Monday, 3 February 2020

KEAM 2020: കേരളത്തിൽ എഞ്ചിനീറിങ്, മെഡിക്കൽ,അഗ്രികൾച്ചർ,ആർക്കിടെക്‌ചർ, ഫെബ്രുവരി 1 മുതൽ അപേക്ഷിക്കാം

KEAM 2020: കേരളത്തിൽ എഞ്ചിനീറിങ്, മെഡിക്കൽ,അഗ്രികൾച്ചർ,ആർക്കിടെക്‌ചർ, ഫെബ്രുവരി1 മുതൽ അപേക്ഷിക്കാം

അടുത്ത അധ്യയന വർഷത്തെ എൻജിനിയറിങ്,മെ‍ഡിക്കൽ പ്രവേശനത്തിന് ഫെബ്രുവരി ഒന്നിന് ഉച്ച മുതൽ 25ന് അഞ്ചു മണി വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.




📌 ഇങ്ങനെ അപേക്ഷിക്കുന്നവരെ മാത്രമേ കേരളത്തിലെ കോളജുകളിലെ സർക്കാർ സീറ്റുകളിലേക്കുള്ള പ്രവേശനത്തിനു പരിണിക്കൂ.




📌 വിദ്യാർഥിയുടെ ഫൊട്ടോ,ഒപ്പ്,ജനനത്തീയതി തെളിയിക്കുന്ന രേഖ എന്നിവ അടുത്ത 25നു മുൻപ് ഓൺലൈനായി സമർപ്പിക്കണം.







📌 ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ജന്മസ്ഥലം സംബന്ധിച്ച രേഖ എന്നിവ ഒഴികെയുള്ള അനുബന്ധ രേഖകൾ 29ന് വൈകുന്നേരം 5 വരെ അപ്‌ലോഡ് ചെയ്യാം.



📌 എംബിബിഎസ്, ബിഡിഎസ്, ബിടെക്ക്, ബിഫാം, ബിആർക്ക്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്‌സി ഓണേഴ്സ് അഗ്രിക്കൾച്ചർ, ബിഎസ്‌സി ഓണേഴ്സ് ഫോറസ്ട്രി,വെറ്ററിനറി(ബിവിഎസ്‌സി ആൻഡ് എഎച്ച്),ഫീഷറീസ്(ബിഎഫ്എസ്‌സി) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.




📌മെഡിക്കൽ,അനുബന്ധ കോഴ്സുകൾക്കു പ്രവേശനം നേടണമെങ്കിൽ നീറ്റ് യുജി പരീക്ഷയെഴുതി യോഗ്യത നേടിയിരിക്കണം.



📌 എൻജിനിയറിങ്,ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 20,21 തീയതികളിൽ നടക്കും.



📌 ആദ്യ ദിവസം ഫിസിക്സ്,കെമിസ്ട്രി എന്നിവയുടെ പേപ്പറും രണ്ടാം ദിവസം കണക്കുമാണ്.




📌ബിഫാം പ്രവേശനം ആഗ്രഹിക്കുന്നവർ ആദ്യ ദിവസത്തെ പേപ്പർ എഴുതി യോഗ്യത നേടണം.




📌 ആർക്കിടെക്ച്ചർ കോഴ്സിൽ പ്രവേശനം നേടുന്നതിനു കൗൺസിൽ ഓഫ് ആർക്കിടെക്ച്ചർ നടത്തുന്ന പരീക്ഷ(നാറ്റാ)യിൽ യോഗ്യത നേടണം.‌



📌 ബിടെക്ക് പ്രവേശനത്തിനു ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്,കണക്ക്,കെമിസ്ട്രി എന്നിവയിൽ 45% മാർക്ക് നേടിയാൽ മതി.കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കംപ്യൂട്ടർ സയൻസിന്റെയും കെമിസ്ട്രിയും കംപ്യൂട്ടർ സയൻസും പഠിച്ചിട്ടില്ലാത്തവർക്ക് ബയോടെക്നോളജിയുടെയും ഈ വിഷയങ്ങളൊന്നും പഠിച്ചിട്ടില്ലാത്തവർക്ക് ബയോളജിയുടെയും മാർക്ക് പരിഗണിക്കും.



📌 വെബ്സൈറ്റ് വിലാസം ചുവടെ.

www.cee.kerala.gov.in

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം