Friday, 4 October 2019

പ്ലസ്ടു പഠനത്തിന് ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം

പ്ലസ്ടു പഠനത്തിന് ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ അപേക്ഷിക്കാം 

  • അപേക്ഷ ഓൺലൈനായി 2019 ഒക്ടോബർ 18-നകം ഓണ്‍ലൈന്‍ ആയി നല്‍കണം .

  • സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന, കുടുംബത്തിലെ ഒറ്റപ്പെൺകുട്ടിക്ക് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. (ഒരുമിച്ചു ജനിച്ച കുട്ടികളെ ഏകമകളായി കണക്കാക്കും) 


2019-ൽ സി.ബി.എസ്.ഇ. സ്കൂളിൽനിന്നും പത്താംക്ലാസ് പരീക്ഷ 60 ശതമാനം മാർക്കോടെ ജയിച്ച് സി.ബി.എസ്.ഇ. സ്കൂളിൽ പതിനൊന്നിൽ പഠിക്കുന്നവരെയാണ് പരിഗണിക്കുക. ഇവർ കുടുംബത്തിലെ ഏക കുട്ടി ആയിരിക്കണം. പഠിക്കുന്ന സ്കൂളിലെ പ്രതിമാസ ട്യൂഷൻഫീസ് 1500 രൂപ കവിയരുത്. രണ്ടുവർഷത്തെ ട്യൂഷൻഫീസ് വർധന പത്തുശതമാനത്തിൽ കൂടുകയുമരുത്. എൻ.ആർ.ഐ.ക്കാർക്കും അപേക്ഷിക്കാം. അവർക്കുബാധകമാകാവുന്ന പരമാവധി പ്രതിമാസ ട്യൂഷൻഫീസ് 6000 രൂപ വരെയാകാം.

പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ അല്ലെങ്കിൽ ഇതര സംഘടനകൾ നൽകുന്ന മറ്റ് ഇളവുകളും സ്കോളർക്ക് സ്വീകരിക്കാം.

രണ്ടുവർഷത്തേക്ക് മാസം 500 രൂപ നിരക്കിൽ സ്കോളർഷിപ്പ് ലഭിക്കും. രണ്ടാംവർഷത്തെ പുതുക്കൽ ആദ്യവർഷ പരീക്ഷയിൽ 50 ശതമാനം മാർക്ക് ലഭിക്കുന്നതിന് വിധേയമായിരിക്കും. അപേക്ഷ ഓൺലൈനായി ഒക്ടോബർ 18-നകം സ്കോളർഷിപ്പ് ലിങ്ക് വഴി നൽകാം.

 പുതുക്കൽ അപേക്ഷ:

2018-ൽ ഈ സ്കോളർഷിപ്പ് ലഭിച്ച പെൺകുട്ടികൾക്ക് രണ്ടാംവർഷത്തേക്ക് പുതുക്കാം. അവസാനതീയതി ഒക്ടോബർ 18.

പുതുക്കൽ അപേക്ഷയുടെ കൺഫർമേഷൻ പേജ് നവംബർ 15-നകം

 സ്കോളർഷിപ്പ് യൂണിറ്റ്, സി.ബി.എസ്.ഇ. ശിക്ഷാകേന്ദ്ര, 2 കമ്യൂണിറ്റി സെന്റർ, പ്രീത് വിഹാർ, ഡൽഹി -110092' എന്ന വിലാസത്തിൽ കിട്ടണം.

കൂടുതൽ വിവരങ്ങൾക്കും, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനും സമീപിക്കുക:-
●●●▬▬▬▬▬▬▬▬▬▬▬●●●
SMART ZONE – CSC & GST
(Common Service Centre)
Siraj Tower, Main Road, Kottukkara PO, Malappuram
 📱 9526902201
●●●▬▬▬▬▬▬▬▬▬▬▬●●●
 തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ
തുടങ്ങിയ കാര്യങ്ങളും, സർക്കാർ സർക്കാരിതര സേവങ്ങളും നിങ്ങളുടെ WhatsApp ൽ അറിയുന്നതിനു ഞങ്ങളുടെ WhatsApp Group/ Broadcast List ൽ ജോയിൻ ചെയ്യൂ.

👉🏻 Join WhatsApp Group                                               
Group 02: https://chat.whatsapp.com/KImV5MPG3mp8zxBQ6PLbhi

👉🏻 Join Broadcast List
Broadcast:https://chat.whatsapp.com/KImV5MPG3mp8zxBQ6PLbhi

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം