Thursday, 14 February 2019

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്‍ററിലെ B.A.LL.B , MBA , B.Ed കോഴ്സുകളിലേക്കും അലിഗഡ് മെയിൻ ക്യാമ്പസിലെ വിവിധ കോഴ്സുകളിലേക്കുമുള്ള അപേക്ഷകൾ ക്ഷണിച്ചു...


പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ, മലബാറിന്‍റെയും മലയാളികളുടെയും വിദ്യാഭ്യാസ മുന്നേറ്റത്തിനായി സ്ഥാപിച്ച Aligarh Muslim University Malappuram Centre അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രത്തില്‍  2019-20 B.A.LL.B , MBA , B.Ed കോഴ്സുകളിലേക്കും അലിഗഡ് മെയിൻ ക്യാമ്പസിലെ വിവിധ കോഴ്സുകളിലേക്കുമുള്ള അപേക്ഷകൾ ക്ഷണിച്ചു...



ഉത്തർപ്രദേശിലെ അലിഗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും പരമ്പരാഗത സർവ്വകലാശാലകളിൽ ഒന്നായ അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ ഒരു പഠനകേന്ദ്രം കേരളത്തിൽ മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നു. 2010ൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ചെറുകര എന്ന സ്ഥലത്ത് സ്ഥാപിതമായ ഈ കേന്ദ്ര സർവകലാശാല സെന്റർ 343 ഏക്കർ ക്യാമ്പസിലായി സ്ഥിതി ചെയ്യുന്നു. പൂര്‍ണ്ണമായും സൗജന്യ WiFi ലഭ്യമായ ക്യാമ്പസിനുള്ളിൽ തന്നെ ഹോസ്റ്റൽ സൗകര്യവും ഉണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും ആയുള്ള സമ്പര്‍ക്കത്തിലൂടെ വ്യക്തിത്വ വികാസത്തോടൊപ്പം ഭാഷാ വികസനവും സാധ്യമാകുന്നു...


അപേക്ഷാ രീതി : ഓൺലൈൻ


പ്രവേശനം : രാജ്യത്താകമാനം വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പ്രവേശന പരീക്ഷയിലൂടെ...


 നിലവിൽ അലിഗഡ് മുസ്ലിം സർവ്വകലാശാല മലപ്പുറം സെന്‍ററില്‍ ലഭ്യമാകുന്ന കോഴ്സുകൾ

1) B.A.LL.B (Hons) - 5 years

2) MBA - 2 years

3) B.Ed - 2 years

➡ B.A.LL.B - 5 years

ആകെയുള്ളത് 60 സീറ്റുകൾ.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ നിയമ പഠന ഡിപ്പാർട്ട്മെന്റാണ് അലിഗഡ് സർവ്വകലാശാലയുടേത്...

സുപ്രീം കോടതിയിൽ അവസാന വർഷ ഇന്റേൺഷിപ്പ്.

BCI അംഗീകൃതം...

അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം.

യോഗ്യത : Plus two

Course Fee:48880/- for 5 yrs


➡ MBA - 2 years

~H.R.M,Operations, Marketing, Finance

ആകെയുള്ളത് 60 സീറ്റുകൾ.

അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം.

Course Fee:29500/- for 2 yrs



➡ B.Ed - 2 years

ആകെയുള്ളത് 50 സീറ്റുകൾ.

ഒരാൾക്ക് തന്നെ രണ്ട് വിഷയങ്ങളില്‍ സ്പെഷ്യലൈസേഷൻ ലഭ്യമാണ്.

അഡ്മിഷൻ പ്രവേശന പരീക്ഷയിലൂടെ മാത്രം.

NCTE അംഗീകൃതം.

മലപ്പുറത്തുള്ള വിവിധ CBSE സ്കൂളുകളിലായി 4 മാസത്തെ ഇന്റേൺഷിപ്പ്.

ലഭ്യമായ വിഷയങ്ങൾ:

Biological Science, Physical Science,Mathematics, English, Arabic, History, Hindi, Urdu, Malayalam, Geography, Islamic Studies, Civics, Economics and Commerce.

▫Course Fee:15820/- for 2 yrs


മേല്‍ പറഞ്ഞ മൂന്ന് കോഴ്സുകൾക്കും എൻട്രൻസ് പരീക്ഷാ കേന്ദ്രം കേരളത്തിൽ (കോഴിക്കോട് /മലപ്പുറം) ഉണ്ടാകും...

അപേക്ഷിക്കാനുള്ള അവസാന തീയതി: 2019 മാര്‍ച്ച് 6


യൂണിവേഴ്സിറ്റി മെയിൻ ക്യാമ്പസിൽ ലഭ്യമായ B.Tech, B.Com വിവിധ BA,B.Sc ഹോണേർസ് കോഴ്സുകൾക്കും ഇത്തവണ കേരളത്തിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുണ്ട് ...(അപേക്ഷകളുടെ എണ്ണം കുറഞ്ഞാൽ മാറ്റങ്ങളുണ്ടാകും)

അപേക്ഷിക്കാനുള്ള അവസാന തീയതി: 2019 ഫെബ്രുവരി 28


കൂടുതൽ വിവരങ്ങൾക്ക്...
www.amucontrollerexams.com
www.amu.ac.in

https://cscnediyiruppukdy.blogspot.com/2019/02/ballb-mba-bed.html


ഈ അറിയിപ്പ് നിങ്ങള്‍ക്ക് എത്രയാണോ ഷെയര്‍ ചെയ്യാന്‍ കഴിയുക അത്രയും നിങ്ങള്‍ ഷെയര്‍ ചെയ്യുക...


നമുക്ക് കിട്ടിയ ഈ സ്ഥാപനം ഉപയോഗപ്പെടുത്തുക..
 പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ .

പ്ലസ് ടു / ഡിഗ്രി പരീക്ഷ കാലം കഴിയുമ്പോഴേക്കും , കേന്ദ്ര സര്‍വകലാശാലകളിലെ എന്‍ട്രന്‍സ് അപേക്ഷ സമര്‍പ്പണം അവസാനിച്ചിരിക്കും


നല്ല മാര്‍ക്കുണ്ടെങ്കിലും എന്‍ട്രന്‍സ് എഴുതിയാലെ അഡ്മിഷന് ലഭിക്കുകയുള്ളൂ... മാനേജ്മെന്റ് സീറ്റ് സമ്പ്രദായമില്ല.


നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിലും അയല്‍പക്കത്തും അറിവിലും, ഉളള മിടുക്കരായ + 2 വില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അലിഗഡ് എന്‍ട്രന്‍സ് പരീക്ഷക്കുളള അപേക്ഷയെങ്കിലും കൊടുക്കാന്‍ സഹായിക്കുക, പ്രേരിപ്പിക്കുക...👍


നിങ്ങളുടെ കാരണത്താല്‍ ഒരു കുട്ടിക്ക് അറിവിന്‍റെ വാതായനം തുറന്ന് കൊടുക്കാന്‍ സാധിച്ചാല്‍ അതിലും വലിയ സന്തോഷം എന്താണുള

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം