവരെ വാങ്ങാവുന്നതാണ്. അവസാനദിവസം വരെ കാത്തിരിക്കാതെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതായിരിക്കും ഉചിതം.
അപേക്ഷയുടെ പ്രിന്‍റൗട്ടിന്‍െറ കോപ്പി (പൂര്‍ണമാക്കിയശേഷം) എടുത്തുവെക്കുന്നത് ഭാവിയില്‍ പ്രയോജനപ്പെട്ടേക്കാം.
ദുബൈ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കുന്നവര്‍ സെന്‍റര്‍ ഫീസായി 10,000 രൂപ അധികം നല്‍കണം. പ്രവേശപരീക്ഷാ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന രീതിയില്‍ ഡി.ഡി എടുത്ത് പ്രിന്‍റൗട്ടിനൊപ്പം  അയക്കണം. ഫെബ്രുവരി ഒമ്പതിനാണ് പ്രിന്‍റൗട്ടും അനുബന്ധ രേഖകളും പ്രവേശപരീക്ഷാ കമീഷണര്‍ക്ക് ലഭിക്കേണ്ട അവസാന തീയതി.
രണ്ടാംനാള്‍ 8845 പേര്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: 2013 ലെ കേരള മെഡിക്കല്‍-എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രഫഷനല്‍ കോഴ്സുകളുടെ പ്രവേശ പരീക്ഷക്കുള്ള  അപേക്ഷസമര്‍പ്പിക്കാനുള്ള രണ്ടാം നാളില്‍ കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറ് വരെ 8845 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ ദിനത്തില്‍ 2600 പേരായിരുന്നു രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം അടക്കം അഞ്ച് ജില്ലകളില്‍ പ്രാദേശിക അവധിയായതാണ് ആദ്യദിനം അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണം. മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശപരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ 25 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും ദല്‍ഹി, ദുബൈ എന്നിവിടങ്ങളിലും നടക്കും. ഏപ്രില്‍ 22, 23 തീയതികളിലാണ് എന്‍ജിനീയറിങ് പ്രവേശപരീക്ഷ. 24, 25 തീയതികളില്‍ മെഡിക്കല്‍ പ്രവേശപരീക്ഷ നടക്കും.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം