Saturday, 29 August 2020

തിരിച്ചറിയൽ കാർഡ് ലഭിച്ച തെരുവ് കച്ചവട സർവേയിൽ ഉൾപ്പെട്ട വഴിയോര കച്ചവടക്കാർക്ക്  PM Svanidhi പദ്ധതി പ്രകാരം 10,000/- രൂപ ബാങ്കുകൾ വഴി വായ്പ നൽകുന്നു. സർവ്വേയിൽ ഉൾപ്പെടാത്ത വർഷങ്ങളായി കച്ചവടം ചെയ്തു വരുന്നവരാണെങ്കിലും നഗരസഭയുടെ ശുപാർശ കത്ത് മുഖേന വായ്പയ്ക്ക് അപേക്ഷിക്കാം.  

7% പലിശ സബ്സിഡി സർക്കാർ  നൽകും. ബാക്കിയുള്ള പലിശ മാത്രമേ കച്ചവടക്കാർ അടക്കേണ്ടതുള്ളൂ. കൃത്യമായി തിരിച്ചടക്കുന്നവർക്കാണ് സർക്കാർ പലിശ സബ്‌സിഡി അനുവദിക്കുകയുള്ളൂ. മാത്രമല്ല ഈ പദ്ധതി പ്രകാരം ഓൺലൈൻ ട്രാൻസാക്ഷൻ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമാസം 100/- രൂപ വരെ ക്യാഷ് ബാക്ക് ഓഫർ നൽകുന്നുണ്ട്. ഒരു വർഷത്തേക്ക് പരമാവധി 1200/- രൂപയാണ് ലഭിക്കുക. കൃത്യമായി തിരിച്ചടക്കുന്നവർക്ക് പിന്നീട് കൂടുതൽ തുക വായ്പകൾ നൽകുവാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 


👉 നഗരസഭ നൽകിയ വഴിയോര കച്ചവട തിരിച്ചറിയൽ കാർഡ്

👉 ആധാർ കാർഡ്

👉 ആധാർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ

👉 ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി

👉 റേഷൻ കാർഡിൻ്റെ കോപ്പി 


എന്നിവ അപേക്ഷ നൽകുമ്പോൾ ആവശ്യമാണ്. സർക്കാർ  നിർദേശപ്രകാരം ഈ അപേക്ഷകൾ സമർപ്പിക്കുവാൻ നഗരസഭയിലോ ബാങ്കുകളിലോ പോകേണ്ടതില്ല. csc വഴി അപേക്ഷിക്കാവുന്നതാണ്. 


✅ സർവേയിൽ ഉൾപ്പെട്ട തെരുവ് കച്ചവടക്കാർക്ക് ഐഡി കാർഡ് ലഭിച്ചിട്ടില്ല എങ്കിൽ പോലും ഈ വായ്പയ്ക്ക് അപേക്ഷിക്കാം. ഈ ലോക്ക് ഡൌൺ സമയത്ത് കച്ചവടമില്ലാതെ കഷ്ടപ്പെടുന്ന തെരുവ് കച്ചവടക്കാർക്ക്  പരമാവധി ഈ പദ്ധതി ഉപയോഗപ്പെടുത്താവുന്നതാണ്. നിലവിൽ ദേശസാൽകൃത ബാങ്കുകൾ വഴിയാണ്  ലോൺ അനുവദിക്കുന്നത്.  

നാല് ക്യാറ്റഗറിയിലൂടെയാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്:

A) ഐഡി കാർഡ്/വെന്റിങ്ങ് ലൈസൻസ് ലഭിച്ചവർ 

B) നഗരസഭാ സംഘടിപ്പിച്ച സർവേയിൽ ഉൾപ്പെട്ടവർ പക്ഷേ ഐഡി കാർഡ് ലഭിച്ചിട്ടില്ല 

C) നഗരസഭയുടെ സർവേയിൽ ഉൾപ്പെട്ടിട്ടില്ലാത്ത തെരുവ് കച്ചവടക്കാർ 

D) നഗരസഭാ പരിധിയിൽ സിറ്റിയുടെ ഉൾഭാഗങ്ങളിൽ കച്ചവടം ചെയ്യുന്ന സർവേയിൽ ഉൾപ്പെടാത്ത കച്ചവടക്കാർ


Pls note the login link for PM SVANidhi, CSC VLEs can login through CSC Connect. https://pmsvanidhi.mohua.gov.in/

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം