Friday, 17 July 2020

SMAM സബ്സീഡി സ്കീമിൽ 2020 - 21


കേന്ദ്ര സർക്കാർ പദ്ധതിയായ സ്മാം (SMAM) സബ്സീഡി സ്കീമിൽ 2020 - 21 സാമ്പത്തിക വർഷത്തിലേക്കുള്ള കർഷക രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് ഒരു സമയം രണ്ട് മെഷീനറികൾ തെരെഞ്ഞെടുക്കാവുന്നതാണ്. വ്യക്തികൾക്ക് 50% (5 ഏക്ര താഴെ) 40% (5 ഏക്ര മുകളിൽ) വരെ സബ്സീഡി ലഭിക്കുന്നതാണ്. ഗ്രൂപ്പുകൾക്ക് 80% വരെ സബ്സീഡി ലഭിക്കും. ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് വ്യത്യസ്ത നികുതി ചീട്ടുകൾ വഴി കൂടുതൽഉപകരണങ്ങൾ നേടിയെടുക്കാവുന്നതാണ്. കൊറോണ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾകർഷക രജിസ്ട്രേഷൻ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. സാധനങ്ങൾ തെരെഞ്ഞെടുക്കുന്നത് പിന്നീടായിരിക്കും.

 റജിസ്ട്രേഷൻ ആവശ്യമായ രേഖകൾ

01. ആധാർ കാർഡ് - 1 കോപ്പി

02. ഫോട്ടോ - 1 കോപ്പി

03. നികുതി ചീട്ട് - 1 കോപ്പി (തൻവർഷം)

04. ബാങ്ക് പാസ്സ്ബുക്ക് - 1 കോപ്പി (ദേശസാൽകൃത ബാങ്കിന്റെ പാസ്സ്ബുക്കിന്റെ മുൻവശം)

05. മൊബൈൽ നമ്പർ

കർഷകർക്കാവശ്യമായ എല്ലാ തരത്തിലുള്ള കാർഷിക ഉപകരണങ്ങളും മിതമായ നിരക്കിൽ അഗ്രിമാർട്ടിൽലഭ്യമാണ്.


MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം