നാഷണൽ അപ്രെൻ്റിസ്ഷിപ്പ് ട്രെയിനിംഗ് സ്കീം
=======================
അഭ്യസ്തവിദ്യരായ തൊഴിലന്വോഷകർക്ക് വിവിധ തൊഴിൽ മേഖലകളിൽ പ്രായോഗിക പരിശീലനം ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹയർ എഡ്യൂക്കേഷൻ - മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ, Govt. of India നടപ്പിലാക്കുന്ന പദ്ധതിയാണ് NATS
ബിരുദധാരികൾ, എൻജിനീയറിങ്, ഡിപ്ലോമ ഹോൾഡേഴ്‌സ് തുടങ്ങിയ വിവിധ സ്ട്രീമുകളിൽ വിജയകരമായി പഠനം പൂർത്തിയാക്കിയവർക്ക് ഈ അവസരം ഉപയോഗപ്പെടുത്തി സ്റ്റൈപ്പൻ്റോട് അനുയോജ്യമായ കമ്പനികളിൽ പരിശീലനം പൂർത്തിയാക്കാവുന്നതാണ്.
ഡിജിറ്റൽ സേവ പോർട്ടലിൽ NATS രജിസ്ട്രേഷൻ ഇപ്പൊൾ ലഭ്യമാണ്.
Registration Steps :-
---------------------------------------------
1. ഡിജിറ്റല്‍ സേവ പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യുക.
2. സേര്‍ച്ച് ടൂളിന്‍റെ സഹായത്തോടെ National Apprenticeship എന്ന് സേര്‍ച്ച് ചെയ്യുക.
3. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ Login with Digital Seva Connect എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
4. ശേഷം കാണുന്ന സ്ക്രീനില്‍ Click here to register new student and pay എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
5. ശേഷം കാണുന്ന സ്ക്രീനില്‍ Enroll Student എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് ഏറ്റവും താഴെ തന്നിട്ടുള്ള Do you have above data to enroll=Yes എന്ന് സെല്ക്ട് ചെയ്യുക.
6. ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് വെക്കുക (Aadhaar copy, Passport size photo, Qualification certificate, Bank passbook first page or Bank Statement , e-mail ID, Mob no, , Aadhaar seeded bank account details).
7. E-mail ID , Mob no എന്നിവ നല്‍കി OTP വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
8. തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി ആധാര്‍ അപ്-ലോഡ് ചെയ്യുക.
9. പ്രത്യേക ശ്രദ്ധക്ക്-
* ഇവിടെ അപേക്ഷകന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സംസ്ഥാനം, ജില്ല എന്നിവ സെലക്ട് ചെയ്താല്‍ മാത്രമേ അവര്‍ പഠിച്ചിരുന്ന കോളേജ് സെലക്ട് ചെയ്യുന്നതിന് സാധിക്കുകയുള്ളു.
10. ബാക്കി വിവരങ്ങള്‍ നല്‍കി പാസ്സ്-വേര്‍ഡ് സെറ്റ് ചെയ്ത് സബ്മിറ്റ് ചെയ്യുക.
11. യൂസര്‍ നെയിം: ഇമെയില്‍ ഐഡി
പാസ്സ് വേര്‍ഡ് :
നിങ്ങള്‍ നല്‍കുന്നത്.

