Thursday, 16 January 2020

FSSAI Food Licence and Registration ഫുഡ് സേഫ്റ്റി ലൈസൻസ് & രജിസ്ട്രേഷൻ

FSSAI ഫുഡ് സേഫ്റ്റി ലൈസൻസ് & രജിസ്ട്രേഷൻ
ഭക്ഷ്യ വസ്തുക്കളുടെ വിതരണമോ, നിർമ്മാണമോ, വില്പനയോ നടത്തുന്നവർ നിർബന്ധമായും 2006 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുക്കേണ്ടതാണ്.
 ആവശ്യമായ രജിസ്‌ട്രേഷൻ അല്ലെങ്കിൽ ലൈസൻസ് എടുക്കാത്തവർക്ക് 50000 രൂപവരെ പിഴയും തടവ് ശിക്ഷയും നിയമത്തിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ട്.
 ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ വ്യാപാരികളും എടുക്കേണ്ട ലൈസന്സും രജിസ്ട്രേഷനും ഇനിമുതല് ഡിജിറ്റൽ സേവാ കേന്ദ്രം വഴി അപേക്ഷിക്കാം.
 ബേക്കറികൾ, ചായക്കടകൾ, ഹോട്ടലുകൾ, സ്റ്റേഷനറി സ്റ്റോഴ്‌സ്, പലചരക്ക് വ്യാപാരികൾ, അങ്കണവാടികൾ, ഉച്ചഭക്ഷണം ലഭ്യമാകുന്ന സ്‌കൂളുകൾ, ഭക്ഷണം പാചകം ചെയ്യുന്ന ആളുകൾ, പലഹാരങ്ങൾ കൊണ്ട് നടന്ന് വിൽപ്പന നടത്തുന്നവർ, കാറ്ററിംഗ് സ്ഥാപനങ്ങൾ, കല്യാണ മണ്ഡപം നടത്തുന്നവർ, വെജിറ്റബിൾ & ഫ്രൂട്ട് സ്റ്റാൾ, ഫിഷ് സ്റ്റാൾ, പെട്ടി കടകൾ...... തുടങ്ങി ഭക്ഷ്യയോഗ്യമായ സാധനങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നർക്കെല്ലാം ഈ ലൈസൻസും രജിസ്‌ട്രേഷനും നിർബന്ധമാണ്.
 പുതിയ രജിസ്ട്രേഷനും ലൈസന്സ് എടുക്കുന്നതിനും, പുതുക്കുന്നതിനും നേരത്തെ എടുത്ത ലൈസന്സുകള് ഓണ്ലൈനാക്കുന്നതിനും kottukkara csc centeril  സൗകര്യമുണ്ട്.
 സ്ഥാപന ലൈസൻസ്, സംരംഭകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ,
ആധാർ, വോട്ടേഴ്‌സ് ഐഡി, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് പോലുള്ള ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ എന്നിവ ആവശ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുക.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം