Saturday, 14 July 2018

വിവാഹ സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനില്‍ എങ്ങിനെ അപേക്ഷിക്കാം ? വേണ്ട രേഖകള്‍?




വിവാഹ (മേരേജ്) വിവാഹ സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനില്‍ എങ്ങിനെ രജിസ്ട്രര്‍ ചെയാം?

കേരളത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ജാതിമതഭേദമന്യേ, വിവാഹം നടന്ന് 45 ദിവസത്തിനകം , അതാത് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് 2008 ഫെബ്രുവരി 29ന് കേരള സര്‍ക്കാര്‍ അനുശാസിച്ച ചട്ടത്തില്‍ പറയുന്നത്.

2013 ലെ കേരള സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍ അനുസരിച്ച് പെണ്‍കുട്ടിയ്ക്ക് 18 വയസ്സും ആണ്‍കുട്ടിയ്ക്ക് 21 വയസ്സും തികയണം.


വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് എന്തിന്:

1. നിയമപരമായ അവകാശം സ്ഥാപിച്ച് കിട്ടുന്നതിന്.

2. സ്വത്തുക്കളില്‍ മേലുള്ള അവകാശം സ്ഥാപിക്കുന്നതിന്.

3. നിക്ഷേപങ്ങളില്‍ നോമിനിയായി പേര് പറഞ്ഞിട്ടില്ലാത്ത പക്ഷം സംഖ്യ കിട്ടുന്നതിന്.

4. ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുന്നതിനും ആശ്രിത നിയമവ്യവസ്ഥ അനുസരിച്ച് ജോലി ലഭിക്കുന്നതിനും.

വിവാഹ രജിസ്ട്രേഷൻ അറിയേണ്ടതെല്ലാം


വിവാഹ രജിസ്ട്രേഷൻ മൂന്നു കാറ്റഗറി
  1. വിവാഹം നടന്ന് 45 ദിവസത്തിനകം രജിസ്റ്റർ ചെയ്യൽ.
  2. വിവാഹം കഴിഞ്ഞ്45 ദിവസത്തിനും 5 വർഷത്തിനും ഇടയിൽ രജിസ്റ്റർ ചെയ്യൽ
  3. വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം രജിസ്റ്റർ ചെയ്യൽ
മേൽ വിവരിക്കപ്പെട്ട മൂന്ന് രീതികൾക്കും സമർപ്പിക്കേണ്ട രേഖകൾ താഴെ പറയുന്നു'
വിവാഹ രജിസ്ട്രേഷൻ ഓൺലൈനായി അപേക്ഷിക്കുന്നതിന് വേണ്ട രേഖകൾ

വിവാഹം നടന്ന് 45 ദിവസത്തിനുള്ളില് ഉള്ള രജിസ്ട്രേഷന് സമർപ്പിക്കേണ്ട രേഖകകൾ

  • രണ്ടു പേരുടെയും പാസ്പോർട്ട് സൈസ് ഫോട്ടോ .(ഒരു കോപ്പി)
  • 1989 ജനുവരി 26 ന് ശേഷം ജനിച്ചവരാണെങ്കിൽ Birth certificate
  • പേര്, വിലാസം തെളിയിക്കുന്നതിനുള്ള രേഖകള് (പാസ്സ് പോർട്ട്/ സ്കൂള്‍ സര്ട്ടിഫിക്കറ്റ്)
  • രണ്ട് സാക്ഷികളുടെ ഐ.ഡി പ്രൂഫ് (ആധാർ, ID കാർഡ്, )
  • വിവാഹം നടന്നതിന്റെ തെളിവായി മതാധികാരി സ്ഥാപനത്തിന്റെ സാക്ഷ്യപത്രം.
  • ( ഹിന്ദു വിവാഹങ്ങളിൽ മതാധികാരി സ്ഥാപനത്തിന്റെ സാക്ഷ്യപത്രം ഇല്ല എങ്കിൽ കല്യാണകത്ത് / ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വിവാഹമാണെങ്കിൽ ഓഡിറ്റോറിയം നൽകുന്ന സാക്ഷ്യപത്രം)


 ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്   രേഖകളുമായി പഞ്ചായത്ത്/ മുന്സിപ്പല്‍   സെക്രട്ടറി മുമ്പാകെ വധുവരന്മാര്‍ ഹാജരായി വിവാഹ രജിസ്ട്രറില്‍ ഒപ്പ് വെയ്ക്കണം . 


രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍  സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതാണ്. 


*കൂടുതല്‍ വിവരങ്ങള്‍ക്ക്   കൊട്ടുക്കര സി.എസ്.സി. സെന്റര്റുമായി ബന്ധപെടുക *

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം