Monday, 27 November 2023

ട്രേഡ് മാർക്ക് അഥവാ വ്യാപാര മുദ്ര

 ട്രേഡ് മാർക്ക് അഥവാ വ്യാപാര മുദ്ര

"ഒര് പേരിൽ എന്തിരിക്കുന്നു" എന്ന് ചിലരെങ്കിലും പറയുന്നത് നമ്മൾ കേട്ടിരിക്കും. എന്നാൽ പേരിൽ ആണ് എല്ലാം എന്നതാണ് വ്യവസായ -വാണിജ്യ രംഗത്തെ ഏറ്റവും വലിയ സത്യം 👍

പേര് വളർത്തി വലുതാക്കി ഒര് മലയാളി കോടീശ്വരൻ ആയ ഒര് കൊച്ചു കഥ പറയാം...

കുറേ കൊല്ലം മുന്നെ മുംബൈക്കാരൻ മലയാളി ആയ മോഹൻ "ഗുഡ് നൈറ്റ്" എന്ന ബ്രാൻഡ് ഉണ്ടാക്കി, അതിനെ നല്ലവണ്ണം മാർക്കറ്റ് ചെയ്തു, വളർത്തി, പിന്നീട് കോടികൾക്ക് വിറ്റു 😊

കഥ തുടരുകയാണ്, ഇപ്പോഴും... മേളം, ഇന്ദുലേഖ, ഈസ്റ്റൺ, ബ്രാഹ്മിൻസ്...

അപ്പൊ ആദ്യം അറിയേണ്ടത് എങ്ങനെ ഒര് നല്ല പേര് കണ്ടെത്താം എന്നല്ലേ 🤔

അതിന് മുന്നെ ട്രേഡ് മാർക്ക് ആക്ടിലെ സെക്ഷൻ 9 ഉം 11ഉം അറിയണം...

ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്ത് കിട്ടാൻ ഉള്ള അപേക്ഷ സമർപ്പിക്കുന്നതിനു മുന്നെ ഒരല്പം പ്രായോഗിക ബുദ്ധിയും ജാഗ്രതയും പ്രയോഗിച്ചാൽ നിങ്ങളുടെ ബ്രാൻഡ് വജ്രം പോലെ തിളങ്ങുകയും ഭാവിയിൽ നിങ്ങളുടെ വ്യവസായത്തിന് അല്ലെങ്കിൽ വ്യാപാരത്തിനു മുതൽക്കൂട്ട് ആവുകയും ചെയ്യും 👍

 സെക്ഷൻ 9 എന്ന

സത്യത്തിൽ ആള് അത്ര കുഴപ്പക്കാരൻ ഒന്നുമല്ല, മാത്രമല്ല ആളുടെ  ABSOLUTE GROUND FOR REFUSAL  എന്ന തലക്കെട്ട് കാണുമ്പോൾ അപേക്ഷകൻ വിരളുമെങ്കിലും  ഒറ്റ നോട്ടത്തിൽ സാധു ആണെന്ന് തോന്നുന്ന സെക്ഷൻ 11 നേക്കാളും നിരുപദ്രവകാരി ആണ് സെക്ഷൻ 9. (1) (a)(b) &(c) 

 ===സെക്ഷൻ 9=====

നിങ്ങൾ ഒര് ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാൻ അപേക്ഷ കൊടുത്താൽ ഒബ്ജെക്ഷൻ വരുന്നത് പ്രധാനമായും സെക്ഷൻ 9  പ്രകാരമാണ്.

സെക്ഷൻ 9 (1) a, b & c പ്രകാരം ഒര്  വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നിലവിലുള്ള ഉൽപന്നങ്ങളിൽ നിന്നോ സേവനങ്ങളിൽ നിന്നോ Rectification വേർതിരിച്ചറിയാൻ പറ്റാത്ത പേരുകളും ഉൽപന്നങ്ങളുടെയോ സേവനങ്ങളുടെയോ ഗുണം, അളവ്, ഉപയോഗിക്കുന്ന രീതി, അതിന്റെ മൂല്യം, ഭൂമിശാസ്ത്രപരമായ പേരുകൾ, ഉല്പാദന സമയത്തെ സൂചിപ്പിക്കുന്ന പേരുകൾ, എന്നിവയും കലാകാലങ്ങളായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പേരുകളും രെജിസ്ട്രേഷന് യോഗ്യമല്ല!!!

പക്ഷെ സെക്ഷൻ 9 (1) a യും b യും c യും അത്ര ഹൃദയശൂന്യർ ഒന്നുമല്ല 😊

അത്യാവശ്യം അത്യാവശ്യം കരുണ, ദയ ഒക്കെ ഉള്ളത് കൊണ്ട് പ്രസ്തുത നിയമത്തിൽ ഒര് ഇളവ് തരാൻ മൂവർ സംഘം റെഡി ആണ് 👍

അപേക്ഷ സമർപ്പിക്കുന്നതിന് മുന്നെ ദീർഘ നാളത്തെ ഉപയോഗം ഉണ്ടെങ്കിലോ അല്ലെങ്കിൽ പ്രസ്തുത പേര് മാർക്കറ്റിൽ നന്നായി അറിയപ്പെടുന്ന (WELL KNOWN) ആണെങ്കിലോ ആയത

നിങ്ങൾ സമർപ്പിക്കുന്ന ട്രേഡ് മാർക്ക് അപേക്ഷ സെക്ഷൻ 9(1) a, b, c യിൽ ഉൾപ്പെടുന്നത് ആണെങ്കിൽ ഉറപ്പായും ട്രേഡ് മാർക്ക് പരിശോധകർ പ്രസ്തുത മാർക്കിന് ഒബ്ജെക്ഷൻ റിപ്പോർട്ട് നൽകും!!

മിക്കവാറും മിക്ക അപേക്ഷകരും ഒബ്ജെക്ഷൻ എന്ന് കേൾക്കുമ്പോൾ ഒന്ന് നടുങ്ങാറുണ്ട് 😊

മേല്പറഞ്ഞ സെക്ഷനിൽ ഉൾപ്പെടുന്നതാണ് നിങ്ങളുടെ ട്രേഡ് മാർക്ക് എങ്കിൽ ഒട്ടും ഭയം വേണ്ട, മാർക്ക് നിങ്ങൾ ഇഷ്ടാനുസരണം ഉപയോഗിച്ച് മാർക്കറ്റിൽ നല്ല അറിയപ്പെടുന്ന ബ്രാൻഡ് ആയി മാറുമ്പോൾ ഒര് പുനരപേക്ഷ നൽകി രജിസ്റ്റർ ചെയ്യാം 💪

പക്ഷെ, മറക്കരുത്, ഒബ്ജെക്ഷൻ വന്നാൽ ഒര് മാസത്തിനകം റിപ്ലൈ ഫയൽ ചെയ്യണം 🙏

 =======ഒബ്ജെക്ഷൻ=======

നിങ്ങൾ സമർപ്പിച്ച ട്രേഡ് മാർക്ക് അപേക്ഷയിൻ മേൽ സെക്ഷൻ 9 (1) a, b, c പ്രകാരം ട്രേഡ് മാർക്ക്  രജിസ്ട്രാർ ഒബ്ജെക്ഷൻ റിപ്പോർട്ട് നൽകിയാൽ നിങ്ങളുടെ വക്കീൽ മുഖാന്തിരം ഒര് മാസത്തിനകം മറുപടി നൽകേണം 👍

ഇതിന് ലീഗൽ സബ്മിഷൻ എന്നും പറയും.

മറുപടി നൽകുമ്പോൾ പറയുന്ന കാര്യങ്ങൾ സത്യസന്ധവും യുക്തിക്ക് നിരക്കുന്നതും ആയിരിക്കണം.

അല്ലാത്ത പക്ഷം ഭാവിയിൽ നിങ്ങളുടെ ട്രേഡ് മാർക്കുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതി വ്യവഹാരം വരുമ്പോഴോ ബ്രാൻഡ് വില്പന ചെയ്യുമ്പോൾ മൂല്യം കണക്കാക്കുമ്പോഴോ പ്രതികൂലമായി ബാധിച്ചേക്കാം.

====എനിക്ക് ട്രേഡ് മാർക്ക് കിട്ടുമോ=====

എന്റെ ബ്രാൻഡ് നെയിമിന്റെ കൂടെ വെക്കാൻ പറ്റുമോ അതോ ® ആണോ വെക്കേണ്ടത് ?

സത്യത്തിൽ എന്താണ് ട്രേഡ് മാർക്ക്, എന്തിനാണ് നമ്മൾ ട്രേഡ് മാർക്ക് രെജിസ്റ്റർ ചെയ്യുവാൻ അപേക്ഷ കൊടുക്കുന്നത് എന്നറിയാത്ത ബഹുഭൂരിപക്ഷം സംരംഭകർക്ക് വേണ്ടി ഒര് എഡ്യൂക്കേഷൻ സീരിസ് തുടങ്ങുകയാണ്. ട്രേഡ് മാർക്കിനെ കുറിച്ചുള്ള പ്രായോഗിക വശങ്ങൾ നിങ്ങളിലേക്ക് എത്തിക്കുവാൻ എന്റെ നീണ്ട ഇരുപത് വർഷക്കാലത്തെ പ്രായോഗിക പരിചയം സഹായിക്കും എന്നാണ് വിശ്വാസം .

നിങ്ങളുടെ ട്രേഡ് മാർക്ക് എത്ര മാത്രം സുരക്ഷിതം ആണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

നിങ്ങളുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് ഭാവിയിൽ മികച്ച സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന കാര്യം താങ്കൾക്ക് അറിയുമോ? 

ട്രേഡ് മാർക്ക് ഒര് ലൈസൻസ് അല്ലെന്നും അതൊരു സ്വത്ത് ആണെന്നും താങ്കൾ മനസ്സിലാക്കിയിട്ടുണ്ടോ?

നിങ്ങളുടെ ട്രേഡ് മാർക്ക് ഇന്ത്യയിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിലും സംരക്ഷിക്കപ്പെടേണ്ടത് ആണെന്ന വസ്തുത മനസ്സിലായിട്ടുണ്ടോ?

ട്രേഡ് മാർക്ക് എങ്ങനെ ശരിയായ രീതിയിൽ സംരക്ഷിക്കാം, അതുപയോഗിച്ച് താങ്കളുടെ ബിസിനെസ്സ് മൂല്യം കൂട്ടാം എന്നൊക്കെ അറിയുവാൻ എനിക്ക് താങ്കളെ സഹായിക്കാൻ സാധിക്കും 👍

നിങ്ങൾ ഒരു സംരഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവരോ നിലവിൽ ഒരു സംരംഭകൻ ആണോ ?

നിങ്ങളുടെ ബ്രാൻഡ് നെയിം നിങ്ങൾ ഇതുവരെ ട്രേഡ്മാർക് ചെയ്തില്ലേ?

 ബ്രാൻഡ് നെയിം രെജിസ്ട്രേഷൻ / ട്രേഡ്മാർക് ചെയ്യേണ്ടത് ഒരിക്കലും നിർബന്ധമല്ല

പക്ഷെ...

1 ) നിങ്ങളുടെ ബ്രാൻഡ് നെയിം മറ്റാരെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കാൻ

2 ) നിലവിലോ ,വരും ദിവസങ്ങളിലോ  ആരെങ്കിലും സമാന രീതിയിയിലുള്ള പേര് രജിസ്റ്റർ ചെയ്യുകയും നിങ്ങൾക്കെതിരെ നിയമനടപടികൾ എടുക്കുകയും ചെയ്താൽ ഏതുസമയത്തും നിങ്ങളുടെ ബ്രാൻഡ് നെയിം നിങ്ങള്ക്ക് നഷ്ടപ്പെടാനോ അതിലുപരി വലിയ നഷ്ടപരിഹാരം നൽകാനും നിങ്ങൾ നിർബന്ധിതരാകും

3 ) നിലവിൽ ആമസോൺ ഫ്ളിപ്കാർട്  തുടങ്ങി -കോമേഴ്സ് വെബ്സൈറ്റുകളിൽ നിങ്ങളുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിന്  ട്രേഡ്മാർക് ആവശ്യമാണ് ,

4  ) നിങ്ങളുടെ ബിസിനെസ്സ്  ഭാവിയിൽ  മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യുമ്പോൾ മികച്ച മൂല്യം ലഭിക്കാൻ  

നിങ്ങളുടെ ബ്രാൻഡ്നെയിം  എത്രയും പെട്ടന്ന് രജിസ്റ്റർ ചെയ്യൂ..

ട്രേഡ്മാർക് രെജിസ്ട്രേഷൻ  പ്രോസസ്സിൽ ഏറ്റവും പ്രാധാന്യം നിങ്ങളുടെ ബ്രാൻഡ് നെയ്മിനാണ് (Word മാർക്ക്)

ബ്രാൻഡ് നെയിം തിരഞ്ഞെടുക്കുമ്പോൾ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

1 ) നിലവിൽ വേറെ  ആരെങ്കിലും ഇതേ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടോ?

2 )സമാനമായ  ( ഉച്ചാരണം ഒരുപോലെ വരുന്നതോ , ഒന്നിൽകൂടുതൽ വാക്കുകളല്ല പേരിൽ ഏതെങ്കിലും ഒരു വാക്കോ ഉള്ള  പേരുകൾ ) നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ ?

3 ) നിങ്ങളുടെ ഉത്പന്നത്തിന്റെ ഗുണമേന്മയോ , സ്വഭാവത്തേയോ  നേരിട്ട് പ്രതിനിധനം ചെയ്യുന്നതെയാണോ നിങ്ങളുടെ ബ്രാൻഡ്നെയിം ( Tasty ,yummy, original etc )

4 ) ഏതെങ്കിലും ജിയോഗ്രഫിക്കൽ  നെയിം ആണോ ? (Eg : ഇന്ത്യ,കേരളം ,തൃശൂർ, കൊച്ചി ,അമേരിക്ക  etc )

നിങ്ങളുടെ ബ്രാൻഡ്നെയിം  രജിസ്റ്റർ ചെയ്യാൻ ഒരു ഏജൻസിയെ സമീപിക്കുമ്പോൾ ഇത്തരംകാര്യങ്ങളിൽ വിശദവും വിശ്വസനീയവുമായ മാർഗനിർദേശം നിങ്ങള്ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക .അല്ലത്തപക്ഷം  നിങ്ങള്ക്ക് ഗുണത്തേക്കാൾ കൂടുതൽ അത് ദോഷമായി ഭവിച്ചേക്കാം .. ട്രേഡ്മാർക്കിനു ആപ്ലിക്കേഷൻ നൽകുക എന്നതിലല്ല രെജിസ്ട്രേഷൻ  കിട്ടുക എന്നതാണ് പ്രധാനം .

ട്രേഡ്മാർക് സംബന്ധമായ സംശയ നിവാരണത്തിനും ബ്രാൻഡ് നെയിം ന്റെ ലഭ്യത പരിശോധിക്കാനും ഞങ്ങളുടെ സൗജന്യ സേവനം ലഭ്യമാണ്

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം