കേരള PSC സബ് ഇൻസ്പെക്ടർ (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ജോലികൾ സ്വപ്നം കാണുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 1ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്. ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
Job Details
⬤ ഡിപ്പാർട്ട്മെന്റ് : Kerala Police Service
⬤ CATEGORY NO: 672/2022-673/2022
⬤ ജോലി തരം : Kerala PSC
⬤ അവസാന തീയതി : 2023 ഫെബ്രുവരി 3
ഒഴിവുകളുടെ വിവരങ്ങൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ആർമ്ഡ് പോലീസ് ബറ്റാലിയനിലേക്ക് സബ്ഇൻസ്പെക്ടർ (ട്രെയിനി) തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്.
പ്രായപരിധി
20 വയസ്സു മുതൽ 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ 02.01.1991 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.
SC/ST വിഭാഗക്കാർക്കും മറ്റ് പിന്നോക്ക വിഭാഗത്തിൽ പെടുന്നവർക്കും ഉയർന്ന പ്രായപരിധിയിൽ നിന്നും ഇളവ് അനുവദിക്കുന്നതാണ്.
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ഉള്ളവർക്കാണ് അവസരമുള്ളത്. പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ, മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ലഭ്യമല്ലെങ്കിൽ, പ്രീ-യൂണിവേഴ്സിറ്റി/ പ്രീ-ഡിഗ്രി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയുടെ തത്തുല്യ പരീക്ഷ പാസായവരുടെ അപേക്ഷകൾ സംവരണം ചെയ്ത ക്വാട്ട പൂരിപ്പിക്കുന്നതിന് മാത്രമേ പരിഗണിക്കൂ.
വിദ്യാഭ്യാസ യോഗ്യതക്ക് പുറമെ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ശാരീരിക യോഗ്യതകൾ കൂടി നേടേണ്ടതുണ്ട്.
ശാരീരിക യോഗ്യതകൾ
› മിനിമം 167 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം. (SC/ST- 160 സെന്റീമീറ്റർ)
› നെഞ്ചളവ് 81 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം (SC/ST- 76 സെന്റീമീറ്റർ)
1. ദൂരെയുള്ള കാഴ്ച
⬤ വലത് കണ്ണിന് 6/6 snellen
⬤ ഇടതു കണ്ണിന് 6/6 snellen
2. അടുത്തുള്ള കാഴ്ച
⬤ വലത് കണ്ണിന് 0.5 snellen
⬤ ഇടതു കണ്ണിന് 0.5 snellen
താഴെ കൊടുത്ത 8 ഐറ്റത്തിൽ നിന്നും 5 എണ്ണം വിജയിക്കണം.
⬤ 14 സെക്കൻഡ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
⬤ ഹൈജമ്പ് 132.20 സെന്റിമീറ്റർ
⬤ ലോങ്ങ് ജമ്പ് 457.20 സെന്റിമീറ്റർ
⬤ (7264ഗ്രാം) കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 സെന്റിമീറ്റർ എറിയൽ
⬤ ക്രിക്കറ്റ് ബോൾ എറിയൽ - 6096 സെന്റിമീറ്റർ
⬤ പുൾ അപ്പ് അല്ലെങ്കിൽ ചിന്നിങ് - 8 തവണ
⬤ റോപ്പ് ക്ലൈംബിംഗ് : 365.80 സെന്റീമീറ്റർ
⬤ 1500 മീറ്റർ ഓട്ടം - 5 മിനുട്ട് 44 സെക്കൻഡ് കൊണ്ട്