Sunday, 18 August 2019

ഇ-ആധാര്‍ കാര്‍ഡ് (E Aadhar Card) എങ്ങനെ ലഭിക്കും ഡൌണ്‍ലോഡ് ചെയാം ?

നിങ്ങളുടെ ആധാര്‍ കാര്‍ഡ്‌ നഷ്ട്ടപെടുകയോ അതെല്ലെങ്ങില്‍ നിങ്ങളുടെ ആധാര്‍ പെട്ടെന്ന്‍  നിങ്ങള്‍ക്ക്  ആവശ്യം വരികയാണെങ്കില്‍   ഇ-ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ ആയി  ഡൌണ്‍ലോഡ്  ചെയാം?

ഡ്യൂപ്ലിക്കേറ്റ് ആധാര്‍ കാര്‍ഡ് എങ്ങനെ ലഭിക്കും?

സ്റ്റെപ്പ് 1 -ആദ്യം നിങ്ങള്‍ ഈ പറയുന്ന https://uidai.gov.in/ വെബ്സൈറ്റില്‍ സന്ദര്‍ശിക്കുക. ഇവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡിനു വേണ്ടിയുളള ചില വിവരങ്ങള്‍ ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 2- ഒരിക്കര്‍ ആധാര്‍ കാര്‍ഡ് വെബ്സൈറ്റ് തുറന്നു കഴിഞ്ഞാല്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പറും ആധാര്‍ എന്റോള്‍മെന്റ് നമ്പറും അതില്‍ ചേര്‍ക്കുക.

സ്റ്റെപ്പ് 3 – അടുത്തതായി നിങ്ങളുടെ പൂര്‍ണ്ണമായ പേരും തുടര്‍ന്ന് ഈ-മെയില്‍ ഐഡിയും അതിനു ശേഷം നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈന്‍ നമ്പര്‍ എന്നിവ നല്‍കുക.

സ്റ്റെപ്പ് 4 – അതിനു ശേഷം നിങ്ങള്‍ക്ക് ഒരു ഹിഡന്‍ നമ്പര്‍ ലഭിക്കുന്നതാണ്. അതില്‍ നിങ്ങള്‍ക്ക് ‘Get OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5 – ‘Get OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഈ-മെയിലിലോ ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 6 – നിങ്ങള്‍ക്കു ലഭിച്ച OTP വെബ്സൈറ്റില്‍ നല്‍കുകയും ‘Verify OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

സ്റ്റെപ്പ് 7- ഒരിക്കല്‍ ശരിയായി OTP നല്‍കി കഴിഞ്ഞാല്‍ ഇ-ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങുന്നതാണ്. കമ്പ്യൂട്ടറില്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

സ്റ്റെപ്പ് 8 – ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍ കാര്‍ഡ് പ്രിന്റ് എടുത്ത് നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം