ജൂലൈ 31 വരെ അപേക്ഷിക്കാം
കേരള മോട്ടോർ ക്ഷേമനിധി ബോർഡ് ഉൾപ്പെടെ 16 ഓളം ക്ഷേമനിധി ബോർഡുകൾ പുതിയ ഏകീകൃത തിരിച്ചറിയൽ കാർഡിനായി ഓൺലൈൻ ആപേക്ഷ നൽകണം. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ തൊഴിലാളികളും തങ്ങൾ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിച്ച് പൂർണ്ണമാണെന്ന് ഉറപ്പു വരുത്തണം. ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ്‌ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോർഡ് മുഖേനയോ, ജനമൈത്രി CSC വഴിയോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം.
✅ആവശ്യമായ രേഖകൾ
🟥ആധാർ കാർഡ്
🟥ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്
🟥മൊബൈൽ ഫോൺ
🟥റേഷൻ കാർഡ്
🟥ക്ഷേമനിധി ബോർഡിൽ നിന്നും നൽകിയിട്ടുള്ള ഐഡന്റിറ്റി കാർഡ്, പാസ്ബുക്ക്
എന്നീ രേഖകൾ ഹാജരാക്കണം.
🟥മോട്ടോർ ക്ഷേമ നിധിയിൽ വാഹനം രജിസ്റ്റർ ചെയ്യേണ്ടവർ വെഹിക്കിൾ എൻറോൾമെന്റ് മെനു സെലക്ട് ചെയ്ത് വാഹനവും എൻറോൾ ചെയ്യാം.
✅പുതുക്കിയ ക്ഷേമനിധി ബോർഡുകൾ
🟦കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്
🟦കേരള ബീഡി ആന്റ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ്
🟦കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡ്.
✅ കൂടുതൽ അറിയുവാനും അപേക്ഷിക്കുവാനും ഇന്നുതന്നെ ഭാരത സർക്കാർ സംരംഭമായ ജനമൈത്രി കോമൺ സർവീസ് സെന്റർ (CSC) സന്ദർശിക്കുക. https://aiis.lc.kerala.gov.in/index.php/launch