Monday, 30 April 2018

തൊഴിലാളി സമൂഹത്തിനും ഇ.എസ്‌.ഐ സ്‌കീം കവർ ചെയ്യുന്ന അവരുടെ ആശ്രിതർക്കും കുടുംബങ്ങൾക്കും സാമൂഹിക സാമ്പത്തിക സംരക്ഷണം നല്കാൻ ഉതകുന്ന വിധത്തിൽ രൂപീകരിച്ചിട്ടുള്ള ഒരു ബഹുമുഖ സാമൂഹ്യ വ്യവസ്ഥയാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ
ഇൻഷുർ ചെയ്ത ആദ്യ ദിവസം മുതൽ തൊഴിലാളികൾക്കും ആശ്രിതർക്കും അനുവദനീയമായ വൈദ്യ പരിപാലനത്തിനുപുറമെ വരുമാനമാർഗത്തെ ബാധിക്കുന്ന അസുഖം മൂലമുള്ള ശാരീരിക അസ്വസ്ഥതക്കും താൽക്കാലികമോ ശാശ്വതമോ ആയ വൈകല്യങ്ങൾക്കും ആനുകൂല്യങ്ങൾ ഇ.എസ്‌.ഐ മുഖേന ലഭിക്കുന്നതാണ്.
പത്തോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനം നിർബന്ധമായും ഇ.എസ്‌.ഐ രെജിസ്ട്രേഷൻ എടുത്തിരിക്കണമെന്നു ഇ.എസ്‌.ഐ നിയമം നിഷ്കർഷിക്കുന്നു. 21000 രൂപയോ അതിൽ താഴെയോ ശമ്പളമുള്ള എല്ലാ തൊഴിലാളികളെയും ഈ പദ്ധതിയിൽ ചേർത്തിരിക്കേണ്ടതുമാകുന്നു.
ഇ.എസ്‌.ഐ സ്‌കീം പങ്കാളിത്തത്തിനു ഊന്നൽ നൽകുന്ന പദ്ധതി ആയതിനാൽ ഫാക്ടറികളിലെയും, മറ്റു സ്ഥാപനങ്ങളിലെയും എല്ലാ ജീവനക്കാരെയും നിയമം അനുശാസിക്കുന്ന രീതിയിൽ ഇൻഷുർ ചെയ്തിരിക്കണം. ഇ.എസ്‌.ഐ കോർപൊറേഷനിലേക്കു അടക്കുന്ന ഒരു തൊഴിലാളിക്കുള്ള വിഹിതം, തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും സംഭാവനകൾ ഉൾപെടുന്നതായിരിക്കും. ഇപ്പോൾ തൊഴിലാളിയുടെ വിഹിതം ശമ്പളത്തിന്റെ 1.75 % വും തൊഴിൽ ഉടമയുടെ വിഹിതം ശമ്പളത്തിന്റെ 4.75 % വും ആയി നിജപ്പെടുത്തിയിരിക്കുന്നു. 50 രൂപയിൽ താഴെ ദിവസ വരുമാനമുള്ള ജീവനക്കാരെ ഇ.എസ്‌.ഐ വിഹിതം അടക്കുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. എന്നാൽ ഇവരുടെ കാര്യത്തിൽ തൊഴിൽ ഉടമകൾ അവരുടെ വിഹിതം അടച്ചിരിക്കണം.
താങ്കളുടെ സ്ഥാപനത്തിന് ഇ.എസ്‌.ഐ രെജിസ്‌ട്രേഷൻ എടുക്കുന്നതിനും ജീവനക്കാരെ അതിൽ ചേർക്കുന്നതിനുമായി ഞങളുടെ ഓഫീസ് സന്ദർശിക്കുക .

ആനുകൂല്യങ്ങൾ


പഞ്ചദീപങ്ങൾ എന്ന പേരിട്ടാണ് ഇ എസ് ഐ ( ESI ) ആനുകൂല്യ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. പ്രധാനമായും അഞ്ചുതരം ആനുകൂല്യങ്ങളാണ് ഇ എസ് ഐ ( ESI ) നല്കുന്നത്.
  1. ചികിത്സാനുകൂല്യം
  2. രോഗകാല ആനുകൂല്യം
  3. പ്രസവകാല ആനുകൂല്യം
  4. വൈകല്യ ആനുകൂല്യം
  5. ആശ്രിത ആനുകൂല്യം
  1. ചികിത്സാനുകൂല്യം
ഒരു വ്യക്തി ഇ എസ് ഐ ( ESI ) – ൽ അംഗമായ ദിവസം മുതൽ അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ചികിത്സകൾ ലഭ്യമാകും. ഇ എസ് ഐ ( ESI ) പരിരക്ഷ ഉള്ള ആൾക്ക് (IP – ) പണം കൊടുക്കാതെ ഉള്ള ചികിത്സ ആണ് കിട്ടുക. രാജ്യത്തെ 60 ൽ അധികം സ്വകാര്യ ആശുപത്രികൾക്ക് ഇ എസ് ഐ ( ESI ) – യും ആയി കരാർ നിലവിൽ ഉണ്ട്. IP ക്ക് രാജ്യത്തെ ഇഷ്ടമുള്ള ആശുപത്രികളിൽ ചികിത്സ തേടാം. ഇതേ സൗകര്യം അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾക്കും ലഭിക്കും.
അച്ഛനും അമ്മയും ഉൾപ്പടെ ഉള്ള കുടുംബാംഗങ്ങൾക്ക് സൗജന്യ ഡയാലിസിസ് നടത്താം. ജോലിയിൽ ചേരുന്ന അന്ന് മുതൽ തന്നെ കുടുംബാംഗങ്ങളും ഇ എസ് ഐ ( ESI ) പരിരക്ഷക്ക് ഉള്ളിൽ ആയിരിക്കും. പ്രത്യേക വ്യവസ്ഥകൾ ഇല്ല. ഉള്ളവ ഇളവുചെയ്യാൻ അധികൃതർക്ക് അധികാരമുണ്ട്. ജോലിസ്ഥലത്തോ ജോലി സംബന്ധമായോ ഉണ്ടാകുന്ന അപകടത്തിനും റോഡ് അപകടത്തിനും വ്യവസ്ഥകൾ ഇല്ലാതെ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സക്ക് അർഹത ഉണ്ട്.
കുട്ടികളില്ലാത്ത ദമ്പതികൾക്ക് കൃത്രിമ ബീജധാരണത്തിലൂടെ കുട്ടികൾ ഉണ്ടാകാനുള്ള ചികിത്സക്ക് വരെ സഹായം ലഭിക്കും. പക്ഷെ ഇതിന് വ്യവസ്ഥയുണ്ട്. ജോലിയിൽ പ്രവേശിച്ചിട്ട് ആറുമാസമെങ്കിലും കഴിയണം. ഇതിൽ 78 – ദിനമെങ്കിലും ജോലി ചെയ്തിരിക്കണം.
സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സകൾക്കുള്ള വ്യവസ്ഥകളിലും ഇളവ് വരുത്തിയിട്ടുണ്ട്. ചികിത്സ ലഭിക്കാൻ IP 3 മാസത്തിൽ 39 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണം. കുടുംബാംഗത്തിന് ചികിത്സ കിട്ടാൻ IP 6 മാസത്തിൽ 78 ദിവസമെന്ഗിലും ജോലി ചെയ്യണം.

രോഗകാല ആനുകൂല്യം


അസുഖം കാരണം ജോലിക്കു പോകാതിരിക്കുകയും ശമ്പളം കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ പണമായും ഇഎസ്ഐ ആുകൂല്യം ലഭിക്കും. ശമ്പളത്തിന്റെ 60% ഈ – ഇനത്തിൽ നല്‍കും. ഒരുവര്‍ഷം 91 ദിവസം വരെ ഈ ആുകൂല്യം ലഭിക്കും. എന്നാല്‍ ഒന്‍പതു മാസം ജോലിയില്‍ ഉണ്ടായിരുന്നിരിക്കണം എന്നതാണു വ്യവസ്ഥ. മാത്രമല്ല ഒരു വര്‍ഷത്തെ ജോലി കാലയളവില്‍ 78 ദിവസത്തെയെങ്കിലും വിഹിതം അടച്ചിരിക്കണം.
രോഗകാല ആുകൂല്യത്തെ തന്നെ എന്‍ഹാന്‍സ്ഡ് (enhanced) എന്നും എക്സ്റന്റഡ് (extended) എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. എന്‍ഹാന്‍സ്ഡില്‍ (enhanced) കുടുംബാസൂത്രണം പോലെയുള്ള ചികിത്സനടത്തുന്ന പുരുഷന്‍മാര്‍ക്ക് ഏഴുദിവസവും സ്ത്രീകള്‍ക്കു 14 ദിവസവും ശമ്പളത്തോടു കൂടിയുള്ള അവധി അുവദിക്കും.ചികിത്സയില്‍ എന്തെങ്കിലും സങ്കീര്‍ണത ഉണ്ടായാല്‍ വീണ്ടും ഏഴു ദിവസം കൂടി കിട്ടും. ചികിത്സാ കാലയളവില്‍ മുഴുവന്‍ ശമ്പളത്തിനും ഇഎസ്ഐ പരിരക്ഷയുള്ളവര്‍ അര്‍ഹരായിരിക്കും.
എക്സ്റന്റഡില്‍ (extended) രോഗകാല ആുകൂല്യം ലഭിക്കാവുന്ന 34 രോഗങ്ങളുടെ പട്ടികയുണ്ട്. അര്‍ബുദവും എയ്ഡ്സും വൃക്ക തകരാറും വരെ ഇതിലുണ്ട്. രണ്ടു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തിരിക്കണമെന്നതും പ്രസ്തുത കാലയളവിനിടെ 156 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണമെന്നതുമാണു വ്യവസ്ഥ. ശമ്പളത്തിന്റെ എഴുപതുശതമാത്തില്‍ കൂടുതല്‍ ആുകൂല്യമായി ലഭിക്കും. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത രോഗത്തിനും മാനദണ്ഡങ്ങള്‍ ഇളവു ചെയ്ത് ആുകൂല്യം അുവദിക്കാുള്ള അധികാരം കോര്‍പറേഷനുണ്ട്. സ്റേറ്റ് മെഡിക്കല്‍ കമ്മീഷണറുടെ അുമതിപത്രം വേണമെന്നു മാത്രം.

വൈകല്യ ആനുകൂല്യം

 ഇ. എസ്. ഐ, വൈകല്യത്തെയും രണ്ടായി തിരിച്ചിട്ടുണ്ട്. താല്‍ക്കാലിക വൈകല്യവും സ്ഥിര വൈകല്യവും. ജോലി സംബന്ധമായോ ജോലി കാരണമോ ഉണ്ടാകുന്ന പരിക്കാണു താല്‍ക്കാലിക വൈകല്യമായി കണക്കാക്കുക. ഇതിന് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല. ജോലിക്കു ചേര്‍ന്ന ദിവസം മുതല്‍ ആുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും. ശമ്പളത്തിന്റെ 75% തുക ലഭിക്കും. സ്ഥിരമായ അംഗഭംഗം സംഭവിക്കുന്നവര്‍ക്കു ജീവിതകാലം മുഴുവന്‍ ഈ ആുകൂല്യത്തിന്റെ സംരക്ഷണം ഉണ്ടാകും. ശമ്പളത്തിന്റെ 75 ശതമാമാണെങ്കിലും മെഡിക്കല്‍ ബോര്‍ഡ് നിശ്ചയിക്കുന്ന പ്രതിശതമാന പ്രകാരമുള്ള തുകയേ ലഭിക്കൂ. 2010 ജൂണ്‍ ഒന്നിലെ ഭേദഗതി പ്രകാരം ജോലി സ്ഥലത്തേക്കു പോകുമ്പോഴോ, തിരികെ വരുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങളും ജോലിയിക്കിടെയുള്ള അപകടമായിത്തന്നെ കണക്കാക്കും.
ആശ്രിത ആനുകൂല്യം
 ജോലിക്കിടെ ഉണ്ടാകുന്ന അപകടത്തില്‍ മരിക്കുന്ന ഐപിയുടെ ആശ്രിതര്‍ക്കു ലഭിക്കുന്ന സഹായമാണ് ഇത്. ഭാര്യ, 25 വയസ് വരെ പ്രായമുള്ള മക്കള്‍, വിധവയായ അമ്മ എന്നിവരെ ആശ്രിതരായി കണക്കാക്കാം. ഇവര്‍ക്ക് എല്ലാവര്‍ക്കുമായി ഐപിയുടെ ആകെ ശമ്പളത്തിന്റെ 75% തുക ആുകൂല്യമായി ലഭിക്കും. മാദണ്ഡങ്ങള്‍ ബാധകമല്ല. ആശ്രിത ആുകൂല്യം വിലനിലവാരത്തിനനുസരിച്ച് പുനർ നിർണയിക്കപ്പെടും. അവിവാഹിതരായ ഐപിയുടെ അച്ചനും അമ്മയും ജീവിച്ചിരിപ്പില്ലെങ്കില്‍ ഇളയ സഹോദരങ്ങള്‍ക്കും ആശ്രിതര്‍ക്കുള്ള ആുകൂല്യത്തിന് അര്‍ഹതയുണ്ട്.

പ്രസവകാല ആനുകൂല്യം

ജോലിയില്‍ പ്രവേശിച്ച് ഒന്‍പതു മാസമെങ്കിലും പിന്നിട്ടവര്‍ക്കു മാത്രമാണ് ഈ ആുകൂല്യത്തിനുള്ള യോഗ്യത ഉള്ളത്. പ്രസവമാണെങ്കില്‍ 84 ദിവസവും ഗര്‍ഭം അലസിപ്പോയാല്‍ 42 ദിവസവും മുഴുവന്‍ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. ഇതുമായി ബന്ധപ്പെട്ടു കൂടുതലെന്തെങ്കിലും പ്രശ്ങ്ങളുണ്ടായാല്‍ ഒരു മാസം കൂടി ശമ്പളത്തോടു കൂടിയുള്ള അവധി അുവദിക്കും. ഒന്‍പതു മാസത്തില്‍ 70 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണം.

അനന്തമായ ആനുകൂല്യങ്ങൾ

ഭാര്യയുടെ പ്രസവത്തിനും ഐപിയ്ക്ക് ആുകൂല്യമുണ്ട്. ഇഎസ്ഐ ആശുപത്രികളില്‍ ഭാര്യയുടെ പ്രസവമെങ്കില്‍ ഐപിയ്ക്കു 2500 രൂപ ലഭിക്കും. ഇഎസ്ഐ അംഗമായ ശേഷം ജോലിയില്ലാതിരുന്നാലും പണം കിട്ടും. രാജീവ്ഗാന്ധി ഗ്രാമീണ്‍ കല്യാണ്‍ യോജന എന്നാണ് ഈ ‘തൊഴിലില്ലായ്മ വേതനത്തിന്റെ പേര്. ജോലി ചെയ്യുന്ന സ്ഥാപത്തില്‍ ഐപി ഉള്‍പ്പെട്ട വിഭാഗത്തിന്റെ പ്രവര്‍ത്തം നിലയ്ക്കുകയോ, സ്ഥാപനം തന്നെ അടച്ചിടുകയോ ചെയ്താലും തുക ലഭിക്കും. ഇതിന് മൂന്നു വര്‍ഷമെങ്കിലും ജോലി ചെയ്യുകയും വിഹിതം അടയ്ക്കുകയും ചെയ്തിരിക്കണം.

അപകടം പറ്റി തൊഴില്‍ തുടരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പുനരധിവാസ തുക ലഭിക്കും. അതായതു മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യാനുള്ള പരിശീലം ലഭ്യമാക്കും. ചെന്നൈയില്‍ ഇതിനായി പരിശീല കേന്ദ്രമുണ്ട്. പ്രതിദിം 123 രൂപ അല്ലെങ്കില്‍ യഥാര്‍ത്ഥ തുക, ഏതാണോ കൂടുതല്‍ അതും ലഭിക്കും. ശാരീരികമായ പുനരധിവാസത്തിനും തുക ലഭിക്കും. കൃത്രിമാവയവങ്ങള്‍ ഘടിപ്പിക്കുന്ന സ്ഥലത്തു പോയി ചികിത്സയും പരിശീലവും നേടാം എത്രദിവസത്തേക്കായാലും അത്രയും ശമ്പളവും ലഭിക്കും. നിലവില്‍ ഇഎസ്ഐ ഐപിക്കു മാത്രമാണു കാര്‍ഡുള്ളത്. കുടുംബാംഗത്തിന് രോഗം വന്നാല്‍ ആനുകൂല്യത്തിന്റെ പരിരക്ഷ ഉറപ്പു വരുത്താന്‍ ഐപിയുടെ കാര്‍ഡ് വേണ്ടി വരും.എന്നാലിതിനും മാറ്റം വന്നു കഴിഞ്ഞു. ഇഎസ്ഐ ഗുണഭോക്താക്കള്‍ക്കായി രണ്ടു തരം കാര്‍ഡ് തയ്യാറാക്കാന്‍ കോര്‍പറേഷന്‍ നടപടി തുടങ്ങി. രണ്ടാമത്തെ കാര്‍ഡില്‍ കുടുംബഫോട്ടോ ഉള്‍പ്പെടുത്തുന്നതിനോപ്പം എല്ലാവരുടേയും പത്തു വിരലടയാളവും പതിപ്പിക്കും. ഇതു തട്ടിപ്പുകള്‍ ഒഴിവാക്കാനിടയാക്കുമെന്നാണു പ്രതീക്ഷ.

കോര്‍പ്പറേഷുനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ആശുപത്രി ഡിസ്പെന്‍സറി, ശാഖ എന്നിവിടങ്ങളില്‍ നിന്നു മെഡിക്കല്‍ ക്യാഷ് ആുകൂല്യങ്ങള്‍ ലഭിക്കാന്‍ ഈ കാര്‍ഡ് ഉപകരിക്കും. ഇിയും കുടുംബ കാര്‍ഡിനായി ഫോട്ടോ എടുത്തിട്ടില്ലാത്തവര്‍ക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ച് ഓഫീസിലെത്തി ഫോട്ടോയെടുക്കാമെന്നു കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഐപിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി 5000 രൂപ ലഭിക്കും. ഇതിനായി സംസ്കാരം നടത്തിയ ശേഷം ബന്ധപ്പെട്ടവര്‍ അതത് ഇഎസ്ഐ ശാഖയില്‍ അപേക്ഷ ല്‍കണം. ജോലിയില്‍ പ്രവേശിക്കുന്ന ആദ്യദിനം മുതല്‍ ഐപിയ്ക്ക് ഈ ആുകൂല്യത്തിന് അര്‍ഹതയുണ്ട്.

MEMBER

MEMBER

വികാസ് പീഡിയ സേവന കേന്ദ്രം

വികാസ് പീഡിയ സേവന കേന്ദ്രം
വികാസ് പീഡിയ സായാഹ കേന്ദ്രം