Friday, 15 May 2020

വാഫി, വഫിയ്യ പ്രവേശന പരീക്ഷ: മെയ് 12 മുതൽ അപേക്ഷിക്കാം

2020-2021 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷക്ക് മെയ് 12 മുതൽ അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് (wafyonline.com) അപേക്ഷകൾ സമർപ്പിക്കേണ്ടത്.


ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ​ഗ് എക്സിക്യുട്ടീവ് അം​ഗത്വത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ മത-ഭൗതിക വിദ്യകൾ സമന്വയിച്ചു നൽകുന്ന വാഫി-വഫിയ്യ പാഠ്യപദ്ധതി കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സിയാണ് ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ചുരുങ്ങിയ കാലയളവിൽ കേരളത്തിന്റെ വൈ‍ജ്ഞാനിക ഭൂപടത്തിൽ ഇടം നേടിയ ഈ ജനകീയ വിദ്യാഭ്യാസ സംവിധാനം ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി ഉൾപ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായും, സംവിധാനങ്ങളുമായും സഹകരണ ധാരണ (എം.ഒ.യു) ഒപ്പുവെച്ചിട്ടുണ്ട്. നിലവിൽ 90 അഫിലിയേറ്റഡ് സ്ഥാപനങ്ങളിലായി 7800 ഓളം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. 


🎓 അപേക്ഷിക്കാനുള്ള യോ​ഗ്യത:


1️⃣ SSLC തുടർ പഠന യോഗ്യത.

2️⃣ മദ്രസ 7ാം ക്ലാസ് / തത്തുല്യ വിജയം.

3️⃣ 17 വയസ്സ് കവിയാതിരിക്കുക.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം