Tuesday, 12 May 2020

ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഇനി നിയമവിദഗ്ദ്ധരുടെ സൗജന്യ ഉപദേശം.

ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് നിത്യജീവിതത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇനി സൗജന്യ നിയമോപദേശം ലഭിക്കും. ടെലി-ലോ എന്ന ഈ പദ്ധതിയിൽ അഭിഭാഷകരും നിയമവിദഗ്ദ്ധരുമടങ്ങുന്ന പാനലാണ് വീഡിയോ കോൺഫറൻസിങ്, ടെലിഫോൺ ചാറ്റ് തുടങ്ങിയ സംവിധാനത്തിലൂടെ നിയമോപദേശം നൽകുന്നത്. സംസ്ഥാനത്ത്  സി.എസ്.സി കേന്ദ്രങ്ങൾമുഖേന പദ്ധതി നടപ്പാക്കി വരുന്നു. പാവപ്പെട്ടവർക്ക് നിയമസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. മുമ്പ് നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്നതാണ് ഈ പദ്ധതി. 

നിയമോപദേശം ലഭിക്കുന്ന വിഷയങ്ങൾ......

 സ്ത്രീധനപീഡനം, കുടുംബ തർക്കങ്ങൾ, ഗാർഹികപീഡനം, ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന ലൈംഗികപീഡനം, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും ലൈംഗികച്ചുവയോടുകൂടിയ അംഗവിക്ഷേപം നടത്തുന്നതും, ഭൂമി സംബന്ധിച്ച തർക്കങ്ങൾ, വാടകയും പാട്ടവും സ്വത്തവകാശത്തർക്കങ്ങളും, തുല്യജോലിക്ക് തുല്യവേതനം, മിനിമം വേതനം സംബന്ധിച്ച പ്രശ്നങ്ങൾ, പ്രസവാനുകൂല്യങ്ങൾ, ബാലവിവാഹം, ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളുടെ സംരക്ഷണം, ബാലവേല, വിദ്യാഭ്യാസ അവകാശം, എഫ്.ഐ.ആർ., അറസ്റ്റ്, ജാമ്യം, പട്ടികജാതി-വർഗക്കാർക്കുനേരേയുണ്ടാകുന്ന അതിക്രമങ്ങൾ.

സൗജന്യ നിയമസഹായത്തിന് അർഹതയുള്ളവർ. 

സ്ത്രീകൾ, പതിനെട്ടുവയസ്സിൽ താഴെയുള്ള കുട്ടികൾ, പട്ടികജാതി-പട്ടികവർഗത്തിൽപ്പെട്ടവർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, അസംഘടിതമേഖലയിലെ തൊഴിലാളികൾ, പ്രകൃതിദുരന്തങ്ങളുടെ ഇരകൾ, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവർ, കള്ളക്കടത്തിന്റെ ഇരകളായവർ.       


ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ-CSC-KOTTUKKARA
●●●▬▬▬▬▬▬▬▬▬▬▬●●●
*SMART ZONE – CSC / GST (Common Service Centre)
Siraj Tower, Main Road, Kottukkara PO, Malappuram 9526902201*
Join WhatsApp Group:   https://chat.whatsapp.com/DZxnvYX21SX4htWi4h9rzO
Face book Page : https://www.facebook.com/csckottukkara/
E-mail: csckottukkara@gmail.com 
●●●▬▬▬▬▬▬▬▬▬▬▬●●●

സർക്കാർ-സർക്കാറിതര വിവരങ്ങൾ അറിയാൻ പൊതുസേവന കേന്ദ്രം KOTTUKKARA WhatsApp ഗ്രൂപ്പിൽ (Admin only can send messages) അംഗമാവാൻ താഴെ കാണുന്ന ലിങ്ക് വഴി ജോയ്ൻ ചെയ്യുക.
https://chat.whatsapp.com/DZxnvYX21SX4htWi4h9rzO
CSC ഒരു കേന്ദ്ര സർക്കാർ സംരംഭം

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം