ഭൂ നികുതി ഓൺലൈനിൽ അടക്കാം..60 സേവനങ്ങൾ ഇനി ഇന്റർനെറ്റിലൂടെ ലഭിക്കും.
തിരുവനന്തപുരം: ഭൂ നികുതി ഓൺലൈൻ ആയി അടക്കാൻ ഡിസംബർ മുതൽ സൗകര്യം ഒരുങ്ങുന്നു.രശീതുകൾക്ക് പകരം ഓൺലൈൻ പ്രിന്റെ രശീതികളും. ഇതിൽ ബാർ കോഡ് ഉണ്ടാകും. ഈ ബാർ കോഡ് മാത്രം മതിയാകും ഇതിന്റെ ആധികാരികത് തെളിയിക്കാൻ.
റവന്യു മന്ത്രിയുടെ ഓഫിസ് ആണ് പുതിയ തീരുമാനങ്ങൾ വ്യക്തമാക്കിയത്.ഭൂനികുതി കൂടാതെ അറുപതോളം സേവനങ്ങൾക്ക് ഇനി ഓൺലൈനായി പണമടയ്ക്കാം. വില്ലേജ് ഓഫിസുകളിലും എഴുതിനൽകുന്ന രസീതുകളുണ്ടാകില്ല. റവന്യു റിക്കവറി, റവന്യു കെട്ടിട നികുതി, ആഡംബര നികുതി, പ്ലാന്റേഷൻ നികുതി, കെട്ടിടത്തൊഴിലാളി ക്ഷേമനിധി, തണ്ടപ്പേര് അക്കൗണ്ടിന്റെ പകർപ്പിനുള്ള ഫീസ് എന്നിവ ഉൾപ്പെടെ അറുപതിലധികം സേവനങ്ങൾക്കു പണമടയ്ക്കാം
നികുതി അടക്കാനുള്ള സൗകര്യം ഇപ്പോൾ പൊതു സേവന കേന്ദ്രം വഴി ലഭ്യമാണ്......കമ്പ്യൂട്ടർ രസീതി ലഭിക്കുന്നതാണ്.