1/01/2020 നു ശേഷം വാലിഡായ പാസ്പോർട്ട്, തൊഴില് വിസ എന്നിവയുമായി വിദേശ രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തി തിരിച്ചു പോകാൻ സാധിക്കാത്തവർക്കും, ലോക്ക്ഡൗണ് കാലയളവിൽ വിസ കാലാവധി തീർന്നവർക്കും 5000 രൂപ അടിയന്തര ധന സഹായം നോർക്ക നല്കുന്നു.
- 01-01-2020 നോ അതിനു ശേഷമോ വിദേശ രാജ്യങ്ങളില്‍ നിന്നും valid passport, valid job visa എന്നിവയുമായി തിരിച്ചെത്തിയ പ്രവാസികള്‍ മാത്രമാണ് അപേഷ സമര്‍പ്പിക്കേണ്ടത്.
- അപ്ലൈ ചെയ്യുന്ന ആളിന് സ്വന്തം അക്കൗണ്ട് വേണം , NRI അക്കൗണ്ട് ഉപയോഗിക്കാൻ പാടില്ല (SAVINGS ACCOUNT, NRO ACCOUNT, JOINT ACCOUNT (Spouse Account).
- പാസ്ബുക്ക് ഇല്ലാത്ത പക്ഷം മാത്രം പാസ്സ്‌ബുക്കിനു പകരം IFSC CODE & ACCOUNT NUMBER ഉള്ള cheque book /bank statement ഉപയോഗിക്കാം.
- അപേക്ഷകന്‍ തന്‍റെയോ / നേരിട്ട് ബന്ധപ്പെടാന്‍ പറ്റുന്നതോ ആയ മൊബൈല്‍ നമ്പർ-Email Address നല്‍കേണ്ടതാണ്.
താഴെ പറയുന്ന രേഖകള്‍ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
1.) പാസ്പോര്‍ട്ടില്‍ പേര്, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന പേജുകള്‍.
2.) അവസാനമായി നാട്ടിലേക്ക് വന്ന വിമാന ടിക്കറ്റിന്‍റെ അല്ലെങ്കില്‍ പാസ്പോര്‍ട്ടില്‍ യാത്രയുടെ തീയതി വ്യക്തമാകുന്ന പേജിന്‍റെ കോപ്പി.
3.) വിസ വിവരങ്ങളുടെ അല്ലെങ്കില്‍ ബന്ധപ്പെട്ട പാസ്പോര്‍ട്ട് പേജിന്‍റെ കോപ്പി.
4.) പ്രവര്‍ത്തനത്തിലുള്ള സേവിംഗ്സ് ബാങ്ക് (എന്‍. ആര്‍. ഐ അക്കൗണ്ട് ഒഴിവാക്കുക) അക്കൗണ്ട് പാസ്ബുക്കിന്‍റെ കോപ്പി(ബാങ്ക്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ എന്നിവ തെളിയിക്കുന്നത് ).
ശ്രദ്ധിക്കുക: മുകളില്‍ കൊടുത്തിരിക്കുന്ന എല്ലാ രേഖകളുടെയും വ്യക്തമായ ഫോട്ടോ/സ്കാന്‍ ചെയ്ത പകര്‍പ്പ് തയ്യാറാക്കിയതിനു ശേഷം അപേക്ഷ സമര്‍പ്പിക്കുന്നത് ആരംഭിക്കുക.
⚫For registration click on this ലിങ്ക്
കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായം അനുവദിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ മാതൃക .
- മൊബൈല് നമ്പർ
- പാസ്പോര്‍ട്ട് നമ്പർ
- അപേക്ഷകന്‍റെ പേര്
- അപേക്ഷകന്‍റെ അഡ്രസ്സ്
- ജില്ല
- തിരികെയെത്തിയ തീയതി
- ഇപ്പോള്‍ ജോലി ചെയ്തുവന്നിരുന്ന രാജ്യം
- ഇ-മെയില്‍
- ജനന തീയതി:
- Gender:
- ബാങ്ക് അക്കൗണ്ട് നമ്പര്‍:(ബാങ്ക് Passbook നോക്കി ശെരിയായി Type ചെയ്യുക, സേവിംഗ്സ് ബാങ്ക്അക്കൗണ്ട് വിവരങ്ങള്‍ നല്‍കുക)
- ബാങ്ക് Passbook ലെ പേര്: (പാസ്സ്ബുക്ക് നോക്കി ശെരിയായി Type ചെയ്യുക)
- ബാങ്കിന്‍റെ പേരും, ബ്രാഞ്ചും
- IFSC കോഡ്
ചുവടെ പറയുന്ന രേഖകള്‍ അപ്ലോഡ് ചെയ്യുക
- പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി [.jpg/.pdf format]
- പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ് [.jpg /.pdf ]
- ജനുവരി-1നു ശേഷം Arrival രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് പേജ് [.jpg /.pdf ]
- ജനുവരി-1നുശേഷം തിരികെ വന്ന വിവരം വ്യക്തമാകുന്ന ടിക്കറ്റിന്‍റെ കോപ്പി [.jpg/.pdf ]
- പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി [.jpg /.pdf ]
- ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി [.jpg /.pdf ]
- അപേക്ഷകന്‍റെ ഫോട്ടോ [.jpg /.pdf format]
