കർഷകർക്ക് അപേക്ഷിക്കാവുന്ന വിവിധ കാർഷിക പദ്ധതികൾ
1. സൗജന്യ നെൽ വിത്ത് വിതരണം
2. നെൽകർഷകർക്ക് കൂലിച്ചെലവ് സബ്സിഡി
3. വാഴ കർഷകർക്ക് 50 ശതമാനം നിരക്കിൽ ജൈവവള സബ്സിഡി
4. മരച്ചീനി കർഷകർക്ക് ജൈവവളത്തിന് പകുതി സബ്സിഡി
5. എസ് സി കർഷകർക്ക് സൗജന്യ വാഴക്കന്ന് വിതരണം
6. സുഭിക്ഷ പദ്ധതി പ്രകാരം കഴിഞ്ഞ മൂന്നുവർഷമായി തരിശിട്ട കൃഷി ഭൂമിയിൽ നെല്ല് വാഴ മരച്ചീനി കൃഷി ചെയ്തവർക്ക് സാമ്പത്തിക സഹായം
വനിതാ കർഷകർക്ക് അപേക്ഷിക്കാവുന്ന വിവിധ കാർഷിക പദ്ധതികൾ
1. സൗജന്യ പച്ചക്കറി തൈകൾ വിതരണം.
2.പച്ചക്കറി കൃഷിക്ക് ഗ്രോ ബാഗ് വിതരണം.
(സൗജന്യ പച്ചക്കറി തൈ വിതരണ പദ്ധതിയും ഗ്രോബാഗ് പച്ചക്കറി പദ്ധതിയും വനിതകൾക്ക് മാത്രം അപേക്ഷിക്കാം)
അപേക്ഷിക്കാവുന്ന അവസാന തീയതി ഈ മാസം (ജൂലൈ) 25 വൈകിട്ട് 5 മണി.
- അപേക്ഷാഫോറം അതാത് മുൻസിപ്പൽ വാർഡ് കൗൺസിലർ മാരുടെയോ കുടുംബശ്രീ എഡിഎസ് മാരുടെയോ പക്കൽ ഉണ്ടായിരിക്കുന്നതാണ്.
- പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം ജൂലൈ ഇരുപത്തിയഞ്ചാം തീയതി വൈകിട്ട് 5 മണിക്കുള്ളിലായി ബന്ധപ്പെട്ട രേഖകൾ സഹിതം (ബാങ്ക് പാസ്ബുക്ക് കോപ്പി , ആധാർ കാർഡ്, നികുതി രസീത്, പാട്ട രസീത് ) തിരിച്ച് മുൻസിപ്പൽ കൗൺസിലർ മാരെയോ ബന്ധപ്പെട്ട എ ഡി എസ് മാരെയോ ഏൽപ്പിക്കേണ്ടതാണ്
- വാഴകൃഷി ജൈവവള ത്തിനുള്ള അപേക്ഷ നൽകുന്നവർക്ക് ചുരുങ്ങിയത് നൂറ് വാഴ എങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ഒരു വാഴക്ക് 10 രൂപ സബ്സിഡി
- മരച്ചീനി ജൈവവള സബ്സിഡിക്ക് അപേക്ഷ നൽകുന്ന കർഷകർക്ക് ചുരുങ്ങിയത് 10 സെൻറ് മരച്ചീനി കൃഷി ഉണ്ടായിരിക്കേണ്ടതാണ്
- എസ് സി വാഴക്കന്ന് പദ്ധതി എസ് സി കർഷകർക്ക് മാത്രമേ അപേക്ഷിക്കാവൂ
- കഴിഞ്ഞവർഷത്തെ നികുതി രസീത് തൽക്കാലം അപേക്ഷയുടെ കൂടെ വെക്കാം ഏറ്റവും പുതിയ രസീത് പദ്ധതി പ്രകാരം കൃഷിഭവനിൽ സബ്സിഡി കൈപ്പറ്റാൻ വരുന്ന സമയത്ത് നൽകേണ്ടതായിരിക്കും.