പാശ്ചാത്യരാജ്യങ്ങളെ പോലെ തന്നെ ഭാരതത്തിലും ഏറെ വളര്‍ന്നു കഴിഞ്ഞ മേഖലയാണ് റീറ്റെയ്‌ല്‍ രംഗം. ഇവിടത്തെ ഷോപ്പിംഗ് സംസ്‌കാരം തന്നെ മാറിക്കഴിഞ്ഞു. നമുക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴില്‍ തരംതിരിച്ച്, ക്രമീകരിച്ച് ഉപഭോക്താവിന്റെ ശ്രദ്ധയാകര്‍ഷിക്കുക. ഇതുവഴി മികച്ച വില്‍പ്പന നേടുക. ഇതാണ് റീറ്റെയ്‌ല്‍ ഷോപ്പുകളുടെ രീതി. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ, സോപ്പുപെട്ടി തൊട്ട് തുണിത്തരങ്ങള്‍ വരെ ഓരോ കാറ്റഗറി ആയി അടുക്കിവെച്ച് ഷോപ്പിംഗ് ഒരു പുതുമ നിറഞ്ഞ അനുഭവമാക്കി ഇവര്‍ മാറ്റുന്നു.
ഇന്ന് റീറ്റെയ്‌ല്‍ രംഗം ഏറെ മുന്നേറുതിനൊപ്പം തന്നെ ഈ മേഖലയില്‍ നിരവധി തൊഴിലവസരങ്ങളും ഉണ്ടാകുന്നു. ഒരു റീറ്റെയ്‌ല്‍ സ്റ്റോര്‍ ചെയ്‌നില്‍ താഴെ പറയുന്ന തൊഴിലവസരങ്ങളാണുള്ളത്
1. സ്റ്റോര്‍ എക്‌സിക്യൂട്ടിവ്/സെയ്‌ല്‍
സ്‌മാന്‍
2. ടീം ലീഡര്‍
3. സ്റ്റോര്‍ മാനേജര്‍
4. കാറ്റഗറി എക്‌സിക്യൂട്ടിവ്, കാറ്റഗറി മാനേജര്‍
5. സീനിയര്‍ ഓപ്പറേഷന്‍സ് മാനേജര്‍. സ്റ്റോര്‍ ഓപ്പറേഷന്‍സ്, ഫിനാന്‍സ് & എക്കൗണ്ട്‌സ്, കസ്റ്റമര്‍ സര്‍വീസ്, പര്‍ച്ചേസ്, സപ്ലൈ ചെയ്‌ന്‍ മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സസ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ഇവിടെ ഉള്ളത്.
റീറ്റെയ്‌ല്‍ രംഗത്ത് ജോലി നേടാന്‍ ഏറ്റവും കുറഞ്ഞ യോഗ്യത ബിരുദവും ആശയവിനിമയ പാടവവുമാണ്. ഒരു വര്‍ഷത്തെ ഡിപ്ലോമ മുതല്‍ രണ്ട് വര്‍ഷത്തെ എം.ബി.എ ബിരുദം വരെ ഈ രംഗത്തുണ്ട്.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കൊമേ ഴ്‌സ് ആന്‍ഡ് ട്രേഡ്, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങള്‍ ഈ രംഗത്ത് കോഴ്‌സുകള്‍ നടത്തുന്നു. ഇവയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളുമുണ്ട്.
ഓണ്‍ലൈന്‍ വഴിയുള്ള കോഴ്‌സുകള്‍ എം.ഐ.റ്റി പൂനെ നടത്തുന്നുണ്ട്. ന്യൂഡല്‍ഹിയിലെ ഇന്‍ഡ്യന്‍ റീറ്റെയ്‌ല്‍ സ്‌കൂളും ഒരു മാതൃകാ സ്ഥാപനമാണ്. Welingkar Institute of Management, K.J. Somaiya Institute of Management Studies and Research(Mumbai) എന്നീ രണ്ട് സ്ഥാപനങ്ങളും അതീവ പ്രശസ്‌തമാണ്. ഇവയെല്ലാം തന്നെ എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ളവയാണ്. info@indianretailschool.com എന്ന മെയ്‌ല്‍ ഐഡിയില്‍ അന്വേഷിച്ചാല്‍ വിശദവിവരങ്ങള്‍ ലഭ്യമാകും. www.retail institute.ca എന്ന വെബ്‌സൈറ്റിലൂടെയും http://retail.shikha.com എന്ന വെബ്‌സൈറ്റ് വഴിയും വിവരങ്ങള്‍ ലഭ്യമാണ്.